CareerEduPlusTech

നിരവധി തൊഴില്‍ അവസരങ്ങളുമായി Cyber Logistics Management

ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന വ്യാപാരരംഗത്ത് അനന്തമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയാണ് ലോജിസ്റ്റിക്‌സ്. വിദേശ നിക്ഷേപം, ഇ- കൊമേഴ്‌സ് തുടങ്ങിയ മേഖലകളിലെ മുന്നേറ്റത്തിലൂടെ ലോജിസ്റ്റിക് രംഗത്തെ തൊഴില്‍ സാധ്യതകള്‍ മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്.

ഒരു ഉത്പന്നം ഉത്പാദന കേന്ദ്രത്തില്‍ നിന്ന് പുറപ്പെട്ട് ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിയന്ത്രിക്കുന്ന മാനേജ്‌മെന്റ് കഴിവിനെയാണ് ലോജിസ്റ്റിക് എന്ന് വിളിക്കുന്നത്. ഉത്പാദകരെയും വിതരണക്കാരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണിയായതിനാല്‍ത്തന്നെ ലോജിസ്റ്റിക് മാനേജ്‌മെന്റിനെ ‘സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്’ എന്നും വിളിക്കാറുണ്ട്. ഈ മേഖല ഒഴിവാക്കിക്കൊണ്ട് വ്യാപാര രംഗത്ത് മുന്നേറ്റം സാധ്യമല്ല.

ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റിനെ കുറിച്ച് കൃത്യമായ പരിജ്ഞാനം നേടി പുറത്തേക്കുവരുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയേയും തേടി നിരവധി അവസരങ്ങളാണ് കാത്തിരിക്കുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ട്രാന്‍സ്‌പോര്‍ട്ട് രംഗത്തെ സ്വകാര്യ കമ്പനികള്‍, ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകള്‍ എന്നിവയൊക്കെ അവയില്‍ ചിലത് മാത്രം. ഓണ്‍ലൈന്‍ ചില്ലറവില്‍പ്പന രംഗത്തെ അതികായരായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ ലോജിസ്റ്റിക് മാനേജ്‌മെന്റ് പഠിച്ച നിരവധി ഉദ്യോഗാര്‍ത്ഥികളെയാണ് ഓരോ വര്‍ഷവും തങ്ങളുടെ ശൃംഖലയുടെ ഭാഗമാക്കുന്നത്. കൊവിഡ് വ്യാപനത്തോടെ ഈ മേഖല പൂര്‍ണ്ണമായി ഡിജിറ്റല്‍ രംഗത്തേക്ക് മാറിയതോടെ തൊഴില്‍ സാധ്യതകള്‍ പതിന്മടങ്ങായി വര്‍ധിച്ചിട്ടുമുണ്ട്.

എന്നാല്‍ സമീപകാലത്തായി ഈ മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി സൈബര്‍ അറ്റാക്കുകളാണ്. ഓരോ നിമിഷവും വന്‍ തോതിലുള്ള ഡാറ്റ കൈമാറ്റമാണ് ഈ രംഗത്ത് ഓരോ കമ്പനിയും നടത്തികൊണ്ടിരിക്കുന്നത്. കമ്പനികളുടെ സുഗമമായ നടത്തിപ്പിന് ഇത് അത്യാവശ്യവുമാണ്.

ലോജിസ്റ്റിക്‌സ് മേഖല ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതോടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി ഡിജിറ്റലായി. തുടര്‍ന്ന് ഇ-മെയില്‍, സോഫ്റ്റ്‌വെയറുകള്‍ എന്നിവയുടെ സഹായത്തോടെ മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ ആരംഭിച്ചു. ഇതോടെയാണ് സൈബര്‍ അറ്റാക്കുകള്‍ ശക്തമായത്. എന്നാല്‍ ഇവയില്‍ നിന്ന് എങ്ങനെ സ്ഥാപനങ്ങളെ സംരക്ഷിക്കാം എന്നതാണ് CYBER LOGISTIC MANAGEMENT എന്ന കോഴ്‌സിലൂടെ ലക്ഷ്യവയ്ക്കുന്നത്.

ഇവ കൂടാതെ വെയര്‍ഹൗസ് ഇന്‍വെന്ററി, കസ്റ്റംസ് കംപ്ലയന്‍സ്, ഷിപ്പ്മെന്റുകള്‍, റേറ്റ് മാനേജ്മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന സോഫ്റ്റവെയറുകളില്‍ നിരന്തരം സൈബര്‍ അറ്റാക്കുകള്‍ നടക്കുകയും വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയും അതിലൂടെ കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുകയും ചെയ്യുന്നു.

ലോക രാജ്യങ്ങളെല്ലാം വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ പ്രധാന്യമാണ് കൊടുക്കുന്നത്. അതുകൊണ്ട് തന്നെ കമ്പനികള്‍ ശേഖരിക്കുന്ന വ്യക്തി വിവരങ്ങള്‍ ഹാക്ക് ചെയ്യപ്പെടുന്നത് കമ്പനികളെ വലിയ നിയമ കുരുക്കിലേക്ക് നയിക്കുന്നതും പതിവാണ്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള സംവിധാനങ്ങളൊന്നും നിലവില്‍ ഈ മേഖലയില്ല. ഈ വിധത്തില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ആഴത്തില്‍ പരിജ്ഞാനമുള്ള, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റില്‍ പ്രാവീണ്യം നേടിയ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുത്ത് തങ്ങളുടെ ഓണ്‍ലൈന്‍ രംഗത്ത് കൂടുതല്‍ സുരക്ഷ ഒരുക്കാനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ പുതിയ കാലത്തിന്റെ ലോജിസ്റ്റിക് മാനേജ്‌മെന്റില്‍ സൈബര്‍ സുരക്ഷ പരിജ്ഞാനമുള്ള വിദഗ്ധരുടെ ആവശ്യകതയും സാധ്യതയും മനസിലാക്കികൊണ്ടാണ് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായി JB INTERNATIONAL SKILL PARK ഉം SREE NARAYANA GURU COLLEGE, COIMBATORE ഉം സംയുക്തമായാണ് CYBER LOGISTIC MANAGEMENT എന്ന പുതുതലമുറ കോഴ്‌സിന് തുടക്കമിടുന്നത്.

ലോജിസ്റ്റിക് മാനേജ്‌മെന്റില്‍ പ്രാവിണ്യം നേടുന്നതിനൊപ്പം ലോജിസ്റ്റിക്സ് മേഖലയില്‍ ഉണ്ടാകാന്‍ ഇടയുള്ള സൈബര്‍ സുരക്ഷാ വീഴ്ചകളും അതിന്റെ പരിഹാര മാര്‍ഗങ്ങളും ഈ കോഴ്‌സിന്റെ ഭാഗമായി ലഭ്യമാക്കുന്നു. സൈബര്‍ സുരക്ഷാ രംഗത്തെ വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു. കോടി കണക്കിന് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമായ ലോജിസ്റ്റിക്‌സ് മനേജ്‌മെന്റ് രംഗത്തേക്ക് പ്രവീണ്യമുള്ളവരെ നയിക്കുകയാണ് ഈ കോഴ്‌സിന്റെ അടിസ്ഥാന ലക്ഷ്യം.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരു കോളേജില്‍ BBA, B.Com എന്നീ ഡിഗ്രി കോഴ്‌സുകളോടൊപ്പമാണ് Cyber Logistics Management കോഴ്‌സ് നല്‍കി വരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button