EntreprenuershipSuccess Story

ഒരു ഫോണില്‍ നിന്ന് തുടങ്ങിയ സ്വപ്‌നം; ഇന്ന് വിവാഹ നിമിഷങ്ങള്‍ക്ക് ‘Story’s of Popz’

മലപ്പുറം മഞ്ചേരി സ്വദേശിയായ ധനേഷ് ഇന്ന് വിവാഹ ഫോട്ടോഗ്രഫിയിലും വീഡിയോഗ്രഫിയിലും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. ‘Story’s of Popz’ എന്ന പേരില്‍ 2022 ല്‍ ആരംഭിച്ച സ്ഥാപനം വിവാഹച്ചടങ്ങുകളിലെ മനോഹരമായ നിമിഷങ്ങളെ ഫോട്ടോകളിലും വീഡിയോകളിലും പകര്‍ത്തി മികച്ച ഒരു ബ്രാന്‍ഡ് ആയി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ് എന്നത് ശ്രദ്ധേയമാണ്.

ഒരു ക്യാമറയുമായല്ല ധനേഷ് ഈ യാത്ര തുടങ്ങിയത്. സുഹൃത്തുക്കളുടെ വിവാഹങ്ങളില്‍ ഫോട്ടോയും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് തുടക്കം. ആദ്യം അതൊരു പാഷന്‍ മാത്രമായിരുന്നുവെങ്കില്‍ പിന്നീട് പ്രൊഫഷനായി മാറുകയായിരുന്നു. നല്ല ശമ്പളമുള്ള ഒരു ജോലി ഉണ്ടായിരുന്നിട്ടും, മനസ്സില്‍ എന്നും കൂടെയുണ്ടായിരുന്ന പാഷന്‍ പിന്തുടരാനായിരുന്നു ധനേഷിന്റെ തീരുമാനം.



ഇന്ന് Story’s of Popz പ്രധാനമായും വെഡ്ഡിംഗ് ഫോട്ടോഗ്രഫി, വെഡ്ഡിംഗ് വീഡിയോഗ്രഫി, സ്‌പോട്ട് എഡിറ്റിങ് തുടങ്ങിയ സേവനങ്ങളാണ് നല്‍കുന്നത്. വിവാഹച്ചടങ്ങ് കഴിഞ്ഞ ഉടന്‍ തന്നെ ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്ത് നല്‍കുന്ന രീതിയിലും ധനേഷ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിവാഹദിനത്തിലെ ഓര്‍മകള്‍ അതേ ദിവസം തന്നെ കാണാനും പങ്കുവയ്ക്കാനും കഴിയുന്ന തരത്തിലാണ് സ്‌പോട്ട് എഡിറ്റിങ് ഒരുക്കുന്നത്. അത് തന്നെയാണ് ധനേഷിനെ ശ്രദ്ധേയനാക്കുന്നതും.

ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ആരംഭിച്ച യാത്ര ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വളര്‍ന്നിരിക്കുന്നു. കേരളത്തില്‍ എവിടെയും വെഡ്ഡിംഗ് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി സേവനങ്ങള്‍ നല്‍കുന്ന Story’s of Popz, സാങ്കേതികവിദ്യയ്‌ക്കൊപ്പം ക്രിയേറ്റിവിറ്റിക്കും പ്രാധാന്യം നല്‍കുന്നു. നല്ലൊരു ജോലി ഉപേക്ഷിച്ച് പാഷനെ പ്രൊഫഷനാക്കിയ ധനേഷിന്റെ കഥ ഓര്‍മിപ്പിക്കുന്നത് കൈയിലുള്ള ചെറിയൊരു അവസരം പോലും വലിയൊരു യാത്രയുടെ തുടക്കമാകാം എന്നതാണ്.

ഒരു ഫോണില്‍ തുടങ്ങിയ യാത്ര ഇന്ന് പലരുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളെ ‘Stories’ ആക്കി മാറ്റുകയാണ്.

https://www.instagram.com/storysofpopz?utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button