EntreprenuershipSuccess Story

ജീവിതാനുഭവങ്ങള്‍ സമ്പത്തായപ്പോള്‍ സാധ്യതകളെ സംരംഭമാക്കി ‘അമല്‍ ഗിരിജ SAHASRARA’

കേരളത്തിന്റെ തനത് ആയുര്‍വേദപാരമ്പര്യം തങ്ങളുടെ ഉത്പന്നങ്ങളില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് കേരളത്തിലെ മികച്ച ആയുര്‍വേദ ബ്രാന്‍ഡായി ‘സഹസ്രാര’

സമ്പന്നതയില്‍ ജനിച്ചെങ്കിലും അച്ഛനമ്മമാര്‍ തമ്മിലുള്ള വേര്‍പിരിയല്‍ സമ്മാനിച്ച ശൂന്യതയും ദാരിദ്ര്യവും ചേര്‍ന്ന ജീവിതത്തോട് ആറാം വയസ് മുതല്‍ പൊരുതുകയായിരുന്നു അമല്‍.സഹോദരനോടൊപ്പം ശേഖരിച്ച കണിക്കൊന്ന പൂക്കള്‍ അഞ്ച് രൂപയ്ക്ക് റോഡരികില്‍ വിറ്റ്, ആ പണം കൊണ്ട് അമ്മയോടൊപ്പം വിഷു ആഘോഷിച്ചിരുന്ന ബാല്യകാലത്തെ തന്നിലെ സംരംഭകനിലുള്ള വിശ്വാസത്താല്‍ ‘സമ്പന്ന’മാക്കാന്‍ കഴിയുന്നത്ര ശ്രമിച്ചു.പതിനൊന്നു വയസ് മുതല്‍ ബിസിനസ് ശീലമാക്കിക്കൊണ്ട് തുടര്‍ന്ന ജീവിതയാത്രയിലെ ഒരു ഘട്ടത്തില്‍ തിരിച്ചറിഞ്ഞ സാധ്യതകളെ തന്റെ പരിശ്രമത്തിലൂടെ ആ യുവ സംരംഭകന്‍ പ്രായോഗികമാക്കി. അതാണ് ഇന്ന് ആയുര്‍വേദ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ കേരളത്തിലെ ‘നമ്പര്‍ വണ്‍ ബ്രാന്‍ഡ്’ ആയി മാറിയ ‘SAHASRARA’. സ്ഥാപകനും സി. ഇ.ഒയുമായ അമലിന്റെ വിജയിക്കാനുള്ള ദൃഢനിശ്ചയത്തിന്റെ ഫലമായി ഇന്ന് അനുദിനം വളരുന്ന ഓണ്‍ലൈന്‍ ബിസിനസാണ് ഈ സംരംഭം.

ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അമല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ‘പാവേഴ്‌സ് ഇംഗ്ലണ്ട്’ എന്ന കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ആരംഭിക്കുകയും ചെയ്തു. അവിടെ വഴികാട്ടിയായിരുന്ന ‘റെജിന്‍ സാര്‍’ നല്‍കിയ പ്രചോദനം തുടര്‍ന്നുള്ള ജീവിതത്തില്‍ ഊര്‍ജമായി.പിന്നീട് ജോലിക്കായി ശ്രീലങ്കയിലേക്ക് പോയപ്പോള്‍ ശ്രീലങ്കന്‍ ആയുര്‍വേദത്തെ പ്രതിനിധീകരിക്കുന്ന ഉത്പന്നങ്ങളുടെ ഒരു ബ്രാന്‍ഡ് ശ്രദ്ധയില്‍പ്പെട്ടതോടെ ആയിരുന്നു ഒരു സംരംഭകനിലേക്കുള്ള പ്രധാന വഴിത്തിരിവ്.

പിന്നീട് അങ്ങോട്ട് പതിനാറ് മണിക്കൂര്‍ ജോലി കഴിഞ്ഞ് സമയം ലഭിക്കുമ്പോഴെല്ലാം ഈ ബ്രാന്‍ഡിനെ കുറിച്ച് ഗഹനമായി പഠിക്കുകയും വിദേശികള്‍ ഉള്‍പ്പെടെയുള്ളവരുമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയെ കുറിച്ച് സംവദിക്കുകയും ചെയ്തു.തുടര്‍ച്ചയായ ഗവേഷണത്തില്‍ നിന്നും ഈ ശ്രീലങ്കന്‍ ബ്രാന്‍ഡിന്റെ വിജയത്തിനു പിന്നിലുള്ള ഘടകങ്ങള്‍ മനസ്സിലായി. ഇന്ത്യയില്‍ ആയുര്‍വേദ ഉത്പന്നങ്ങളുടെ ധാരാളം ബ്രാന്‍ഡുകള്‍ ഉണ്ടെങ്കിലും അവിടെയൊന്നും കേരളത്തിന്റെ സ്വതസിദ്ധമായ ആയുര്‍വേദത്തിന്റെ സാന്നിധ്യമില്ലെന്ന് തിരിച്ചറിഞ്ഞു.

