EntreprenuershipSuccess Story

വീഴ്ചകളില്‍ തളരാതെ പൊരുതിക്കയറിയ സംരംഭകത്വം; വിഷ്ണു എസ്. രാജിന്റെ വിജയഗാഥ

ജീവിതത്തിലെ ഏറ്റവും വലിയ വീഴ്ചകളില്‍ നിന്നുപോലും കരുത്തോടെ എഴുന്നേറ്റുനില്‍ക്കാന്‍ കഴിയുന്നവനാണ് യഥാര്‍ത്ഥ സംരംഭകന്‍. ആ നിര്‍വചനത്തിന് തികച്ചും അനുയോജ്യനാണ് തിരുവനന്തപുരം സ്വദേശിയായ വിഷ്ണു എസ്. രാജ്. കൈയില്‍ വന്‍ നിക്ഷേപങ്ങളോ കുടുംബ മഹിമയോ ഇല്ലാതെ, വിയര്‍പ്പും കഠിനാധ്വാനവും മാത്രം നിക്ഷേപിച്ച് തലസ്ഥാനത്തെ നിര്‍മാണ സാമഗ്രികളുടെ വിതരണ രംഗത്ത് ‘മെറ്റ്‌സാന്‍ഡ്’ (Metsand) എന്ന വിജയമുദ്ര പതിപ്പിച്ചിരിക്കുകയാണ് ഈ യുവസംരംഭകന്‍.

2014 – 15 കാലഘട്ടത്തില്‍ എം.ബി.എ പഠനം പൂര്‍ത്തിയാക്കാതെ നിര്‍മാണ സാമഗ്രികളുടെ വിതരണ മേഖലയിലേക്ക് ചുവടുവെച്ച വിഷ്ണു, തുടക്കത്തില്‍ ഒരു സാധാരണ ഡ്രൈവറായാണ് ജോലി ആരംഭിച്ചത്. സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം തന്നെയായിരുന്നു ജോലിക്കിടയില്‍ പുതിയ ബന്ധങ്ങള്‍ കണ്ടെത്താനും സാധ്യതകള്‍ തേടാനും വിഷ്ണുവിനെ പ്രേരിപ്പിച്ചത്. ഡ്രൈവറായിരിക്കെ നേടിയെടുത്ത അനുഭവങ്ങളില്‍ നിന്നാണ് എംസാന്‍ഡ് യൂണിറ്റിന് അദ്ദേഹം തുടക്കം കുറിക്കുന്നത്. പിന്നീട് 2018 – ല്‍ ഒരു ചെറിയ എം.സാന്‍ഡ് യൂണിറ്റായി തുടങ്ങി, വന്‍കിട ബില്‍ഡര്‍മാര്‍ക്ക് നേരിട്ട് സാധനങ്ങള്‍ എത്തിക്കുന്ന ഹോള്‍സെയില്‍ സപ്ലൈ സ്ഥാപനമായി മെറ്റ്‌സാന്‍ഡിനെ വളര്‍ത്തിയെടുത്തു.

വിഷ്ണുവിനെ സംബന്ധിച്ച് വിജയത്തിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. 2023ല്‍ നേരിട്ട തിരിച്ചടികളെ തുടര്‍ന്ന് എട്ട് മാസത്തോളം ബിസിനസ്സ് പൂര്‍ണമായും നിര്‍ത്തിവെക്കേണ്ട അവസ്ഥ വരെ ഉണ്ടായി. എന്നാല്‍ തളരാതെ, സുഹൃത്തായ ബിനോയിയുടെയും മറ്റ് സുഹൃത്തുക്കളുടെയും പിന്തുണയോടെ വിഷ്ണു വീണ്ടും പൊരുതിക്കയറി. ഒരു സാധാരണ ടിപ്പര്‍ ഡ്രൈവറിലൂടെ തുടങ്ങിയ വിപണനം പിന്നീട് നേരിട്ട് വലിയ ബില്‍ഡര്‍മാരിലേക്ക് വ്യാപിപ്പിച്ചു.

ഇന്ന് തലസ്ഥാനത്തെ ഏറ്റവും മികച്ച വിതരണ ശൃംഖലകളില്‍ ഒന്നാണ് മെറ്റ്‌സാന്‍ഡ്. ഓര്‍ഡര്‍ ലഭിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം നഗരത്തില്‍ എവിടെയും സാധനങ്ങള്‍ കൃത്യമായി എത്തിച്ചുനല്‍കുന്ന സര്‍വീസാണ് ഇവരുടെ പ്രധാന സവിശേഷത. കൂടാതെ നഗരത്തിലെമ്പാടും ഒരേ നിരക്കില്‍ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നു എന്നതും ഉപഭോക്താക്കളുടെ വിശ്വസ്തത വര്‍ദ്ധിപ്പിച്ചു.

ക്വാറികളുടെ ലഭ്യതക്കുറവും തമിഴ്‌നാട്ടില്‍ നിന്നുള്ള റോ മെറ്റീരിയല്‍ സോഴ്‌സിംഗുമൊക്കെ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഗുണനിലവാരത്തിലും സര്‍വീസിലും യാതൊരു വിട്ടുവീഴ്ചയ്ക്കും ഈ സംരംഭം തയ്യാറല്ല എന്നത് തന്നെയാണ് മെറ്റ്‌സാന്‍ഡിന്റെ വിജയം. ഭാര്യ അഭിരയുടെ പേരില്‍ ലൈസന്‍സുള്ള ഈ സ്വതന്ത്ര സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ അവരുടെ വലിയ പിന്തുണയുമുണ്ട്.

വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയും ഉണ്ടെങ്കിലും, ഉപഭോക്താക്കള്‍ക്ക് നല്‍കിയ വിശ്വാസ്യതയ്ക്കുള്ള മറുപടിയാണ് തങ്ങള്‍ക്ക് ലഭിക്കുന്ന ഓരോ ഓര്‍ഡറുകളും എന്നാണ് വിഷ്ണുവിന്റെ വിശ്വാസം. വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടും, പ്രതിസന്ധികളോട് പൊരുതിയും തനിച്ചു തുടങ്ങിയ യാത്രയില്‍ ഇന്ന് 60ലധികം ജീവനക്കാര്‍ മെറ്റ്‌സാന്‍ഡിന്റെ ഭാഗമായി ജോലി ചെയ്യുന്നു. പൂജ്യത്തില്‍ നിന്ന് തുടങ്ങി, കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്താമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവസംരംഭകന്‍…!

https://www.instagram.com/metsand_blue_metals?igsh=MTFjbDF4aWNsNTBuaw%3D%3D&igsi=MTFjbDF4aWNsNTBuaw%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button