EntreprenuershipSuccess Story

ബ്യൂട്ടീഷന്‍ മേഖലയെ സ്‌നേഹിക്കുന്നവര്‍ക്ക് ഭാവിയിലേക്കുള്ള വെളിച്ചമായി നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി

നര വരുത്താന്‍ പൗഡര്‍, കഷണ്ടി ഉണ്ടാക്കാന്‍ നനച്ചൊട്ടിച്ച പപ്പടം അങ്ങനെ പോകുന്നു പഴയകാലത്തെ മേക്കപ്പ് തന്ത്രങ്ങള്‍. എന്നാല്‍ ഇന്ന് സാങ്കേതികവിദ്യയ്ക്ക് അനുസരിച്ച് മേക്കപ്പ് കലാകാരന്റെ രീതികളിലും ഭാവനയിലും മാറ്റം വന്നു കഴിഞ്ഞു. ബ്യൂട്ടീഷന്‍ കോഴ്‌സ് എന്ന പഠനശാഖ മറ്റുള്ള പഠനശാഖകള്‍ പോലെ അനുദിനം  വളര്‍ന്നു കൊണ്ടിരിക്കുകയാണ്.

ഒരു ദിവസം 15,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ലഭിക്കുന്ന ബ്രൈഡല്‍ മേക്കപ്പ് മുതല്‍ ലക്ഷങ്ങള്‍ പ്രതിഫലമുള്ള പ്രോസ്‌തെറ്റിക് മേക്കപ്പ് വരെ ബ്യൂട്ടീഷന്‍ മേഖലയിലെ സാധ്യതകളാണ്. മേക്കപ്പിനോട് അതിയായ ഇഷ്ടവും പഠിക്കാന്‍ അടങ്ങാത്ത താല്പര്യം ഉണ്ടെങ്കിലും പലര്‍ക്കും അത് എങ്ങനെ പഠിക്കണം, എവിടെ നിന്ന് പഠിക്കണം എന്നതിനെപ്പറ്റി വ്യക്തമായ ധാരണയില്ല. അറിഞ്ഞുകേട്ട് പഠിക്കാനായി എവിടെയെങ്കിലും ചെന്നാലോ? കുടം കമിഴ്ത്തി വെച്ച് വെള്ളമൊഴിക്കുന്ന രീതിയിലുള്ള ക്ലാസുകളാണ് പലരും നടത്തുന്നത്. എന്നാല്‍ തിരുവനന്തപുരം തമ്പാനൂരില്‍ പ്രവര്‍ത്തിക്കുന്ന നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി ഇതില്‍നിന്നെല്ലാം പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നു.

മേക്കപ്പിനോടുള്ള ഇഷ്ടം ഒന്നുകൊണ്ട് മാത്രമാണ് ബിസിഎ കഴിഞ്ഞ മീര തന്റെ കരിയറിനായി ബ്യൂട്ടീഷന്‍ മേഖലയെ തെരഞ്ഞെടുത്തത്. വിവാഹശേഷം തന്റെ ഇഷ്ടം എല്ലാവരോടും പറഞ്ഞെങ്കിലും ചില എതിര്‍പ്പുകള്‍ ഈ സംരംഭകക്ക് അഭിമുഖീകരിക്കേണ്ടി വന്നു. എന്നാല്‍ വീണു പോകാതിരിക്കാന്‍ മീരയുടെ ഇടവും വലവും താങ്ങായി അച്ഛനും ഭര്‍ത്താവും ഉണ്ടായിരുന്നു. അച്ഛന്‍ തന്നെ മുന്‍കൈയെടുത്ത് മേക്കപ്പിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുവാന്‍ മീരയെ ഒരു സെന്ററില്‍ കൊണ്ടാക്കി.

2018ല്‍ ആരംഭിച്ച നാച്ചുറല്‍ ട്രെയിനിങ് അക്കാഡമി നിരവധി പേരുടെ ഭാവിയിലേക്കുള്ള വെളിച്ചമായി കഴിഞ്ഞു. വിവാഹം കഴിഞ്ഞ് വീട്ടമ്മയായി ഒതുങ്ങി പോയവരും ഇനി എന്ത് എന്ന് ചിന്തിക്കുന്നവരുമാണ് അധികവും മീരയുടെ അരികിലേക്ക് എത്തുന്നത്. മനസ്സ് നിറയെ ചോദ്യങ്ങളുമായി എത്തുന്നവര്‍ ഇവിടെ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി പോകുന്നത് തങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ്.

എല്ലാവിധ ബ്യൂട്ടീഷന്‍ കോഴ്‌സും നാച്ചുറല്‍ ട്രെയിനിങ് അക്കാഡമിയില്‍ പഠിപ്പിക്കുന്നുണ്ട്. ബേസിക് കോഴ്‌സ് മുതല്‍ 16 തരത്തിലുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുകയും ഗവണ്‍മെന്റ് അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഇവിടുത്തെ പ്രത്യേകത തന്നെയാണ്. മറ്റു കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും ഹോസ്റ്റലേസും ഒക്കെ ഇവിടെ പഠിക്കാന്‍ എത്തുന്നതുകൊണ്ടുതന്നെ വരുന്നവര്‍ക്ക് അവരുടെ ഇഷ്ടാനുസരണമുള്ള സമയം ക്ലാസിനായി തെരഞ്ഞെടുക്കാവുന്നതാണ്.

ഓരോ സെക്ഷന്‍ പഠിപ്പിക്കുന്നതിനും മീരയെ കൂടാതെ മറ്റു ട്രെയിനര്‍മാരും ഇവിടെ സജീവമായി പ്രവര്‍ത്തിക്കുന്നു. യാതൊരു ധാരണയും ഇല്ലാതെ എത്തിയ നിരവധി പേരാണ് നാച്ചുറല്‍ അക്കാദമിയില്‍ നിന്ന് തങ്ങളുടെ ഭാവി തിരിച്ചറിഞ്ഞ്, പഠിക്കാന്‍ എത്തുന്നത്. നിരവധി സ്ത്രീകള്‍ ഇവിടെ നിന്ന് പഠിച്ചശേഷം പുറത്തുപോയി സ്വന്തമായി സലൂണുകള്‍ ആരംഭിക്കുന്നു എന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ ആത്മസംതൃപ്തി തരുന്ന കാര്യം തന്നെയാണ് എന്ന് മീര അഭിമാനത്തോടെ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button