Entreprenuership

സംരംഭ ലൈസന്‍സുകള്‍ ഇനി അഞ്ചുവര്‍ഷത്തേക്ക്

ടി എസ് ചന്ദ്രന്‍

ഡെപ്യൂട്ടി ഡയറക്ടര്‍,
ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍

ലൈസന്‍സിംഗ് സമ്പ്രദായം അടിമുടി പൊളിച്ചെഴുതി പുതിയ ആക്ട് പ്രവൃത്തി പഥത്തില്‍!
സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് നടപടികള്‍ ഇതോടെ ഉദാരമാവുകയാണ്. അതിന്റെ പ്രധാന ഭാഗമായ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞു. കെ.സിഫ്റ്റ് (ഗ. ടണകഎഠ, സലൃമഹമ ശെിഴഹല ംശിറീം ശിലേൃളമരല ളീൃ മേൃ േറശുെീലെഹ ഠൃമിുെലൃമിര്യ) എന്ന ഓണ്‍ലൈന്‍ അപേക്ഷ സംവിധാനമാണ് ഇപ്പോള്‍ നിലവില്‍ വന്നിരിക്കുന്നത്. വ്യവസായവല്‍ക്കരണത്തിന് തടസം നിന്നിരുന്ന ലൈസന്‍സിംഗ് സമ്പ്രദായം ലളിതമാക്കിക്കൊണ്ടുള്ള ‘കേരള ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018’ 03.04.2018 ല്‍ നിയമസഭ പാസാക്കുകയും 20.10.2017 മുതല്‍ പ്രാബല്യം നല്‍കുകയും ചെയ്തതാണ്. എന്നാല്‍ ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കുന്നതിനും അനുവദിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം പ്രവര്‍ത്തനക്ഷമം ആകാത്തതിനാല്‍ ആക്ട് പൂര്‍ണതോതില്‍ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കെ.എസ.്‌ഐ.ഡി.സിയുടെ  നേതൃത്വത്തിലുള്ള ഒരു സമിതിയാണ്  ഇത്തരം നിയമം കൊണ്ടുവരുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തിയത്. ആര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ തികച്ചും സുതാര്യമായ നടപടികള്‍ നിയമത്തില്‍ കൊണ്ടുവന്നിരിക്കുന്നു.

7 നിയമങ്ങള്‍ പൊളിച്ചെഴുതി
ഈസ് ഒഫ് ഡൂയിംഗ് ബിസ്സിനസ്സിന്റെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തി റാങ്കിംഗ്  മെച്ചപ്പെടുത്താന്‍ രാജ്യങ്ങള്‍ ശ്രമിച്ചു വരികയാണ്. ഇന്ത്യയും ഏറെ മുന്നോട്ട് പോയി. 2016-ല്‍  ലോകരാജ്യങ്ങളുടെ ഇടയില്‍ 130 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ 2018-ല്‍ 77 ആയി അത് മെച്ചപ്പെടുത്തി. സംസ്ഥാനങ്ങളുടെ കാര്യം പരിശോധിച്ചാല്‍ കേരളം 2015 ല്‍ 18-ാം സ്ഥാനത്തായിരുന്നെങ്കില്‍ 2017 ല്‍ 21-ാം സ്ഥാനത്തേക്ക് താഴ്ത്തപ്പെട്ടു. തെലുങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ നിക്ഷേപ സൗഹൃദ തീരുമാനങ്ങള്‍ സ്വീകരിച്ചു ഏറെദൂരം മുന്നോട്ടുപോയി. കേരളത്തിനും സംരംഭമേഖലയില്‍ മുന്നേറിയേ കഴിയൂ. സംസ്ഥാനം  കൂടുതല്‍ നിക്ഷേപ സൗഹൃദമാകുന്നതിന് നിലവിലുള്ള 7 നിയമങ്ങളാണ് പൊളിച്ചെഴുതിയത.്
കേരള പഞ്ചായത്ത്‌രാജ് ആക്ട് 1994, കേരള മുനിസിപ്പാലിറ്റി ആക്ട് 1994, കേരള ലിഫ്റ്റ് ആന്‍ഡ് എസ്‌കലേറ്റേഴ്‌സ് ആക്ട ്2013, കേരള ഗ്രൗണ്ട് വാട്ടര്‍ ആക്ട് 2002, കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് ആക്ട് 1978, കേരള ഷോപ്പ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1960, കേരള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡെവലപ്‌മെന്റ് ആക്ട് 1999 എന്നിവയാണ് ഭേദഗതികള്‍ വരുത്തിയത്. കൂടാതെ 10 റൂളുകളിലും മാറ്റം വരുത്തി.

