Special StorySuccess Story

വിദേശ പഠനം വെറുമൊരു സ്വപ്നം മാത്രമായി തുടരുകയാണോ? ഇനി ആശങ്ക വേണ്ട; നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് : ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി

വിദേശ പഠനം നിങ്ങള്‍ക്ക് മുന്നില്‍ ഒരു സ്വപ്‌നമായി തുടരുകയാണോ? പഠനത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാല്‍, ഇനി അതിന്റെ ആവശ്യമില്ല. നിങ്ങളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇനി ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുണ്ട്.

കേരളം തമിഴ്‌നാട് അതിര്‍ത്തിയിലെ കളിയിക്കാവിള എന്ന പ്രദേശം കേന്ദ്രീകരിച്ചു കൊണ്ടാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി എന്ന ഈ സംരംഭം സ്ഥിതി ചെയ്യുന്നത്. യുവ സംരംഭകനായ മുഹമ്മദ് അദ്‌നാന്‍ ആണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയുടെ സ്ഥാപകന്‍.

തന്റെ സംരംഭത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി വളരെ ബുദ്ധിമുട്ടുകള്‍ ഇദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ ഉറച്ച തീരുമാനത്തില്‍ നിന്നുമാണ് മുഹമ്മദ് അദ്‌നാന്‍ എന്ന ഈ സംരംഭകന്‍ ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. വളരെ കുറച്ചു കാലങ്ങള്‍ കൊണ്ടുതന്നെ ഇവിടം ജനങ്ങളുടെ പ്രീതി പിടിച്ചുപറ്റിയ സംരംഭമായി മാറിയിരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ അവരുടെ ഉന്നമനത്തില്‍ ഒരു കൈത്താങ്ങ്… അതാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി ഒരുക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള എല്ലാവിധ വിദേശ പഠന സാധ്യതകളും ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി ഒരുക്കുന്നു. ഇത്തരത്തിലുള്ള പല സ്ഥാപനങ്ങളും നമുക്കിടയില്‍ ഉണ്ടെങ്കിലും അവിടങ്ങളില്‍ നിന്നും കുട്ടികള്‍ക്കായുള്ള ‘അസിസ്റ്റന്‍സ്’ അത്രമാത്രം കൃത്യതയോടെ അല്ല എന്ന അദ്‌നാന്റെ ചിന്തയില്‍ നിന്നുമാണ് ഈ സംരംഭം ഉടലെടുക്കുന്നത്.

ഒരു വിദ്യാര്‍ത്ഥിക്ക് വിദേശത്ത് പോയി പഠിക്കണമെങ്കില്‍ അതിനുവേണ്ടിയുള്ള കൗണ്‍സിലിംഗ്, ഡോക്യുമെന്റേഷന്‍, യൂണിവേഴ്‌സിറ്റി ഷോര്‍ട്ട് ലിസ്റ്റിംഗ്, കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള സഹായം, ട്രെയിനിങ്, ഫീഡ്ബാക്ക് അസിസ്റ്റന്‍സ് എന്ന് തുടങ്ങി ആദ്യാവസാനം ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി ചെയ്തു നല്‍കുന്നു. മാത്രമല്ല, വിദേശ രാജ്യത്ത് പഠനത്തിനായി എത്തിയ ശേഷമുള്ള എയര്‍പോര്‍ട്ട് പിക്കിംഗ്, അക്കോമഡേഷന്‍ അസിസ്റ്റന്‍സ്, പാര്‍ട്ട് ടൈം ജോബ് അസിസ്റ്റന്‍സ് എന്നിവയും ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി നല്‍കുന്നു.

ഇപ്പോള്‍ പ്രധാനമായും യുകെയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനസൗകര്യമാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി ഒരുക്കുന്നത്. കാരണം മറ്റു രാജ്യങ്ങളെക്കാള്‍ ഉയര്‍ന്ന വിദ്യാഭ്യാസ സൗകര്യവും വിദ്യാഭ്യാസത്തിനുള്ള ഗുണനിലവാരവും പുലര്‍ത്തുന്നത് യുകെ ആണ് എന്നതുകൊണ്ട് തന്നെ.
യുകെയിലെ വിവിധ യൂണിവേഴ്‌സിറ്റുകളുമായി നേരിട്ടുള്ള ‘ടൈ-അപ്’ ഉള്ളതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള എല്ലാ സഹായങ്ങളും നല്‍കാന്‍ ഡി പ്ലസ് കണ്‍സന്‍ട്ടന്‍സിക്ക് സാധിക്കുന്നു. വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന ഗുണനിലവാരം പുലര്‍ത്തുന്ന മറ്റു രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങുകയാണ് ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി.

പ്ലസ് ടു കഴിഞ്ഞവക്ക് ഡിഗ്രി, പിജി ഏതു വേണമെങ്കിലും ഇഷ്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്. ഇനി കുടുംബത്തോടൊപ്പം താമസിച്ച് വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ അതിനും യുകെ അനുവദിക്കുന്നുണ്ട്. കൂടാതെ ഐഇഎല്‍ടിഎസ് വേണ്ട എന്നത് യുകെയിലെ പഠന സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

എം.എസ്.സി ഇന്റര്‍നാഷണല്‍, ബയോമെഡിക്കല്‍സ്, നാനോ ടെക്‌നോളജി, കെമിക്കല്‍ എന്‍ജിനീയറിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകള്‍ ഏതുമാകട്ടെ നിങ്ങള്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 100 ശതമാനം പിന്തുണയുമായി ഡി പ്ലസ് കണ്‍സന്‍ട്ടന്‍സി ഇനി നിങ്ങള്‍ക്കൊപ്പമുണ്ടാകും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button