Entreprenuership

Gift N Garden;  ഇത് സീമയുടെ സ്‌നേഹ സമ്മാനം

ഏകദേശം ആറു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കഥയുടെ തുടക്കം. ഐടി മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പെട്ടെന്ന് ഒരു ദിവസം തന്റെ ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചു. കേട്ടവരെല്ലാം അമ്പരന്നു, നല്ലൊരു ജോലി രാജി വച്ചിട്ട് എന്ത് ചെയ്യാനാണ്? ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും ഉയര്‍ന്നു. അതിനുള്ള അവരുടെ ഉത്തരം വളരെ സിമ്പിള്‍ ആയിരുന്നു; ചെടി നടാന്‍ പോകുന്നു… അതു കൂടി കേട്ടതോടെ വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂടി. പക്ഷേ അതൊന്നും വകവയ്ക്കാതെ അവര്‍ തന്റെ സ്വപ്‌നത്തിന്റെ പിന്നാലെ ഓടി.

അങ്ങനെ ചെടി നട്ടുനട്ട് ആറു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അവര്‍ കേരളത്തിലെ അറിയപ്പെടുന്ന വനിതാ സംരംഭകരില്‍ ഒരാളാണ്, പ്രതിമാസം ഒരു ലക്ഷം രൂപയിലധികം വരുമാനം നേടുന്ന Gift N Garden എന്ന സംരംഭത്തിന്റെ ഉടമയാണ്. വിമര്‍ശനങ്ങളില്‍ പതറാതെ തന്റെ ഇഷ്ടങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് സ്വന്തമായി ജീവിത മാര്‍ഗം കണ്ടെത്തുകയും ഒപ്പം നിരവധി കുടുംബങ്ങള്‍ക്ക് വരുമാന മാര്‍ഗം തുറന്നു കൊടുക്കുകയും ചെയ്ത ഈ യുവ സംരഭകയുടെ പേര് സീമ ഷംസു .

തുടക്കം ആ 70000 രൂപയില്‍
ചെടികളും പച്ചക്കറികളുമൊക്കെ നടുന്നതും പരിപാലിക്കുന്നതും വളരെ ഇഷ്ടമായിരുന്നെങ്കിലും താമസിച്ചിരുന്നത് വില്ലകളിലും ഫ്‌ളാറ്റുകളിലും ഒക്കെ ആയിരുന്നതിനാല്‍ അതിനുള്ള സൗകര്യം സീമയ്ക്ക് ഉണ്ടായിരുന്നില്ല. പക്ഷേ മനസ്സില്‍ എപ്പോഴും ഇന്‍ഡോര്‍ ഗാര്‍ഡന്‍ എന്നൊരു സ്വപ്‌നം ഉണ്ടായിരുന്നു. അബുദാബിയില്‍ ജോലിചെയ്യുന്ന ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവഴിക്കാനായി എത്തിയപ്പോഴാണ് താന്‍ മനസ്സില്‍ കണ്ടതുപോലെ മനോഹരമായ ഇന്‍ഡോര്‍ ഗാര്‍ഡന്‍ അവിടെ പലയിടങ്ങളിലും സജ്ജീകരിച്ചിരിക്കുന്നത് സീമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഭര്‍ത്താവിനോട് അക്കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുകയും ചെയ്തു.

സീമയുടെ ആഗ്രഹം കേട്ടപ്പോള്‍ ഭര്‍ത്താവ് ഷംസുദ്ദീന്‍ അതിന് എതിര് നിന്നില്ല എന്ന് മാത്രമല്ല പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. മാത്രമല്ല ആദ്യത്തെ മൂലധനമായി എഴുപതിനായിരം രൂപയും അദ്ദേഹം നല്‍കി. അവിടെയായിരുന്നു സീമയുടെ തുടക്കം. നാട്ടില്‍ തിരിച്ചെത്തിയതും ആഗ്രഹിച്ചതുപോലെതന്നെ മനോഹരമായ ഒരു ടെറസ് ഗാര്‍ഡന്‍ വീട്ടില്‍ സജ്ജീകരിച്ചു. പക്ഷേ അപ്പോഴൊന്നും മനസ്സില്‍ അതിന്റെ വില്പനയെ കുറിച്ചോ കിട്ടാന്‍ പോകുന്ന വരുമാനത്തെ കുറിച്ചോ ഒന്നും സീമ ചിന്തിച്ചിരുന്നില്ല.