തദ്ദേശസ്വയംഭരണ ലൈസന്‍സുകള്‍ക്ക് സമൂലമാറ്റം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കി വന്നിരുന്ന ലൈസന്‍സിംഗ് രീതിയില്‍ സമൂല മാറ്റമാണ് ആക്ട് കൊണ്ടുവന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കിവന്നിരുന്ന ഉ&ഛ (ഉമിഴലൃീൗ െമിറ ഛളളലിശെ്‌ല ൃേമറലൃ െമിറ ളമരീേൃശല)െ-ന്റെ പേര് തന്നെ മാറ്റി. അത് കൂടുതല്‍ സൗഹൃദപരമാക്കി. ഈ ലൈസന്‍സ് ഇനിമുതല്‍ ‘എമരീേൃശല,െ ഠൃമറല,െ ഋിൃേലുൃലിലൗൃവെശു മരശേ്ശശേല െമിറ ീവേലൃ ലെൃ്ശരല’െ എന്ന പേരിലായിരിക്കും അറിയപ്പെടുക. ലൈസന്‍സ്/ പെര്‍മിറ്റ് നല്‍കുന്നതിനു കൃത്യമായ കാലാവധി പ്രഖ്യാപിച്ചു. സമര്‍പ്പിച്ച അപേക്ഷകളില്‍ കുറവുകള്‍ ഉണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ അത് പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. 30 ദിവസത്തിനുള്ളില്‍ ലൈസന്‍സ് അനുവദിക്കുകയോ, നിരാകരിക്കുകയോ ചെയ്യണം. അതിന് കഴിയാതെ വന്നാല്‍ കല്പിത ലൈസന്‍സ് (ഉലലാലറ ഘശരലിരല) ലഭിക്കും. ഇത് സ്വമേധയാ തന്നെ ലഭിക്കുന്നതാണ്.
ലൈസന്‍സുകളുടെ കാലാവധി അഞ്ച് വര്‍ഷം വരെ ലഭിക്കുന്നതാണ്. പുതുക്കുന്നതിനും ഇത് ബാധകം. സ്ഥാപനത്തിന്റെ ഉല്‍പന്ന സംസ്‌കരണ രീതികളില്‍ മാറ്റം ഇല്ലെങ്കില്‍ നിശ്ചിത ഫീസ് അടച്ചാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വമേധയാ പുതുക്കുന്ന സംവിധാനം കെ-സിഫ്റ്റില്‍ ഉണ്ടായിരിക്കും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള അധികാരം പരിമിതപ്പെടുത്തി. ഏതെങ്കിലുമൊരു സ്ഥാപനത്തിന്റെ  പ്രവര്‍ത്തനഫലമായി മലിനീകരണമുണ്ടാക്കുന്നു എന്ന പരാതി വന്നാല്‍ ഇക്കാര്യത്തില്‍ സാങ്കേതിക വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തേടേണ്ടതാണ്. പ്രശ്‌നം കണ്ടെത്തിയാല്‍ അത് പരിഹരിക്കുന്നതിന് സംരംഭകന് മതിയായ സമയം നല്‍കണം. സാങ്കേതിക വകുപ്പിന്റെ   നിയമം അനുസരിച്ച് അത് പരിഹരിച്ചില്ലായെങ്കില്‍ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാനാകൂ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിയുടെ ചുമതലകള്‍ അദ്ദേഹം അധികാരപ്പെടുത്തുന്ന ഏതൊരു ഉദ്യോഗസ്ഥരും നിര്‍വഹിക്കാന്‍ കഴിയുന്ന അവസ്ഥ ഉണ്ടാക്കി. അതുമൂലം അപേക്ഷകളിലെ പരിശോധനയും മറ്റ് നടപടികളും സമയബന്ധിതമാകും. ഗ്രീന്‍, വൈറ്റ് കാറ്റഗറിയില്‍ വരുന്ന സ്ഥാപനങ്ങളുടെ കെട്ടിടനിര്‍മാണത്തിന് ഇനിമുതല്‍ പ്രാരംഭ അനുമതി ആവശ്യമില്ല.

