News Desk

ഐഷറിന്റെ വയനാട്ടിലെ പുതിയ അത്യാധുനീക ഡീലര്‍ഷിപ്പിനു തുടക്കമായി

വയനാട്: ദക്ഷിണേന്ത്യയിലെ സേവന സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഐഷര്‍ ട്രക്‌സ് ആന്റ് ബസസിന്റെ പുതിയ 3എസ് ഡീലര്‍ഷിപിന് വയനാട്ടില്‍ തുടക്കമായി. വില്‍പനയും സര്‍വീസും സ്‌പെയറുകളും അടക്കമുള്ളവയുമായി പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ് 23,000 ചതുരശ്ര അടിയിലാണ് ഇതിനു തുടക്കം കുറിച്ചിരിക്കുന്നത്.

1,500 ചതുരശ്ര അടി ഡിസ്‌പ്ലേയ്ക്കായാണ് മാറ്റി വെച്ചിരിക്കുന്നത്. ഐഷര്‍ ബസ്, ട്രക് ഉപഭോക്താക്കള്‍ക്ക് മികച്ച സേവനാനുഭവങ്ങള്‍ നല്‍കും വിധം ഭാവി വികസനത്തിനുള്ള സൗകര്യം, വിവിധ സര്‍വീസ് ബേകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ട്രകുകള്‍ക്കും ബസുകള്‍ക്കും സേവനമെത്തിക്കാനാവും വിധം കോഴിക്കോട്, ഊട്ടി, മൈസൂരു, ബെംഗലൂരു എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത 766-ലാണ് ഈ ഡീലര്‍ഷിപ്. പച്ചകറികള്‍, പഴം, സുഗന്ധദ്രവ്യങ്ങള്‍, വിപണിയിലേക്കുള്ള സാധനങ്ങള്‍, വിനോദ സഞ്ചാര-നിര്‍മാണ വ്യവസായങ്ങളിലേക്കുള്ള യാത്ര എന്നിവയുമായുള്ള ഐഷര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കും വിധമാണ് ഇവിടെയുളള സൗകര്യങ്ങള്‍. ഈ മേഖലയിലുള്ള പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങിന്റെ എല്ലാ ശാഖകളിലലൂടേയും എല്ലാ ദിവസങ്ങളിലും മുഴുവന്‍ സമയവും ബ്രെയ്ക്ഡൗണ്‍ സേവനവും ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും.

രാജ്യത്തെ ഏറ്റവും നഗരവല്‍കൃത സംസ്ഥാനങ്ങളിലൊന്നായ കേരളത്തിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതില്‍ തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് പുതിയ ഡീലര്‍ഷിപിനെ കുറിച്ചു സംസാരിക്കവെ വിഇ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് ആഫ്റ്റര്‍ മാര്‍കറ്റ് ആന്റ് നെറ്റ് വര്‍ക് സീനിയര്‍ വൈസ് പ്രസിഡന്റ് രമേഷ് രാജഗോപാലന്‍ പറഞ്ഞു. കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നീ മൂന്നു സംസ്ഥാനങ്ങളുടേയും ജങ്ഷന്‍ ആയ വയനാട് പ്രമുഖ വിനോദ സഞ്ചാര കേന്ദ്രവും വളര്‍ന്നു വരുന്ന വ്യവസായ വികസന മേഖലയുമാണ്.

ഐഷര്‍ കുടുംബവുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തിന്റെ സാക്ഷ്യപത്രമായ പിഎസ്എന്‍ ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങിന്റെ അത്യാധുനീക സൗകര്യങ്ങളോടു കൂടിയ 17-ാമത് കേന്ദ്രത്തെ സ്വാഗതം ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ട്. മേഖലയിലെ തീവ്ര വികസനത്തിനു പിന്തുണ നല്‍കുന്ന ഐഷര്‍ ട്രക്, ബസ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനാനുഭവങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങളുടെ പുതിയ കേന്ദ്രം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബസുകളുടെ കാര്യത്തില്‍ 12-72 സീറ്ററുകള്‍ വരെയും 4.9-55 ടി വരെയുള്ള ട്രകുകളും ഉള്‍പ്പെടെയുള്ള വിപുലമായ ഉല്‍പന്ന നിരകളാണ് വിഇ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് അവതരിപ്പിക്കുന്നത്. ഏറ്റവും വിശ്വസനീയമായ എഞ്ചിന്‍ സാങ്കേതികവിദ്യയും ഏറ്റവും മികച്ച ഇന്ധന ക്ഷമതയും നല്‍കുന്ന ഏറ്റവും നവീനമായ ബിഎസ് 6, ഇയുടെക് 6 സംവിധാനങ്ങളിലൂടെയാണ് ഇവ നിര്‍മിക്കുന്നത്. ഉയര്‍ന്ന ഇന്ധന ക്ഷമത നല്‍കുന്ന ആധുനീക ടെലിമാറ്റിക്‌സോടെയുള്ള 100 ശതമാനം കണക്ടഡ് വാഹനങ്ങള്‍ ആദ്യമായി അവതരിപ്പിച്ചതും ഐഷറാണ്. ബെയ്‌സിക്, പ്രീമിയം, വാല്യു വിഭാഗങ്ങളിലായി വിപുലമായ ശ്രേണിയിലുള്ള ട്രകുകളാണ് ഐഷര്‍ അവതരിപ്പിക്കുന്നത്.

.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button