സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കെത്താം, ഭാവി സുരക്ഷിതമാക്കാം…! ട്രേഡിങ്ങില്‍ നാഷണല്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ ‘The Next Trade’ ഒപ്പമുണ്ട്

സാമ്പത്തിക മേഖലയില്‍ വിജയിക്കുക എന്നതും സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കുക എന്നതും ഏതൊരാളുടെയും സ്വപ്നമാണ്. ആ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കി നല്കുന്ന ഒരു സംരംഭമുണ്ട്. അതാണ് 2020 ല്‍ അരുണ്‍ അശോകനും അമൃത ആനന്ദും ചേര്‍ന്ന് ആരംഭിച്ച The Next Trade. സ്റ്റോക്ക് മാര്‍ക്കറ്റില്‍ National Record സ്വന്തമാക്കിയ ഒരേ ഒരു സ്ഥാപനം കൂടിയാണ് The Next Trade. ഇതൊരു ട്രേഡിംഗ് സ്ഥാപനം മാത്രമല്ല, സാമ്പത്തിക വിദ്യാഭ്യാസത്തെ ജനങ്ങളിലേക്ക് എത്തിക്കണമെന്ന ഒരു മികച്ച ദൗത്യത്തിലൂടെ സഞ്ചരിച്ചു കൊണ്ട് ഏതൊരാള്‍ക്കും സാമ്പത്തിക സുരക്ഷിതത്തിലേക്കുള്ള വഴി ഉറപ്പ് നല്കുന്ന സ്ഥാപനം കൂടിയാണ്.

ഫിനാന്‍സ് മേഖലയിലെ അനുഭവവും അധ്യാപന രംഗത്തെ മികവും ഒരുമിച്ചപ്പോള്‍ അറിവും അച്ചടക്കവും ആത്മവിശ്വാസവും മുന്‍നിര്‍ത്തിയുള്ള ഒരു സാമ്പത്തിക സംരംഭമായി The Next Trade രൂപം കൊള്ളുകയായിരുന്നു. ട്രേഡിംഗ് ഭാഗ്യം കൊണ്ടുള്ള വിജയമല്ല, ശരിയായ അറിവും സ്ഥിരതയുള്ള സമീപനവും റിസ്ക് മാനേജ്മെന്റുമാണ് വിജയത്തിന്റെ അടിസ്ഥാനം എന്ന വിശ്വാസമാണ് സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതും ധാരാളം ക്ലെയ്ന്റുള്ള സാരംഭമാക്കി മാറ്റിയതും.
ഇന്ന് കേരളത്തിലെ പ്രമുഖ ട്രേഡിംഗ് എഡ്യൂക്കേഷന്‍ പ്ലാറ്റ്ഫോമുകളിലൊന്നായി വളര്‍ന്ന The Next Trade പേഴ്സണല്‍ മെന്ററിങ്, പ്രാക്ടിക്കല്‍ ട്രെയിനിങ് എന്നിവയിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ചിന്താഗതിയില്‍ മാറ്റം സൃഷ്ടിച്ചു കൊണ്ട് മുന്നേറുകയാണ്. സാമ്പത്തിക സാക്ഷരത ചെറുപ്പത്തില്‍ തന്നെ വളര്‍ത്തണമെന്ന ലക്ഷ്യത്തോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കോഴ്സുകളും സ്ഥാപനം നടത്തി വരുന്നു.