പിന്നീട് പൂന്തോട്ട പരിപാലനത്തിനായി തന്നെ ജോലി ഉപേക്ഷിച്ചു. അതോടെ ശ്രദ്ധ മുഴുവന്‍ ടെറസ് ഗാര്‍ഡനില്‍ ആയി. കൂടുതല്‍ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇമ്പോര്‍ട്ട് ചെയ്യുകയും ഇന്‍ഡോര്‍ഗാര്‍ഡനിങ്ങുമായി ബന്ധപ്പെട്ട വര്‍ക്ക് ഷോപ്പുകളില്‍ പങ്കെടുക്കുകയും ചെയ്തു. അത് തന്റെ സംരംഭത്തെ കൂടുതല്‍ വളര്‍ത്താന്‍ സീമയ്ക്ക് സഹായകമായി. ഇതിനിടയില്‍ സുഹൃത്തുക്കളും പരിചയക്കാരുമായുള്ള നിരവധി ആളുകള്‍ സീമയുടെ അരികില്‍ നിന്നും ചെടികള്‍ വാങ്ങി തുടങ്ങി. അതൊരു പുതിയ പ്രചോദനമായിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കില്‍ Gift N Garden എന്ന പേരില്‍ ഒരു പേജ് ആരംഭിച്ചു.
തന്റെ കൈവശമുള്ള പ്ലാന്റുകളുടെ മുഴുവന്‍ വിവരങ്ങള്‍ അതിലൂടെ ജനങ്ങളിലേക്ക് എത്തിച്ചു. അതോടെ കൂടുതല്‍ ആളുകള്‍ Gift N Garden തേടിയെത്തി.

സീമയുടെ സമ്മാനം
തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലെ സന്തോഷ നിമിഷങ്ങളില്‍ എന്തുകൊണ്ട് അവര്‍ക്ക് സമ്മാനമായി പ്ലാന്റുകള്‍ കൊടുത്തുകൂടാ എന്നൊരു ആശയമായിരുന്നു സീമ മുന്നോട്ടുവച്ചത്. അത് വളരെയധികം ആളുകളെ ആകര്‍ഷിച്ചു. ജന്മദിനാഘോഷങ്ങളിലും വിവാഹ വാര്‍ഷികാഘോഷങ്ങളിലും എന്തിനേറെ പറയുന്നു ഫെയര്‍വെല്‍ പാര്‍ട്ടികളില്‍ പോലും ആ ആശയം ആളുകള്‍ അനുകരിച്ചു തുടങ്ങി. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് കൊടുക്കേണ്ട ചെടികള്‍ ഏതാണെന്ന് പറഞ്ഞാല്‍ അത് മനോഹരമായി പായ്ക്ക് ചെയ്ത് അവരുടെ കൈകളില്‍ എത്തിക്കുന്നതാണ് Gift N Garden ന്റെ രീതി.

നിങ്ങള്‍ ആയിരം രൂപയുടെ സമ്മാനമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആ വിലയ്ക്ക് ഉതകുന്ന മനോഹരമായ ഒരു ഇന്‍ഡോര്‍ പ്ലാന്റ് Gift N Garden ല്‍ നിന്നും അവരെ തേടിയെത്തും.

