EntreprenuershipSuccess Story

വര്‍ത്തമാന കാലത്തിന്റെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് ‘ഫാഷന്‍ വെസ്റ്റ് സര്‍പ്ലസ് ഫാമിലി സ്‌റ്റോര്‍’

എല്ലാ കാലത്തും അങ്ങേയറ്റം ശ്രദ്ധയോടെയും കരുതലോടെയും നമ്മള്‍ ശ്രദ്ധിക്കുന്നത് പിറന്നുവീഴുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ തന്നെയായിരിക്കും. അവര്‍ക്കായി തിരഞ്ഞെടുക്കുന്ന ഓരോ കാര്യത്തിലും അങ്ങേയറ്റം ശ്രദ്ധയും സൂക്ഷ്മതയും നിറച്ചു വയ്ക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കാറുണ്ട്. സാധാരണ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന ആരോഗ്യ ശരീര സൗന്ദര്യ ഉത്പന്നങ്ങള്‍ പോലെ തന്നെയാണ് അവര്‍ക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളും.

ഗുണമേന്മയുള്ളതും മികച്ചതുമായ തുണിത്തരത്തില്‍ നിര്‍മിക്കാത്ത വസ്ത്രങ്ങള്‍ പലപ്പോഴും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ ജനിക്കുമ്പോള്‍ മുതല്‍ അവരുടെ ഓരോ വളര്‍ച്ചയുടെ കാലഘട്ടത്തിലും ഉപയോഗിക്കുന്ന വസ്ത്രങ്ങളും തുണിത്തരങ്ങളും അത്രയേറെ മികച്ചതാകാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. തങ്ങളില്‍ ഉപഭോക്താക്കള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും അവരോടുള്ള കടമയും അങ്ങേയറ്റം പൂര്‍ണതയോടെ നിര്‍വഹിച്ചുകൊണ്ട് തങ്ങളുടെ പ്രോഡക്ടുകളില്‍ സ്വന്തമായി ഒരു അടയാളപ്പെടുത്തല്‍ നടത്തുകയാണ് ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഫാഷന്‍ വെസ്റ്റ് സര്‍പ്ലസ് ഫാമിലി’ എന്ന ഷോപ്പിലൂടെ സോണിയ പ്രേംജിത്ത്.

ഇന്ന് നാം കാണുന്ന ഭൂരിഭാഗം സംരംഭകരും ഒരു വരുമാനമാര്‍ഗം എന്ന നിലയില്‍ ബിസിനസിനെ കാണുമ്പോള്‍ തന്റെ ഉള്ളില്‍ തോന്നിയ പാഷനെയാണ് സോണിയ പ്രൊഫഷനാക്കി മാറ്റിയത്. വിവാഹശേഷം ഫാഷന്‍ ഡിസൈനിങ്ങിനെ കുറിച്ച് പഠിക്കുകയും ഈ രംഗത്തേക്ക് ഇറങ്ങുകയും ചെയ്ത സോണിയയ്ക്ക് എല്ലാത്തിനും പൂര്‍ണ പിന്തുണയും അവരുടെ പിന്‍ബലവുമായി നില്‍ക്കുന്നത് ഭര്‍ത്താവും സംരംഭകനുമായ പ്രേംജിത്താണ്.

തുടക്കത്തില്‍ എറണാകുളം കേന്ദ്രീകരിച്ചായിരുന്നു ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത് എങ്കിലും പതിയെ തങ്ങളുടെ സ്വദേശമായ ആലപ്പുഴയിലേക്ക് ഇവര്‍ ബിസിനസിനെ പറിച്ചു നട്ടു. കഴിഞ്ഞ 20 വര്‍ഷക്കാലമായി സംരംഭക മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന സോണിയ ഇതിനോടകം വ്യക്തിപരമായ ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായി.

പ്രാരംഭ ഘട്ടത്തില്‍ സര്‍പ്ലസ് സ്‌റ്റോറെന്ന നിലയിലാണ് സംരംഭം ആരംഭിച്ചതെങ്കിലും ഇന്ന് ന്യൂബോണ്‍ ബേബികള്‍ക്ക് അടക്കമുള്ള എല്ലാത്തരം വസ്ത്രങ്ങളും സോണിയ തന്റെ ഷോപ്പില്‍ ഒരുക്കിയിരിക്കുന്നു. യുകെ, യുഎസ് ലേബലിലെ വ്യത്യസ്ത ബ്രാന്റിലുള്ള സര്‍പ്ലസ് പ്രോഡക്ടുകള്‍ വിപണിയിലെത്തിക്കുന്ന ഇവര്‍ തന്നെയാണ് കേരളത്തിലെ ആദ്യ സര്‍പ്ലസ് സ്‌റ്റോര്‍ ആരംഭിച്ചതും. ഏതാണ്ട് 1500ഓളം സര്‍പ്ലസ് പ്രോഡക്ടുകള്‍ ഫാഷന്‍ വെസ്റ്റ് സര്‍പ്ലസ് ഫാമിലി സ്‌റ്റോറില്‍ ലഭ്യമാണ്.

കൂടാതെ, ഇപ്പോള്‍ കുട്ടികള്‍ക്കെന്ന പോലെ തന്നെ അവര്‍ക്കായി, അവരുടെ വരവിനായി കാത്തിരിക്കുന്ന അമ്മമാര്‍ക്ക് ആവശ്യമായ മെറ്റേണിറ്റി ഫീഡിങ് ഡ്രസുകളും ഷോപ്പില്‍ ലഭ്യമാണ്. ഓണ്‍ലൈനായും ഓഫ്‌ലൈനായും തങ്ങളുടെ സേവനം നല്‍കുന്ന ഇവര്‍ സര്‍പ്ലസ് പ്രോഡക്ടുകള്‍ക്ക് പുറമെ സ്വന്തം ബ്രാന്റിലുള്ള ഉത്പന്നങ്ങളും കേരളത്തിനകത്തും പുറത്തു ഒരുപോലെ എത്തിക്കുന്നു.

തങ്ങള്‍ക്ക് അരികിലെത്തുന്ന കസ്റ്റമേഴ്‌സിന്റെ ആഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അങ്ങേയറ്റം പ്രാധാന്യം നല്‍കുന്ന സോണിയ അവര്‍ക്ക് തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും അതില്‍ നിന്ന് അവര്‍ക്ക് ഇഷ്ടപ്പെടുന്ന അവരുടെ ആഗ്രഹത്തിനൊത്തുള്ള ഉത്പന്നങ്ങള്‍ എത്തിക്കുവാനും ശ്രമിക്കുന്നു. ന്യൂബോണ്‍, മെറ്റേണിറ്റി വസ്ത്രങ്ങള്‍ക്ക് പുറമേ ബാപ്റ്റിസം ഹാംബര്‍, വെസ്‌റ്റേണ്‍ ഡ്രസ്സുകള്‍, നൈറ്റികള്‍ എന്നിവയും ഇവര്‍ കസ്റ്റമേഴ്‌സ്ഡ് രീതിയില്‍ ചെയ്തു നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9562366671

https://www.instagram.com/soniapremjith/?utm_source=qr&igsh=aG9sbnVtM3kzYXQ4#

https://www.instagram.com/fash_ionwest/profilecard/?igsh=eHZiZmM1MmF4ZnAw

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button