Special Story

ഉണ്ണികൃഷ്ണന്‍ എന്ന ബഹുമുഖ സംരംഭകന്‍

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ തത്പരനായ യുവാവ് ഒരു സുപ്രഭാതത്തില്‍ ഒരു സംരംഭകനായി മാറുന്നു. ജീവകാരുണ്യ പ്രവര്‍ത്തനത്തോളം മേന്മയും നന്മയും നിറഞ്ഞ ഒരു മേഖലയാണ് ആ യുവാവ് തെരഞ്ഞെടുത്തത്. യാദൃശ്ചികമായി തുടങ്ങിയ ആ സംരംഭം ചുരുങ്ങിയ സമയത്തിനുള്ളില്‍ വിജയത്തിലെത്തിയതോടെ, ഇതുതന്നെയാണ് തന്റെ കര്‍മമേഖലയെന്ന് ആ യുവാവ് തിരിച്ചറിയുകയായിരുന്നു. ഇന്ന്, 15 വര്‍ഷങ്ങള്‍ വിജയകരമായി പിന്നിട്ടപ്പോള്‍, ഒരു ബിസിനസ് എന്നതിലുപരി നിരവധി പേരുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനു കാരണമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് തിരുവനന്തപുരം ജില്ലയിലെ ഊരുട്ടമ്പലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റിന്റെ സാരഥി ഉണ്ണികൃഷ്ണന്‍…

കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റിന്റെ തുടക്കം

ജീവകാരുണ്യ പ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനവും ഇഷ്ടപ്പെട്ടിരുന്ന ഉണ്ണികൃഷ്ണനു വിവാഹാഘോഷങ്ങളിലും അതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗമാവുക എന്നത് ഒരു ഹരമായിരുന്നു. സഹോദരന്റെ വിവാഹക്കാര്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചപ്പോഴാണ് വിവാഹത്തിന്റെ പേരില്‍ വിവാഹ ബ്രോക്കര്‍മാരും വിവാഹ ബ്യൂറോകളും നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് ഉണ്ണികൃഷ്ണനു ബോധ്യമുണ്ടായത്. വിവാഹ ബ്രോക്കര്‍മാരും ബ്യൂറോകളും നടത്തുന്ന ചൂഷണം തടയിടുക എന്ന ലക്ഷ്യത്തിനുവേണ്ടിയുളള ചിന്തയില്‍ നിന്നാണ്, മാര്യേജ് ബ്യൂറോ എന്ന ആശയം ഉടലെടുക്കുന്നത്.

ജനോപകാരപ്രദമായ പ്രവൃത്തി എന്ന ചിന്തയില്‍ തുടങ്ങിയ സംരംഭം വളരെപ്പെട്ടെന്ന് ഖ്യാതി നേടി. നിരവധി യുവതീ-യുവാക്കളുടെ ജീവിതത്തില്‍ ‘വിവാഹ’ത്തിലൂടെ വഴിത്തിരിവ് സൃഷ്ടിക്കാന്‍ ഉണ്ണികൃഷ്ണനു കഴിഞ്ഞു. അതോടെ, ചുരുങ്ങിയ സമയത്തിനുള്ളില്‍, മികച്ച പ്രവര്‍ത്തനത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത ഉണ്ണികൃഷ്ണനെ തേടി ദൂരസ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ അന്വേഷിച്ചു എത്താന്‍ തുടങ്ങി.

പ്രവര്‍ത്തനമാരംഭിച്ചു അഞ്ച് വര്‍ഷത്തിനുശേഷമാണ് ഉണ്ണികൃഷ്ണന്‍ സ്ഥാപനമായി ആരംഭിക്കുന്നത്. വിവാഹ നടത്തിപ്പിനൊപ്പം വിവാഹവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങളും ആരംഭിച്ചു. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം തുടങ്ങി എല്ലാ സമുദായത്തില്‍പെട്ടവര്‍ക്കും അനുയോജ്യരായ വധൂ-വരന്മാരെ തേടാന്‍ വിശ്വാസപൂര്‍വം സമീപിക്കാവുന്ന സ്ഥാപനമാണ് കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റ്.

