Special StorySuccess Story

”പഴികളല്ല, വഴികളായിയുന്നു എനിക്ക് മുന്നില്‍”: സാഹചര്യങ്ങളെ പൊരുതി തോല്‍പിച്ച യുവസംരംഭക ഷാനിഫ അഫ്‌സല്‍

ജീവിതത്തില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ വന്നാലും സാഹചര്യങ്ങളെ പഴിച്ച് ജീവിക്കുന്നവരാണെങ്കില്‍ അതില്‍ നിന്നെല്ലാം മാറി ചിന്തിക്കാന്‍ സമയമായിരിക്കുന്നു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കൃത്യമായ ചിന്തകളും അതിനനുസരിച്ചുള്ള പ്രവൃത്തികളുമാണ്. ‘എനിക്ക് സാധിക്കു’മെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും ഒരു വ്യക്തിയെ പിന്തിരിപ്പിക്കാന്‍ മറ്റൊരാള്‍ വിചാരിച്ചാല്‍ സാധിക്കില്ല. അങ്ങനെ സ്വന്തം ലക്ഷ്യവും മാര്‍ഗവും കണ്ടെത്തി വിജയം കൈവരിച്ച വ്യക്തിയാണ് ഷാനിഫ അഫ്‌സല്‍.

കണ്ണൂര്‍ അഴീക്കോട് സ്വദേശിനിയാണ് ഷാനിഫ. ഭര്‍ത്താവ് അഫ്‌സല്‍, മക്കളായ അംന, ഫസ, സല, നൈല്‍ എന്നിവരടങ്ങുന്നതാണ് ഷാനിഫയുടെ കൊച്ചു കുടുംബം. ഷാനിഫ എന്ന യുവ സംരംഭക ഈ വിജയത്തിലേക്ക് എത്തിയിട്ടുണ്ടെങ്കില്‍, അതിനു പിന്നിലെ ശക്തി പൂര്‍ണ പിന്തുണയുമായി കൂടെയുള്ള ഭര്‍ത്താവ് അഫ്‌സല്‍ തന്നെയാണ്.

‘ഫാസ് കളക്ഷന്‍സ്’ എന്ന സംരംഭത്തിന്റെ ഉടമയാണ് ഷാനിഫ. വളരെ ചെറിയ രീതിയില്‍, ‘റീസെല്ലിംഗ്’ എന്ന രീതിയിലാണ് സംരംഭം തുടങ്ങുന്നത്. പിന്നീട് എന്തുകൊണ്ട് തനിക്ക് സ്വന്തമായി ഒരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്തയിലേക്ക് എത്തുന്നു. അങ്ങനെ അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാനിഫ തുടങ്ങിയ സംരംഭമാണ് ‘ഫാസ് കളക്ഷന്‍സ്’.

ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഈ സംരംഭത്തെ തേടി ഓര്‍ഡറുകള്‍ എത്തുന്നു. ഓണ്‍ലൈന്‍ വഴിയും ഓഫ്‌ലൈന്‍ ആയും പ്രോഡക്ടുകള്‍ വില്ക്കുന്നുണ്ട്. കസ്റ്റമേഴ്‌സിന് ഏതുതരം വസ്ത്രങ്ങളാണ് ആവശ്യം എന്ന് മനസ്സിലാക്കി അവരുടെ ആഗ്രഹങ്ങള്‍ക്ക് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഷാനിഫ നല്‍കാറുള്ളത്. അതുകൊണ്ടുതന്നെ, ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല എന്ന് ഷാനിഫ സധൈര്യം പറയുന്നു.

കാഷ്വല്‍ വസ്ത്രങ്ങള്‍, പാര്‍ട്ടി വസ്ത്രങ്ങള്‍ ഏതുമാകട്ടെ ഫാസ് കളക്ഷന്‍സില്‍ നിന്നും സ്വന്തമാക്കാം. 100% ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് തന്റെ കസ്റ്റമേഴ്‌സിനായി ഷാനിഫ കൊടുക്കുന്നത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡറുകള്‍ വരുമ്പോള്‍ അത് കൃത്യമായി പായ്ക്ക് ചെയ്തു കസ്റ്റമേഴ്‌സിന് ലഭിച്ചു എന്ന് ഉറപ്പുവരുത്തുന്നു. ഇനി കസ്റ്റമേഴ്‌സിന് ലഭിച്ച വസ്ത്രം ഇഷ്ടമായില്ലെങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ തിരികെ നല്കാനുള്ള സൗകര്യവും റീഫണ്ടിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രൊഫഷണല്‍ മോഡലുകളെ ഉപയോഗിച്ചുള്ള ഫോട്ടോഷൂട്ട് സ്ഥിരമായി ഇവിടെ നടത്താറുണ്ട്. അത് കസ്റ്റമേഴ്‌സിന് വസ്ത്രങ്ങളെ കുറിച്ചുള്ള ധാരണ വര്‍ദ്ധിപ്പിക്കുന്നതിന് സഹായകരമാകുന്നു. നിരവധി ആളുകളില്‍ നിന്നും വളരെയധികം പരിഹാസങ്ങളും പഴികളും കേട്ട് തുടങ്ങിയ ഒരു സംരംഭം ഇന്ന് ഇത്രത്തോളം വളര്‍ന്നിട്ടുണ്ടെങ്കില്‍ അത് ഷാനിഫാ അഫ്‌സല്‍ എന്ന യുവ സംരംഭകയുടെ കഴിവും കരുത്തും കൊണ്ട് മാത്രമാണ്.

ജനുവരി ഒന്നു മുതല്‍ പനമ്പള്ളി നഗറിലെ മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറായ ”AIQAH”യില്‍ നിങ്ങളെയും കാത്ത് ഞങ്ങളുമുണ്ടാകും…

WhatsApp @ 9847608451

E-mail: shanifafsal123@gmail.com

https://www.instagram.com/faascollections/?igshid=YmMyMTA2M2Y%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button