തുടര്‍ന്ന്, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള വ്യക്തിയെന്ന നിലയ്ക്ക് നാടിന്റെ ആയുര്‍വേദ സംസ്‌കാരത്തെ സംയോജിപ്പിച്ചുകൊണ്ട് ഔഷധസസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ആയുര്‍വേദ ബ്യൂട്ടി പ്രോഡക്ടുകളുടെ വില്‍പനയ്ക്കായി ‘സഹസ്രാര’ എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചു. അതോടൊപ്പം, തന്റെ പേഴ്‌സണല്‍ ഇന്‍സ്റ്റഗ്രാം പേജ് ബിസിനസ് പേജാക്കി മാറ്റുകയും ചെയ്തു. നിരന്തരമായ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് തന്റെ 10 വര്‍ഷത്തോളം റീട്ടെയില്‍ രംഗത്തുള്ള പരിചയസമ്പത്തിന്റെ കരുത്തോടെ കേരളത്തിന്റെ ‘നമ്പര്‍വണ്‍ ആയുര്‍വേദ ബ്രാന്‍ഡ്’ ആയി മാറുകയായിരുന്നു ‘SAHASRARA’.

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ സാധാരണയായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ഉപഭോക്താക്കള്‍ക്ക് എന്നും ആശങ്കയുളവാക്കുന്നതാണ്.ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്ന സസ്യസമ്പത്തിനെ വേണ്ടുന്ന രീതിയില്‍ ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ആശ്രയിക്കുകയാണെങ്കില്‍ ആരോഗ്യത്തിന് ദോഷം വരാത്ത രീതിയില്‍ അവ ഉപയോഗിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെ പാരബിന്‍, സള്‍ഫേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഒഴിവാക്കി പൂര്‍ണമായും സസ്യ ഉത്പന്നങ്ങളെ (Vegan) ആശ്രയിച്ചാണ് സഹസ്രാരയുടെ ഓരോ പ്രോഡക്റ്റും നിര്‍മിക്കുന്നത്.

ഓര്‍ഗാനിക് ബ്യൂട്ടി പ്രോഡക്ടുകള്‍ പൊതുവേ വളരെ ചിലവേറിയതാണ്. എന്നാല്‍ ഇവിടെ താങ്ങാവുന്ന സാധാരണ നിരക്കില്‍ തങ്ങളുടെ ശുദ്ധമായ ആയുര്‍വേദ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇവര്‍. ഒന്നു മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഹോം ഡെലിവറിയും ലഭ്യമാണ്. ഓണ്‍ലൈനിലൂടെയും നേരിട്ടും വാങ്ങാവുന്ന തരത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ സഹസ്രാര.

മനസ്സില്‍ ഉടലെടുത്ത ആശയത്തെ പ്രാവര്‍ത്തികമാക്കാനുള്ള അമലിന്റെ യാത്ര അത്ര ലളിതമായിരുന്നില്ല. ഇടയ്ക്കുണ്ടായ സഹോദരന്റെ മരണം ഉള്‍പ്പെടെ ധാരാളം വെല്ലുവിളികള്‍ ഉണ്ടായി. അതിനോടൊക്കെ പൊരുതി ഒരു സംരംഭം വിജയിപ്പിക്കാന്‍ സഹായകമായത് തെറ്റുകളില്‍ നിന്നുള്ള പഠനം തന്നെയായിരുന്നു.

താന്‍ ഉള്‍ക്കൊണ്ട പാഠങ്ങളില്‍ നിന്നും പടുത്തുയര്‍ത്തിയത് ഒരു ഓണ്‍ലൈന്‍ ബിസിനസ് ആയതിനാല്‍ തന്നെ ഡിജിറ്റല്‍ മേഖല ഉപയോഗിക്കുമ്പോള്‍ അതിലുള്ള അറിവോടെ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണമെന്നതാണ് നവാഗതരോടുള്ള ഒരു നിര്‍ദ്ദേശം. സ്വന്തം സ്വപ്‌നങ്ങള്‍ക്ക് പിറകെ പോകുന്നവര്‍ മറ്റുള്ളവരുടെ കേവലം ആലങ്കാരികമായ വാക്കുകള്‍ കൊണ്ടുള്ള പിന്തുണയെക്കാള്‍ സ്വയം പിന്തുടരുക, പരിശ്രമിക്കുക എന്ന തത്വമാണ് സഹസ്രാരയെ സൃഷ്ടിച്ചത്, അമല്‍ ഗിരിജ ‘SAHASRARA’ ആയത്.

https://sahasraraonline.com/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button