വിവാഹ നടത്തിപ്പിനു പുറമെ, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, മണ്ഡപ ഡെക്കറേന്‍, രുചികരമായ വിവാഹ സദ്യ, ലൈവ പ്രിന്റ് ഹെലിക്യാം, വാഹനങ്ങള്‍, ബലൂണ്‍ ആര്‍ച്ച് തുടങ്ങി എല്ലാ സൗകര്യങ്ങളും അടങ്ങുന്ന വിവാഹ പാക്കേജുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
ഊരുട്ടമ്പലത്ത് വാസന്തി ആഡിറ്റോറിയത്തിനു സമീപത്താണ് പ്രധാന ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ബ്രാഞ്ച് ബാലരാമപുരത്ത് ഭാരത് പെട്രോള്‍ പമ്പിനു സമീപം പ്രവര്‍ത്തിക്കുന്നു.

സഹോദര സംരംഭങ്ങള്‍
കൃഷ്ണ ഗിഫ്റ്റ് പാലസ് & ഗിഫ്റ്റ് സെന്റര്‍, കൃഷ്ണ സ്മാര്‍ട്ട് സൊല്യൂഷന്‍സ് എന്നിവയാണ് കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റിന്റെ സഹോദര സ്ഥാപനങ്ങള്‍.

വ്യത്യസ്ഥമായ ഗിഫ്റ്റ് & ഫാന്‍സി സാധനങ്ങളുടെ വിപുലമായ ശേഖരവുമായി, കൃഷ്ണ ഗിഫ്റ്റ് പാലസ് & ഗിഫ്റ്റ് സെന്റര്‍ ഊരുട്ടമ്പലം ഇശ്ശലിക്കോട് സ്ഥിതി ചെയ്യുന്നു.

സിസിടിവി ക്യാമറയുടെ വില്പനയും സ്ഥാപിക്കലുമാണ് കൃഷ്ണ സ്മാര്‍ട്ട് സൊല്യൂഷന്‍സ് കൈകാര്യം ചെയ്യുന്നത്. ഊരുട്ടമ്പലത്ത് വാസന്തി ആഡിറ്റോറിയത്തിനു സമീപത്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ലോക്ക് ഡൗണ്‍ കാലവും ഉണ്ണികൃഷ്ണന്റെ പ്രവര്‍ത്തന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്നത് സംരംഭകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിജയമാണ്. ലോക്ക് ഡൗണ്‍ സമയത്തും നിരവധി വിവാഹങ്ങള്‍ നടത്തിക്കൊടുക്കാന്‍ കഴിഞ്ഞത് ഉണ്ണികൃഷ്ണന്റെ വിശ്വാസ്യതയുടെയും അര്‍പ്പണബോധത്തിന്റെയും നേര്‍സാക്ഷ്യങ്ങളാണ്. മാസത്തില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നത് തന്റെ മാര്യേജ് ബ്യൂറോയാണെന്ന് അഭിമാനത്തോടെ ഉണ്ണികൃഷ്ണന്‍ പറയുന്നു.

സംരംഭകന്‍ എന്ന നിലയില്‍ മാത്രമല്ല, ഒരു കലാകാരന്‍ എന്ന നിലയിലും ഉണ്ണികൃഷ്ണനെ പ്രേക്ഷകലോകം ഇന്നും അംഗീകരിക്കുന്നു. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയ മികവ് പുലര്‍ത്തിയ ഒരു കലാകാരന്‍ കൂടിയാണ് ഉണ്ണികൃഷ്ണന്‍. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഉണ്ണികൃഷ്ണന്റെ സന്തുഷ്ട കുടുംബം.

കൃഷ്ണാ മാര്യേജ് ബ്യൂറോ & ഇവന്റ് മാനേജ്‌മെന്റ്
വാസന്തി ആഡിറ്റോറിയത്തിനു സമീപം,
ഊരുട്ടമ്പലം, തിരുവനന്തപുരം.
ബ്രാഞ്ച്: ഭാരത് പെട്രോള്‍ പമ്പിനു സമീപം, ബാലരാമപുരം, തിരുവനന്തപുരം.

ഫോണ്‍: 9048586828

Tags
Show More

Related Articles

3 Comments

Leave a Reply

Your email address will not be published. Required fields are marked *

Close