‘പണം എന്നാല്‍ ചെലവഴിക്കാനുള്ള ഒന്ന് മാത്രമല്ല, സുരക്ഷിതമായ ഭാവി നിര്‍മിക്കാനുള്ള ശക്തിയും മാര്‍ഗവും കൂടിയാണ്’ എന്ന ആശയമാണ് ഓരോ പരിശീലനത്തിലൂടെയും ഇവര്‍ ആളുകളിലേക്ക് എത്തിക്കുന്നതും പ്രവര്‍ത്തികമാക്കി മാറ്റുന്നതും. നിരന്തര പരിശീലനത്തിലൂടെയാണ് അരുണും അമൃതയും ട്രേഡിങ്ങില്‍ മികവ് നേടിയത്. മാര്‍ക്കറ്റ് എന്നാല്‍ ക്ഷമയും അച്ചടക്കവും വികാരനിയന്ത്രണവുമാണെന്നും ഇത് അറിയുന്ന ഒരാള്‍ക്ക് മാത്രമേ സാമ്പത്തിക വിജയം കൈവരിക്കാന്‍ കഴിയു എന്നും ഇരുവരും വ്യക്തമാക്കുന്നു. വിജയങ്ങള്‍ നല്കിയ ആത്മവിശ്വാസവും നഷ്ടങ്ങള്‍ നല്കിയ തിരിച്ചറിവുമാണ് ഈ മേഖലയില്‍ മുന്നേറാന്‍ ഇവര്‍ക്ക് കരുത്തേകിയത്.

ജോലി രാജിവച്ചു ബിസിനസിലേക്ക് കടക്കുമ്പോള്‍ ചുറ്റുമുള്ളവര്‍ എതിര്‍ത്തെങ്കിലും തങ്ങളുടെ സ്വപ്നത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു ഇരുവരും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ The Next Trade ആയിരക്കണക്കിന് ആളുകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് വഴികാട്ടുന്ന ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള ട്രേഡിംഗ് എഡ്യൂക്കേഷന്‍, മെന്ററിംഗ്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായി മാറുക എന്നതാണ് ഇവരുടെ നിലവിലുള്ള ലക്ഷ്യം.
ട്രേഡര്‍മാരെ മാത്രം സൃഷ്ടിക്കുകയല്ല, അറിവോടെയും അച്ചടക്കത്തോടെയും ആത്മവിശ്വാസത്തോടെയും സാമ്പത്തിക തീരുമാനങ്ങള്‍ നിശ്ചയിക്കാന്‍ കഴിയുന്ന വ്യക്തികളെ വളര്‍ത്തുകയാണ് ഇവരുടെ ദൗത്യം.Personal Mentoring, Live Market Training, Advanced Trading Strategies, Lifetime Support എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ സാമ്പത്തിക തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇവര്‍ സഹായിക്കുന്നു. Indian stockmarket Concepts, Forex Market, Advanced Technical Analysis,Risk Management, Portfolio Management എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് The Next Trade നെ വ്യത്യസ്തമാക്കുന്നത്.
ദേശീയ – അന്തര്‍ദേശീയ തലങ്ങളില്‍ ലഭിച്ച അംഗീകാരങ്ങളും പുരസ്കാരങ്ങളും The Next Trade ന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് എന്നതും ശ്രദ്ധേയമാണ് . എന്നാല്‍ അവരുടെ വിജയത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍ ട്രോഫികളോ, പുരസ്കാരങ്ങളോ മാത്രമല്ല. ഇവിടെ നിന്ന് പഠിച്ച് സ്വന്തം ജീവിതം മാറ്റിമറിച്ച വിദ്യാര്‍ത്ഥികളുടെയും ക്ലെയ്ന്റുകളുടെയും വിജയകഥകള്‍ കൂടിയാണ്. അതുകൊണ്ടുതന്നെ The Next Trade ഒരു സംരംഭം മാത്രമല്ല, സ്വപ്നങ്ങളെ സാമ്പത്തിക വിജയങ്ങളാക്കി മാറ്റുന്ന വിശ്വാസത്തിന്റെ പേരു കൂടിയാണ്.

