Health

നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ശക്തമായ സാന്നിധ്യമായി ഹീരാ ഹെര്‍ബല്‍സ്

ഗുണമേന്മയില്ലാത്ത നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ദിനംപ്രതി വിപണിയിലെത്തുന്നുണ്ട്. പരസ്യങ്ങളില്‍ ആകൃഷ്ടരായി നമ്മളില്‍ പലരും ഇതിന്റെ ഉപഭോക്താക്കളാകുന്നു. അതിനൊരു പോംവഴിയാണ്, ചുരുങ്ങിയ കാലം കൊണ്ട് നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന ഹീരാ ഹെര്‍ബല്‍സ്.

2021 ഓഗസ്റ്റ് മാസത്തില്‍ കൊല്ലം കൊട്ടിയത്ത് ഹിരന്‍ ജോര്‍ജും ഭാര്യ ഡയാനയും ചേര്‍ന്ന് ആരംഭിച്ച ഹീരാ ഹെര്‍ബല്‍സ് ഇന്ന് ആറ് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു. മറ്റു ജില്ലകളില്‍ കൂടി വിപണനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഹീരാ ഹെര്‍ബല്‍സ്. രക്തചന്ദനം, കസ്തൂരി മഞ്ഞള്‍, മുള്‍ട്ടാണി മിള്‍ട്ടി, നീം പൗഡര്‍, അലോവേര പൗഡര്‍, ഓറഞ്ച് പീല്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഹീരാ ഹെര്‍ബല്‍സ് വിപണിയില്‍ എത്തിക്കുന്നുണ്ട്. 100% ഫലപ്രാപ്തിയുള്ള, ഔഷധ കൂട്ടുകള്‍ ചേര്‍ത്ത് നിര്‍മിക്കുന്ന ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തതാണ് ഹീരാ ഹെര്‍ബല്‍സ് ഉത്പന്നങ്ങളുടെ ജനപ്രീതിയ്ക്ക് കാരണം. ഉപഭോക്താക്കളുടെ തൃപ്തിയാണ് ഹീരാ ഹെര്‍ബല്‍സിന്റെ വിജയം. കോവിഡ് കാലം പ്രതിസന്ധികള്‍ സൃഷ്ടിച്ചുവെങ്കിലും പൂര്‍വാധികം ശക്തിയോടെ ഹെയര്‍ പാക്ക് ഉള്‍പ്പെടെ പുതിയ കുറച്ചു ഉല്‍പന്നങ്ങള്‍ കൂടി വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ഹീരാ ഹെര്‍ബല്‍സ്.

കുടുംബത്തിന്റെ മുഴുവന്‍ പിന്തുണയുടെ ബലത്തിലാണ് ഹീരാ ഹെര്‍ബല്‍സ് അനുദിനം മുന്നോട്ട് കുതിക്കുന്നതെന്ന് ഹിരന്‍ ജോര്‍ജ് പറയുന്നു. ഭാര്യ ഡയാനയാണ് പ്രൊഡക്ഷന്‍ & പാക്കിങ് വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്കുന്നത്. മകന്‍ ജോവിയലും മകള്‍ മെലിസ്സയും ഒഴിവുസമയങ്ങളില്‍ ബിസിനസ് കാര്യങ്ങളില്‍ സഹായിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button