ഇങ്ങനെ സമ്മാനമായി നല്‍കാന്‍ ഒരു 500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള പ്ലാന്റുകള്‍ സീമയുടെ ശേഖരത്തില്‍ ഉണ്ട്. ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് പുറമെ വിവിധ നിറത്തിലും വെറൈറ്റിയിലുമുള്ള അഡെനിയം കളക്ഷന്‍സ്, ഓര്‍ക്കിഡ്‌സ്, റോസ്, കള്ളിച്ചെടി, സുക്കുലന്റ്‌സ്, ഹാങ്ങിങ്ങ് പ്ലാന്റ്‌സ്, വാട്ടര്‍ പ്ലാന്റ്‌സ് എന്നിവയുടെ വിപുലമായ കളക്ഷനുമുണ്ട്

ബാല്‍ക്കണി ഗാര്‍ഡനോടും ടെറസ് ഗാര്‍ഡനോടും ഒപ്പം തന്നെ അതിലേറെ ഇഷ്ടത്തോടെ സീമ ചെയ്യുന്ന മറ്റൊരു ഹോബി കൂടിയുണ്ട് Terrarium Making. ചില്ലുകുപ്പിക്കുള്ളില്‍ ഒരുക്കുന്ന പച്ചപ്പ്… ഉപയോഗിക്കുന്ന കുപ്പിക്ക് അനുസരിച്ച് ആയിരം മുതല്‍ 10000 രൂപ വരെയാണ് ടെറേറിയം സെറ്റിന്റെ വില. മിക്കവാറും ഇമ്പോര്‍ട്ട് ചെയ്യുന്ന ഗ്ലാസ് ജാറുകളിലാണ് ഇത് സെറ്റ് ചെയ്ത് നല്‍കാറ്.

3000 രൂപ ഉണ്ടെങ്കില്‍ അടുക്കളത്തോട്ടം റെഡി
സീമ ഷംസു തന്റെ സംരംഭത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു മനോഹരമായ ആശയം പഴം പച്ചക്കറി തോട്ടങ്ങളാണ്. അതായത് നിങ്ങള്‍ പറയുന്ന ബജറ്റില്‍ ഒരു വീട്ടിലേക്ക് ആവശ്യമായ പച്ചക്കറിത്തോട്ടം ആയാലും അതല്ല ഫലവൃക്ഷങ്ങളുടെ തോട്ടം ആണെങ്കിലും Gift N Garden സജ്ജമാക്കി തരും. ഇത് കസ്റ്റമേഴ്‌സിന്റെ വീട്ടിലെത്തി Gift N Garden ജീവനക്കാര്‍ തന്നെയാണ് സജ്ജീകരിക്കുക.

പച്ചക്കറി ആയാലും ഫല വൃക്ഷമായാലും കായ്ച്ച് നില്‍ക്കുന്ന ചെടികളാണ് ഇവര്‍ വീടുകളില്‍ സജ്ജീകരിച്ചു തരിക. കൂടാതെ ഒരു മാസക്കാലം ഈ തോട്ടങ്ങള്‍ പരിപാലിക്കുന്നത് Gift N Garden ജീവനക്കാര്‍ തന്നെ ആയിരിക്കും. ഈ സേവനം തീര്‍ത്തും സൗജന്യമാണ്. ഇത്തരത്തില്‍ ഒരു മാസകാലത്തോളം ചെടികള്‍ക്ക് ആവശ്യമായ പരിപാലനം കിട്ടുന്നത് കൊണ്ട് തന്നെ അവയുടെ വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കകള്‍ ഒന്നും വീട്ടുകാര്‍ക്ക് വേണ്ട.

കൂടാതെ ഉപഭോക്താക്കള്‍ക്ക് താങ്കള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികള്‍ ഏതാണ് വേണ്ടത് എന്ന് പറഞ്ഞാല്‍ അവ തന്നെ പച്ചക്കറിത്തോട്ടത്തില്‍ സജ്ജീകരിച്ചു തരും. ഫല വൃക്ഷങ്ങള്‍ ആയാലും സമ്മാന രീതിയില്‍ തന്നെ. വീടിനോട് അടുത്ത് സ്വന്തമായി സ്ഥലമില്ലാത്തതിന്റെ പേരില്‍ ചെടികളും മറ്റും നട്ടുവളര്‍ത്താന്‍ കഴിയാതെ ദുഃഖിക്കുന്നവര്‍ക്ക് Gift N Garden നെ ധൈര്യപൂര്‍വ്വം സമീപിക്കാവുന്നതാണ്.