Deedi Motors ഉടമ TC Paul – നോടൊപ്പം
നാഷണല്‍ റെക്കോര്ഡിലേക്കെത്തിച്ച ഓള് ഇന്ത്യാ ട്രാവല്‍
തങ്ങളുടെ സ്ഥാപനം മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കണമെന്ന അമൃത ആനന്ദിന്റെയും അരുണ്‍ അശോകന്റെയും ചിന്തയാണ് നാഷണല്‍ റെക്കോര്‍ഡുള്ള ഒരേ ഒരു സ്ഥാപനമാക്കി The Next Trade നെ മാറ്റിയത്. ട്രേഡിങ്ങിനെയും യാത്രയെയും ഒരുമിച്ച് ചേര്‍ത്ത് യുവതലമുറയെ സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വഴിയിലേക്ക് എത്തിക്കാന്‍ ‘ഓള് ഇന്ത്യാ ട്രാവല്‍’ എന്ന ആശയം ഇവര്‍ നടപ്പിലാക്കുകയായിരുന്നു.
യാത്രയില്‍ ട്രേഡിങ് എന്ന മാര്‍ഗത്തെ ഇവര്‍ ഉയര്‍ത്തിപിടിച്ചു. ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ട്രേഡിങും യാത്രയും ഒരു പോലെ കൊണ്ട് പോകാന്‍ സാധിക്കുമെന്നും പഠനത്തിനൊപ്പം വരുമാനം കണ്ടെത്താന്‍ കഴിയുന്ന മേഖലയാണ് ഇതെന്നും ഇന്ത്യയിലുടനീളമുള്ള മനുഷ്യര്‍ക്ക് ഈ യാത്രയിലൂടെ ഇവര്‍ വ്യക്തമാക്കി നല്കി.

With BNI MAJESTIC Members
ഇന്ത്യയിലെ ലഡാക്കില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പാതകളില്‍ ഒന്നായ ഖാര്‍ദുങ് ലാ അഥവാ കാര്ത്തുങ്കല പാസ് വരെ പോയി മടങ്ങിയുള്ള വരവിന് വേണ്ടിയുള്ള പണം മുഴുവനായും ഇവര്‍ കണ്ടെത്തിയത് ട്രേഡിങ്ങിലൂടെയാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. അത് തന്നെയാണ് National Record എന്ന ബഹുമതിയിലേക്ക് The Next Trade നെ എത്തിച്ചതും.
എല്ലാ ദിവസവും ലൈവായി ട്രേഡ് ചെയ്ത് പ്രോഫിറ്റ് സഹിതം ജനങ്ങള്‍ കാണുന്ന നിലയിലായിരുന്നു ഇവര്‍ ഇന്ത്യ മുഴുവന്‍ Freedom of Travel എന്ന ആശയവും ഉയര്‍ത്തിപിടിച്ച് സഞ്ചരിച്ചത്. ദേശീയ ശ്രദ്ധ നേടിയ ആ യാത്രയില്‍ നിരവധി പേരാണ് ട്രേഡിങ് പഠിക്കാനും സാമ്പത്തിക സുരക്ഷ നേടാനും The Next Trade നെ തേടിയെത്തിയത്. ആ യാത്രയായിരുന്നു ഇന്ത്യയെ അറിയാനും ഇന്ത്യയുടെ സാമ്പത്തികസ്ഥിതി മനസിലാക്കാനും പുതിയ ആശയങ്ങളിലേക്കെത്താനും ഇവര്‍ക്ക് ഊര്‍ജം പകര്‍ന്നത്.

ഈ യാത്ര വിജയകരമാക്കാന്‍ തുടക്കം മുതല്‍ അവസാനം വരെ ട്രാവല്‍ പാര്‍ട്ണര്‍ ആയി ഇവര്‍ക്കൊപ്പം THE NEXT TRIP സ്ഥാപകന്‍ സാജന് ചന്ദ്രനും വിഷ്വല്‍ പാര്‍ട്ണര്‍ ആയി Mindful Memories സ്ഥാപകന്‍ റോയ് ഡി.എസും കൂടെയുണ്ടായിരുന്നു എന്നതും കൂടുതല്‍ പേരിലേക്ക് എത്താന്‍ ഈ സംരംഭത്തിന് വഴിയൊരുക്കി.



