Success Story

വൈദ്യസഹായം വീട്ടുപടിക്കല്‍; ആരോഗ്യരംഗത്ത് ചരിത്രം കുറിക്കാന്‍ ‘ഓര്‍ബിസ് ലൈവ്‌സ്’

മനുഷ്യന്റെ മാനവിക ആവശ്യങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയാത്ത മേഖലയായി ആരോഗ്യരംഗം മാറിക്കഴിഞ്ഞു. ദൈനംദിന ജീവിതചര്യ രോഗങ്ങള്‍ മുതല്‍ വൈദ്യശാസ്ത്രത്തില്‍ മരുന്ന് കണ്ടെത്താത്ത രോഗങ്ങള്‍ വരെ ആളുകളെ പിടികൂടുമ്പോള്‍ ആധുനിക ചികിത്സയും ചികിത്സാരീതിയും മാറേണ്ടതും അനിവാര്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുമ്പോള്‍ തങ്ങളുടെ വീട്ടുപടിക്കല്‍ ചികിത്സാ വിദഗ്ധര്‍ എത്തുന്ന സാങ്കേതിക രീതിയെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ… എത്രയധികം പ്രയോജനവും സുതാര്യവുമായ രീതിയാണല്ലേ? ഇതൊക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമേ നടക്കൂവെന്ന് പറയുന്നവരോട് ഒന്ന് പറയട്ടെ, ഓര്‍ബിസ് ലൈവ്‌സ് എന്ന സ്ഥാപനത്തിലൂടെ ഈ ചികിത്സാരീതി കേരളവും സ്വന്തമാക്കി കഴിഞ്ഞു.

ഓണ്‍ലൈന്‍ ചികിത്സാ സമ്പ്രദായം എന്ന അതി നൂതനസൗകര്യത്തെ കുറച്ചുകൂടി വിപുലപ്പെടുത്തി ഡോക്ടര്‍മാരുടെ സേവനം രോഗികളുടെ അരികിലെത്തിക്കുകയാണ് പാലാ ഭരണങ്ങാനം സ്വദേശി ആന്റണ്‍ ഐസക് ഓര്‍ബിസ് ലൈവ്‌സ് എന്ന സ്ഥാപനത്തിലൂടെ ചെയ്യുന്നത്. 2020ല്‍ മനസ്സില്‍ ഉടലെടുത്ത ‘മൊബൈല്‍ വെര്‍ച്ചല്‍ ക്ലിനിക്’ എന്ന ആശയത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്ചല്‍ റിയാലിറ്റി എന്നീ നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ആളുകളിലേക്ക് എത്തിക്കുന്ന ഓര്‍ബിസ് ലൈവ്‌സിന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കാന്‍ ആന്റണ്‍ ഐസക്കിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ സിമി ആന്റണ്‍ (നേഴ്‌സ്), സുഹൃത്ത് മജ്‌നു സാബു (ഫാര്‍മസിസ്റ്റ്), എം ജെ മത്തായി, ഡോ.വിപിന്‍ റോള്‍ഡന്റ് (കണ്‍സള്‍ട്ടന്റ്) എന്നിവരുമുണ്ട്.

ബി.പി മുതല്‍ ലാബിലും ആശുപത്രിയിലും പരിശോധനയ്ക്ക് വിധേയമാക്കേണ്ട ഏതൊരു ടെസ്റ്റും ഈ മൊബൈല്‍ ക്ലിനിക്കിലൂടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ചെയ്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഫലം നേടാം എന്നതും ഇവരുടെ പ്രത്യേകതകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. ഇതിന് പുറമെ, ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, നഴ്‌സിംഗ് കെയര്‍, കത്തീറ്റര്‍ മാറ്റല്‍, റൈസ് ട്യൂബ് മാറ്റല്‍, ബ്ലാഡര്‍ വാഷിംഗ്, മുറിവ് ഡ്രസ്സിംഗ്, ബോഡി സ്പഞ്ചിങ്ങ്, ബാക്ക് കെയര്‍, കുത്തിവയ്പ്: ഐ വി/ ഐ എം, രക്ത സാമ്പിള്‍ ശേഖരണം, Death Confirmation and Death Care Services, Supply of Medicines, Surgical and Other Life Care Equipment’s മുതലായ സേവനങ്ങളും ഇവര്‍ നല്‍കിവരുന്നു.

കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ പോകാന്‍ പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് വെര്‍ച്ച്വല്‍ മൊബൈല്‍ ക്ലിനിക് എന്ന ആശയം ആന്റണ്‍ ഐസകില്‍ ഉടലെടുത്തത്. നിലവില്‍ എറണാകുളത്ത് കളമശ്ശേരി, പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളിലും തൊടുപുഴ, പാലാ, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമായി ആറ് യൂണിറ്റുകളില്‍ ഓര്‍ബിസ് ലൈവ്‌സ് തങ്ങളുടെ സേവനം കേരളത്തില്‍ സാധ്യമാക്കി കഴിഞ്ഞു.

ഇവരുടെ തന്നെ ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിച്ച് റിസള്‍ട്ട് ഡോക്ടറിലേക്ക് എത്തിക്കുവാനും അതോടൊപ്പം ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ കേരളത്തില്‍ എവിടെയുമുള്ള ബ്ലഡ് ഡോണേഴ്‌സിനെ കണ്ടെത്താം എന്നതും ഓര്‍ബിസ് ലൈവ്‌സിന്റെ മാത്രം പ്രത്യേകതയാണ്.

കഴിഞ്ഞ ആറുമാസകാലമായി ഓര്‍ബിസ് ലൈവ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വെര്‍ച്വല്‍ ക്ലിനിക്കിലൂടെ നിരവധി ആളുകളാണ് ആരോഗ്യരംഗത്തെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇവരുടെ തന്നെ മെഡി കിറ്റ് വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നവര്‍ക്ക് സ്വന്തമായി ബ്ലഡ് പ്രഷര്‍ മുതല്‍ ഇസിജി വരെ നോക്കാന്‍ സാധിക്കുന്നു എന്നതും ഇവരുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മികവുറ്റതാക്കി മാറ്റുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :7070027700

ttps://orbislives.com/

https://orbislivesvirtualclinic.com/

https://www.facebook.com/orbislivesvirtualclinic

https://www.google.com/search?q=orbislives%20virtual%20clinic&tbm=&source=sh/x/gs/m2/5#ip=1


Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button