Gift N Garden ഫാം
സീമയുടെ വീട് തന്നെ ആയിരുന്നു ഇത്രയും കാലം Gift N Garden. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തില്‍ തന്നെ Gift N Garden ഫാം സജ്ജീകരിക്കുന്നതിന്റെ തിരക്കിലാണ് സീമ. 20 സെന്റ് സ്ഥലത്താണ് ഈ ഫാം ഒരുക്കുന്നത്. ഏപ്രില്‍ മാസത്തോടെ പണികള്‍ പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്കായി തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ തകൃതിയായി നടക്കുന്നത്. ഈ ഫാമില്‍ പ്ലാന്റുകള്‍ക്കൊപ്പം തന്നെ പെറ്റ്‌സ് വേള്‍ഡ് എന്ന ഒരു സെക്ഷന്‍ കൂടി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സീമ.

നിങ്ങള്‍ക്കും വേണോ ഒരു ഫാം?
സ്വന്തമായി കൃഷിയിടം ഉണ്ടായിട്ടും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരുമില്ലാത്തതിന്റെ പേരില്‍ ബുദ്ധിമുട്ടുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങള്‍ക്കും ധൈര്യമായി Gift N Garden ന്റെ സഹായം തേടാം.

നിങ്ങളുടെ കൃഷിഭൂമി കേരളത്തില്‍ എവിടെയാണെങ്കിലും എത്ര ഏക്കറില്‍ ആണെങ്കിലും നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവിടെ ഒരു ഫാം Gift N Garden സജ്ജീകരിച്ചു തരും. ഇതിനായി ടൈനി പോളി ഹൗസ്, പോളി ഹൗസ്, ഷേഡ് നെറ്റ് , അക്രോപോണിക്‌സ്, ഹൈഡ്രോപോണിക്‌സ് എന്നിവയെല്ലാം പ്രാവീണ്യം നേടിയ ഒരു ടീം തന്നെ ഏശള േച ഏമൃറലി ന് സ്വന്തമായി ഉണ്ട്.

കേരളത്തില്‍ എവിടെയാണെങ്കിലും അവിടെയെത്തി ഫാം ഒരുക്കി നല്‍കും എന്നതാണ് Gift N Garden ന്റെ പ്രത്യേകത. നാട്ടില്‍ കൃഷി ഭൂമി വെറുതെ ഇട്ടിരിക്കുന്ന വിദേശവാസികള്‍ക്കും ഈ സഹായം ലഭ്യമാക്കാവുന്നതാണ്. ഫാം ഒരുക്കി കഴിഞ്ഞാല്‍ തുടര്‍ന്ന് അങ്ങോട്ടും ഈ വിദഗ്ധ ടീമിന്റെ സഹായ സഹകരണങ്ങള്‍ ഫാമിന്റെ പരിപാലനത്തിനായും Gift N Garden ഉറപ്പു നല്‍കുന്നുണ്ട്.

Gift N Garden ന്റെ പ്രത്യേകതകള്‍
കേരളത്തിനകത്തും പുറത്തുമുള്ള ആര്‍ക്കുവേണമെങ്കിലും Gift N Garden ന്റെ പ്ലാന്റുകള്‍ വളരെ എളുപ്പത്തില്‍ വാങ്ങിക്കാവുന്നതാണ്. https://www.facebook.com/giftngarden?mibextid=ZbWKwL എന്ന ഗാര്‍ഡന്‍ പേജ് വഴി പ്ലാന്റുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.

ഇന്‍ഡോര്‍ പ്ലാന്റുകള്‍ക്ക് പുറമേ, വാട്ടര്‍ പ്ലാന്റുകളുടെയും വന്‍ ശേഖരം Gift N Garden ല്‍ ലഭ്യമാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലും കേരളത്തിന് പുറത്ത് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കൊറിയര്‍ സര്‍വീസ് ലഭ്യമാണ്. അതുകൊണ്ട്~ഒട്ടും മടിക്കേണ്ടതില്ല, വരും തലമുറയ്ക്കായി നമുക്കും സമ്മാനിക്കാം ഒരു ചെടി.
ഫോണ്‍: 9961167996 ,9995809644

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close