ക്രിയേറ്റീവ് സ്വപ്‌നങ്ങള്‍ക്ക് കരുത്തായി കേരളത്തിലെ മികച്ച അക്കാദമി; Lenor Academy

ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചയോടെ ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, സിനിമാറ്റോഗ്രഫി തുടങ്ങിയ ക്രിയേറ്റീവ് മേഖലകളുടെ സാധ്യതകളും സ്വാധീനവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹങ്ങള്‍ മുതല്‍ സിനിമ, പരസ്യം, സോഷ്യല്‍ മീഡിയ, ബ്രാന്‍ഡിംഗ് തുടങ്ങി എല്ലാ മേഖലകളിലും ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്ക് ഇന്ന് വലിയ അവസരങ്ങളാണുള്ളത്. അതിനാല്‍ തന്നെ ഏറെ തൊഴിലവസരങ്ങളുള്ള ഈ മേഖലയിലേക്ക് പഠനത്തിനായി മികച്ച അക്കാദമി അന്വേഷിച്ചെത്തുന്നവര്‍ ധാരാളമാണ്. പക്ഷേ, ഉയര്‍ന്ന ഫീസ് കാരണം പലരും സ്വപ്‌നങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുന്നു. കൂടാതെ ഏറ്റവും നല്ല പരിശീലനം അവര്‍ക്ക് ലഭിക്കാതെ പോകുന്നു എന്നുള്ളത് ഈ മേഖലയിലേക്ക് എത്തുന്നവര്‍ നേരിടുന്ന പ്രശ്‌നമാണ്. എന്നാല്‍ ഇതിന് പരിഹാരമായി മാറി കേരളത്തിലെ ഏറ്റവും മികച്ച ഫോട്ടോഗ്രഫി ഇന്സ്ടിട്യൂറ്റ് എന്ന പേര് നേടിയ ഒരു സ്ഥാപനമുണ്ട്. അതാണ് Lenor Academy

മലപ്പുറം സ്വദേശിമാരായ ഫൈസല്‍ ബാബുവും ഫര്‍ഷാനും 2018ലാണ് Lenor Academy എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ഫോട്ടോഗ്രഫി പഠിച്ച ഫര്‍ഷാന്‍ പിന്നീട് മോഡലിംഗ്, വെഡ്ഡിംഗ് ഫോട്ടോഗ്രഫി, ആല്‍ബം ഷൂട്ട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നിരവധി പേര്‍ ഫോട്ടോഗ്രഫി പഠിക്കാനായി അദ്ദേഹത്തെ സമീപിച്ചത്. പലരും അസിസ്റ്റന്റുമാരായി കൂടെ പ്രവര്‍ത്തിക്കാന്‍ എത്തിയതോടെയാണ് ഈ മേഖലയില്‍ കുറഞ്ഞ ഫീസില്‍ മികച്ച പരിശീലനം നല്‍കുന്ന അക്കാദമിയില്ലെന്ന സത്യം ഈ ചെറുപ്പക്കാര്‍ മനസിലാക്കുന്നത്. അങ്ങനെയാണ് മിലിട്ടറിയില്‍ നിന്നും വിരമിച്ചെത്തിയ ഫൈസല്‍ ബാബുവിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം ആരംഭിക്കുന്നത്.
ഫൈസലിന്റെ നേതൃത്വത്തിലുള്ള മികച്ച ഡിസിപ്ലിനും മേല്‍നോട്ടവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിന് പ്രധാന കാരണം. ഇന്ന് 600ല്‍ അധികം വിദ്യാര്‍ഥികളാണ് ഫോട്ടോഗ്രഫി പഠിക്കാനായി മാത്രം നിലവില്‍ ഈ സ്ഥാപനത്തിലുള്ളത് എന്നതും ഏറെ ശ്രദ്ധേയമാണ്.

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഡ്രോണ്‍, സിനിമാറ്റോഗ്രഫി തുടങ്ങിയ മേഖലകളില്‍ പ്രൊഫഷണല്‍ പരിശീലനം നല്‍കുന്ന ഘലിീൃ അരമറലാ്യ. ഇന്ന് ഈ രംഗത്തെ പ്രമുഖ പരിശീലന കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു എന്നത് അവരുടെ ക്വാളിറ്റിയുടെ അടയാളമാണ്. കുറഞ്ഞ ഫീസില്‍ മികച്ച നിലവാരമുള്ള ഡിപ്ലോമ കോഴ്‌സുകളാണ് അക്കാദമി നല്‍കുന്നത്.
കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ Lenor Academy- യിലേക്കെത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിന് ആവശ്യമായ മികച്ച ക്യാമറകളും കമ്പ്യൂട്ടറുകളും പഠന സമയം തന്നെ നല്‍കുന്നു എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഈ മേഖലയിലെ അനുഭവസമ്പന്നരായ വര്‍ക്കിങ് പ്രൊഫഷണലിസ്റ്റുകളാണ് ഇവിടെ പരിശീലനം നല്‍കുന്നത്.