കെട്ടിടനിര്‍മാണ ആവശ്യത്തിന് കൂടുതല്‍ ഭൂമി ഉപയോഗിക്കത്തക്കവിധത്തില്‍ കവറേജ് ഏരിയായും, ഫ്‌ളോര്‍ ഏരിയായും തമ്മിലുള്ള അനുപാതം വര്‍ദ്ധിപ്പിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രം 1000 ചതുരശ്ര മീറ്റര്‍ താഴെയും ഉയരം 15 മീറ്ററില്‍  താഴെയും വരുന്ന കെട്ടിടങ്ങള്‍ക്ക് വാങ്ങേണ്ടതില്ല. (അപകടകരവും പഞ്ചായത്ത് പ്രദേശത്ത് ചെറുകിട വ്യവസായ സ്ഥാപനവും ഒഴികെ)

മറ്റ് വകുപ്പുകളിലും ഭേദഗതികള്‍:
ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നുള്ള നിരാക്ഷേപ പത്രം ഹോസ്പിറ്റലുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫാര്‍മസി സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മാത്രമായി ചുരുക്കി. മറ്റു സ്ഥാപനങ്ങള്‍ ഡി.എം.ഒ ലൈസന്‍സ് വാങ്ങേണ്ടതില്ല. ഭൂഗര്‍ഭ ജലത്തിന്റെ  പുനഃചംക്രമണവും, പുനരുപയോഗവും നടത്തുന്നതിന് കേരള ഗ്രൗണ്ട് വാട്ടര്‍ ആക്ട് ഭേദഗതി വരുത്തി.
നോക്കുകൂലി ഇനിയില്ല. കയറ്റിറക്ക് ജോലിക്ക് പ്രത്യേക വൈദഗ്ധ്യവും, മിഷനറിയുടെ സഹായവും ആവശ്യമായിവരുന്ന പക്ഷം തൊഴിലുടമയ്ക്ക് ഇഷ്ടമുള്ള ജോലിക്കാരെ ഇതിനായി നിയമിക്കാവുന്നതാണ്. സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ മാത്രം വേതനം നല്‍കുന്നതിനും അധികാരം ലഭിക്കുന്നു.

