CareerEduPlusSuccess Story

പഠിക്കാം വളരാം THE COMPASS TEAM ന് ഒപ്പം

മാര്‍ക്കിന്റെ വലിപ്പം നോക്കാതെ മക്കളുടെ ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും വാസനകളെയും പ്രോത്സാഹിപ്പിക്കുന്ന എത്ര മാതാപിതാക്കളുണ്ട് നമ്മുടെ സമൂഹത്തില്‍? കുട്ടികളുടെ മനസിനെ അറിയുക ഒരു വലിയ ടാസ്‌കാണ്. ആ ടാസ്‌കുകളെ ധൈര്യപൂര്‍വം ഏറ്റെടുക്കുകയും അതില്‍ വിജയംകൈവരിച്ചുകൊണ്ട് 12-ാമത്തെ വര്‍ഷത്തെ ചുവടുവയ്പ് നടത്തികൊണ്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് THE COMPASS TEAM.

കുട്ടികളോടൊപ്പം സഞ്ചരിച്ച് അവരുടെ ഓരോ ചലനങ്ങളെയും യഥാവിധം നീരിക്ഷിച്ചു വിജയകരമായ ഭാവിയുടെ വാതില്‍ അവര്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്, കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം നിര്‍ണയിക്കാനും അതിനു ആവശ്യമായ പരിഹാരം കണ്ടെത്തുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യയില്‍ത്തന്നെ ആദ്യസ്ഥാപനമാണിത്.

12 വര്‍ഷത്തില്‍ 150 സ്‌കൂളുകളിലായി ഏകദേശം 45000 കുട്ടികളെയാണ് ഈ ടീം സ്‌ക്രീന്‍ ചെയ്തെടുത്തത്. ഓരോ കുട്ടിയുടെയും കാര്യക്ഷമതയും ഒപ്പം പോരായ്മയും കണ്ടെത്തുകയും അത് റിപ്പോര്‍ട്ടാക്കി മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രക്രിയ.

ഹൈപ്പര്‍ ആക്ടിവിറ്റി, ഡിപ്രഷന്‍, സഭാകമ്പം തുടങ്ങി നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന കുട്ടികളുടെ വലിയ സാരമായ പ്രശ്നങ്ങള്‍ക്ക് തികച്ചും ഒരു പരിഹാര മാര്‍ഗം തന്നെയാണ് ഈ സ്ഥാപനം മുന്നോട്ട് വയ്ക്കുന്നതും സ്‌കൂളുകള്‍ വഴി കുട്ടികളിലേക്ക് എത്തിക്കുന്നതും. നിലവില്‍ രണ്ട് തരത്തിലുള്ള അസ്സസ്സ്‌മെന്റ് പ്രോഗ്രാമുകളാണ് സ്ഥാപനത്തിന്റെ കീഴില്‍ നടക്കുന്നത്.

HOPES അഥവാ HOLISTIC PROGRAMME FOR EVALUATION OF STUDENT ആണ് അതില്‍ പ്രധാനപ്പെട്ടത്. കുട്ടികളുടെ മാനസിക ശാരീരിക അവസ്ഥ വിലയിരുത്താനും അതിനുവേണ്ട പരിഹാരങ്ങള്‍ കണ്ടെത്താനുമായി നടത്തുന്ന ഈ പ്രോഗ്രാം വിവിധ ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക്പുറമെ അധ്യാപകര്‍ക്കും, മാതാപിതാക്കള്‍ക്കും വിവിധ സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളില്‍ ബോധവല്‍കരണ സെക്ഷനുകള്‍ THE COMPASS TEAM നല്‍കുന്നുണ്ട്. സ്‌കൂളുകളില്‍ നിയമിക്കുന്ന സൈക്കോളജിസ്റ്റുകള്‍ കുട്ടികളെ നീരിക്ഷിക്കുകയും അവര്‍ക്കാവശ്യമായ കൗണ്‍സിലിംഗ്, തെറാപ്പി തുടങ്ങിയവ ലഭ്യമാക്കികൊടുക്കുകയും ചെയ്യുന്നു.

CAREER APTITUDE TEST ആണ് മറ്റൊന്ന്. വിദ്യാര്‍ത്ഥികളുടെ കഴിവും താത്പര്യവും മുന്‍നിര്‍ത്തി കുട്ടികളുടെ അഭിരുചി നിര്‍ണയം നടത്തി, അവരെ ശരിയായ കരിയറിലേക്ക് നയിക്കുക എന്നതാണ് CAREER APTTITUDE TEST കൊണ്ട് ഉദ്ദേശിക്കുന്നത്. സ്‌കൂള്‍ തലത്തില്‍ മാത്രമല്ല, കോളേജ് തലത്തിലും ഇത്തരം പ്രോഗ്രാമുകളുടെ ആവശ്യകത കൂടി വരുന്നുണ്ട്. കുട്ടികളില്‍ സബ്ജക്റ്റ് വൈസ് എന്നതിനേക്കാള്‍ ജനറല്‍ ആയിട്ടുള്ള കാര്യങ്ങളിലുള്ള അറിവുകളെ പരിപോഷിപ്പിച്ചു ശരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരാക്കാനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു.

മൊബൈല്‍ ഫോണും ഗെയിമും മാത്രമായ ഒരുലോകമാണ് ഇന്നത്തെ കുട്ടികള്‍ക്കുള്ളത്. നാല് ചുവരുകളില്‍ ജീവിതം ഒതുങ്ങിപ്പോയിരിക്കുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് കുട്ടികളുടെ ഗുരുതരമായ ഭാവിയിലേക്കാണ്. വിദ്യ അഭ്യസിച്ചാല്‍ മാത്രമേ അത് വിദ്യാഭ്യാസം ആകൂ. അതിനുവേണ്ടി കുട്ടികളെ സമ്മര്‍ദത്തില്‍ ആക്കാതിരിക്കുക. കൂടുതല്‍ സമ്മര്‍ദങ്ങള്‍ അവരുടെ മനോനിലയെ തന്നെ ബാധിച്ചേക്കാം. കാരണം അവര്‍ കാണുന്ന ലോകവും വ്യക്തികളും വളരെ കുറവാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയും THE COMPASS TEAM ന്റെഅനിവാര്യത വിലപ്പെട്ടതാണെന്നും മനസിലാകുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button