EntreprenuershipSuccess Story

വിവാഹ ആഘോഷത്തിലെ വിശ്വസ്ത പങ്കാളിയായി My Function Book ‘നിക്ഷേപകര്‍ക്കും പുതിയ അവസരങ്ങള്‍’

വിവാഹം ഓരോരുത്തരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തമാണ്. ആ ദിവസം കൂടുതല്‍ മനോഹരവും ഓര്‍മകളാല്‍ സമ്പന്നവുമാക്കാന്‍ സഹായിക്കുന്ന സമഗ്ര വിവാഹ സ്റ്റാര്‍ട്ടപ്പ് ബുക്കിംഗ് പ്ലാറ്റ്‌ഫോമാണ് My Function Book.

സുരാജ്, അഖില്‍, സജല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംരംഭം വിവാഹവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്ന സംവിധാനമാണ്. ഇവന്റ് മേഖലയിലെ 15 വര്‍ഷത്തിലേറെ അനുഭവസമ്പത്തുള്ള സജലിന്റെ നേതൃത്വവും 20 വര്‍ഷത്തിലധികം അനുഭവമുള്ള പ്രൊഫഷണലുകളുടെ പിന്തുണയും ഈ സംരംഭത്തിന്റെ കരുത്താണ്. ലക്ഷ്വറി വെഡ്ഡിംഗുകളാണ് My Function Book ന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. അതോടൊപ്പം ബജറ്റ് വെഡ്ഡിംഗ്, സ്റ്റാന്‍ഡേര്‍ഡ് വെഡ്ഡിംഗ്, പ്രീമിയം വെഡ്ഡിംഗ്, പ്രോ പ്രീമിയം വെഡ്ഡിംഗ് എന്നീ വിവിധ പാക്കേജുകളും ഉപഭോക്താക്കളുടെ ആവശ്യത്തിനും ബജറ്റിനും അനുസരിച്ച് ഇവര്‍ ഒരുക്കിയിട്ടുണ്ട്.



കാറ്ററിംഗ്, സ്‌റ്റേജ്, ഫോട്ടോഗ്രഫി തുടങ്ങി എല്ലാ സേവനങ്ങളും പ്രത്യേകമായോ ഇന്‍സ്റ്റന്റ് പാക്കേജായോ ഇവരിലൂടെ ബുക്ക് ചെയ്യാമെന്നതും ശ്രദ്ധേയമാണ്. My Function Book ല്‍ എത്തുന്നവര്‍ക്ക് കേരളത്തിലെ ഏറ്റവും മികച്ച പ്ലാനേഴ്‌സിനെയും കാറ്ററിങ് വിഭാഗത്തെയും ഇവിടെ ഒരൊറ്റ കുടക്കീഴില്‍ ലഭിക്കുന്നു എന്നത് എടുത്തുപറയേണ്ട ഒന്നാണ്. അതു കൊണ്ട് തന്നെ ആഘോഷങ്ങളെ മനോഹരമാക്കാന്‍ മികവും പ്രാവീണ്യവുമുള്ളവരെ തേടി കസ്റ്റമര്‍ക്ക് മറ്റെവിടെയും പോകേണ്ടി വരില്ല.

കേരളത്തിലെ ഓരോ ജില്ലകളിലെയും ഭക്ഷണരീതികളും സംസ്‌കാരവും പരിഗണിച്ചാണ് സേവനങ്ങള്‍ ഇവര്‍ ഒരുക്കുന്നത്. ഓരോ ജില്ലയ്ക്കും അനുയോജ്യമായ മെനുകളും നിരക്കുകളും ലഭ്യമാണ്. ഗുണനിലവാരത്തിലും വിശ്വാസ്യതയിലും യാതൊരു വിട്ടുവീഴ്ചയും ഇവര്‍ക്കില്ല.

My Function Book വഴി വിവാഹം ബുക്ക് ചെയ്യുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങളും ഇവിടെ ലഭ്യമാണ്. തിരഞ്ഞെടുത്ത പാക്കേജുകള്‍ക്ക് അനുസരിച്ച് ഹണിമൂണ്‍ പാക്കേജ് സൗജന്യമായി ലഭിക്കുന്ന ഓഫറും, വധുവും വരനും ഒരുമിച്ച് ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേക ഓഫറുകളും കൂടാതെ സര്‍വീസ് ചാര്‍ജില്‍ ഇളവും ഇവിടെ നിന്നും ലഭിക്കുന്നു. ഇതോടൊപ്പം തന്നെ വസ്ത്രങ്ങള്‍ക്കും ജുവലറിക്കുമായി പ്രത്യേക കൂപ്പണുകളും വിവാഹ ചെലവുകള്‍ക്കായി ലോണ്‍ സൗകര്യവും പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കുന്നു.


വിവാഹ സേവന രംഗത്ത് പങ്കാളികളാകാനോ വളര്‍ച്ചയുടെ ഭാഗമാകാനോ ആഗ്രഹിക്കുന്നവര്‍ക്ക് നിക്ഷേപ അവസരങ്ങളും My Function Book ഒരുക്കുന്നുണ്ട്. വിവാഹ വ്യവസായത്തിലെ വിശ്വാസ്യത, പ്രീമിയം സേവനങ്ങള്‍, സാങ്കേതികവിദ്യ എന്നിവയെ ഒരുമിപ്പിക്കുന്ന ഈ സ്റ്റാര്‍ട്ടപ്പ് ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ശ്രദ്ധേയമായ അവസരമാണ് നിലവില്‍ നല്‍കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button