ലിഫ്റ്റുകളും എസ്‌കലേറ്ററുകളും ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിന്റെ  കാലാവധി മൂന്ന് വര്‍ഷമായി ഉയര്‍ത്തികൊണ്ട് ഇതിനായുള്ള നിയമ ഭേദഗതി വരുത്തി. വൈദ്യുതി കണക്ഷനു രണ്ട് രേഖകള്‍ പ്രധാനമായും സമര്‍പ്പിച്ചാല്‍ മതിയാകും. തിരിച്ചറിയല്‍ രേഖയും, നിയമപരമായി വസ്തുവിന്മേലുള്ള അധികാര രേഖയും. വകുപ്പുകള്‍ തമ്മിലുള്ള സംയുക്ത പരിശോധനാരീതികള്‍ ആവിഷ്‌കരിച്ചു പരിശോധനകള്‍ റിസ്‌കിന്റെ അടിസ്ഥാനത്തില്‍ മാത്രം മതിയെന്നും നിഷ്‌കര്‍ഷിച്ചു. ചീഫ് ടൗണ്‍ പ്ലാനിംഗ് ഓഫീസറെ അപ്പീല്‍ അധികാരിയാക്കി കെട്ടിട നിര്‍മ്മാണ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ക്ക് നല്‍കാന്‍ കഴിയും.
എല്ലാത്തരം ലൈസന്‍സുകളും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് വഴി ലഭ്യമാകും. സംയുക്ത ലൈസന്‍സുകളും നല്‍കും. അഞ്ചുവര്‍ഷത്തെ പ്രാബല്യത്തോടെ  30 ദിവസത്തിനുള്ളില്‍ ഏകജാലകം വഴി ലൈസന്‍സുകള്‍ ലഭിക്കും. ഗ്രീന്‍-വൈറ്റ്  കാറ്റഗറി സംരംഭങ്ങള്‍ക്ക് സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തനാനുമതി നല്‍കും.

സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ സെല്‍ നിലവില്‍ വരുന്നു. അപേക്ഷകളിന്മേലുള്ള പരിശോധനകളും, ലൈസന്‍സ് അനുവദിക്കലും ഫലപ്രദമായും സമയബന്ധിതമായും നടക്കുന്നു എന്ന് ഉറപ്പുവരുത്തുന്നത് ഈ സെല്‍ ആയിരിക്കും.

എല്ലാ ലൈസന്‍സുകള്‍ക്കും ഒറ്റ അപേക്ഷഫോറം:
കെ.സിഫ്റ്റ് എന്ന പോര്‍ട്ടലില്‍ ഏതൊരു ലൈസന്‍സിനും ഒറ്റ അപേക്ഷാഫോറം മാത്രം. അതതു വകുപ്പുകള്‍ക്ക് നിശ്ചിത ഫീസ് അടച്ച്, അയച്ചു നല്‍കുവാന്‍ സൗകര്യപ്പെടുത്തിയിരിക്കുന്നു. കൃത്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ അപ്ലോഡ് ചെയ്യുക. 30 ദിവസത്തിനുള്ളില്‍ തീരുമാനം. അതിനു കഴിയുന്നില്ലെങ്കില്‍  സംരംഭകന്റെ  മെയില്‍ ബോക്‌സില്‍ കല്‍പിത (ഉലലാലറ) ലൈസന്‍സ് ലഭിക്കും.

സംരംഭകരെ സംബന്ധിച്ച്  തങ്കലിപിയില്‍ എഴുതേണ്ട ഒന്നാണ് ‘കേരള ഇന്‍വെസ്റ്റ്‌മെന്റ്   പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018’. ഏറെ പ്രതീക്ഷയാണ് ഇതില്‍ വ്യവസായികള്‍ക്ക് ഉള്ളത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കാതെ പരമാവധി ശ്രദ്ധിച്ചിരിക്കുന്നു. എന്നാല്‍ അവരുടെ മുന്നില്‍ വരുന്ന അപേക്ഷകളില്‍ ഇനി  സമയ ബന്ധിതമായി തീരുമാനം എടുക്കേണ്ടതായി വരും എന്നുമാത്രം. ഒരു ലഘു  സംരംഭം തുടങ്ങുന്നതിന് ഓഫീസുകള്‍ കയറിയിറങ്ങി നടുവൊടിയുന്ന കാലം കഴിഞ്ഞിരിക്കുന്നു. കാര്‍ഷിക, കച്ചവട, സേവന, വ്യവസായ സ്ഥാപനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ഈ നിയമം ബാധകമാകുന്നു. ഉപഭോക്തൃ സംസ്ഥാനം മാത്രമാണ് കേരളം എന്ന ചീത്തപ്പേര് മാറ്റിയെടുക്കാനും കൂടുതല്‍ സ്വദേശ, വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും, പുത്തന്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കാനും പുതിയ കാല്‍വെപ്പിലൂടെ കഴിയും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button