EntreprenuershipSpecial Story

കസ്റ്റമേഴ്‌സിന്റെ സന്തോഷം എന്നെ ത്രില്ലടിപ്പിക്കുന്നു: ഹണി സച്ചിന്‍

കുട്ടിക്കാലം മുതല്‍ ഇല്ലുസ്‌ട്രേറ്റ്‌സിനോടും സ്‌കെച്ചിനോടുള്ള അഭിനിവേശവും ഡിസൈനിംഗിനോടുള്ള പാഷനാണ് ഹണി സച്ചിന്‍ എന്ന വനിത സംരംഭകയെ ക്രിസ് റിച്ചാര്‍ഡ് ക്രീയേഷന്‍സിലേക്ക് എത്തിച്ചത്. കഴിഞ്ഞ 12 വര്‍ഷങ്ങളായി കസ്റ്റമേഴ്‌സിന് ഏറ്റവും പ്രിയമുള്ള ഇടമാണ് ഇവിടം. തൃശൂര്‍ നെല്ലിക്കുന്നിലാണ് സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്നത്.

മാറി വരുന്ന ട്രെന്‍ഡുകളുടെ പിറകെ പായുന്ന യുവത്വത്തിന്റെ അഭിരുചിക്കനുസരിച്ച് ഓരോന്നും ഡിസൈന്‍ ചെയ്ത് നല്‍കുന്നു. ബ്രൈഡല്‍ ബേസ്ഡ് ബോട്ടിക്കാണ് ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ്. തീം ബേസ്ഡ് ആയിട്ടും വര്‍ക്കുകള്‍ ചെയ്ത് കൊടുക്കാറുണ്ടെന്നും ഹണി കൂട്ടിച്ചേര്‍ക്കുന്നു.

ക്രിസ് റീച്ചാര്‍ഡ് ക്രിയേഷനില്‍ കസ്റ്റമേഴ്‌സിന്റെ മനസ്സറിഞ്ഞാണ് ഓരോ വസ്ത്രവും ഡിസൈന്‍ ചെയുന്നത്. ഹാന്‍ഡ് വര്‍ക്ക് ആണ് കൂടുതലായും ഓരോ വസ്ത്രത്തിലും ചെയ്യുന്നത്. ഇതിനായുള്ള മെറ്റീരിയല്‍സ് എല്ലാം വടക്കേ ഇന്ത്യയില്‍ നിന്നുമാണ് എത്തിക്കുന്നത്. ബേസ് ഫാബ്രിക്കിനെ ഡൈ ചെയ്ത് അതില്‍ ഡിസൈന്‍ ചെയ്താണ് ഓരോ വസ്ത്രവും പൂര്‍ത്തിയാക്കുന്നത്. കസ്റ്റമേഴ്‌സിന്റെ ബോഡി സ്ട്രക്ചര്‍ അനുസരിച്ചാണ് അനുയോജ്യമായ മെറ്റീരിയല്‍ കണ്ടെത്തി, വസ്ത്രനിര്‍മാണം പൂര്‍ത്തിയാക്കുന്നത്.

‘ട്രയല്‍’ ഇല്ലാതെയാണ് ഓരോ ബ്രൈഡല്‍ ഡിസൈനും കസ്റ്റമറിനെ ഏല്‍പ്പിക്കുന്നത്. ‘മേഷര്‍മെന്റില്‍’ വ്യതാസം സംഭവിച്ചാല്‍ അഞ്ചു മിനുട്ടിനുള്ളില്‍ അത് ശരിയാക്കി നല്‍കുന്നു. അതാണ് ഹണി ഏറ്റെടുക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയും. ആര്‍ക്കും ഇതുവരെ ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല എന്ന് ഹണി പറയുന്നു. ദൈവാനുഗ്രഹത്താല്‍ എല്ലാം ഇതുവരെ നന്നായി തന്നെ നടന്നു. ഇനി മുന്‍പോട്ടും അങ്ങനെതന്നെ വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഹണി സച്ചിന്‍ പ്രത്യാശയോടെ പറയുന്നു.

ഡിസൈനിങ് പൂര്‍ത്തിയാക്കിയ ഓരോ വസ്ത്രവും ഡെലിവറി ചെയ്തതിനുശേഷം കസ്റ്റമേഴ്‌സിന് ഉണ്ടാകുന്ന അളവില്‍ കവിഞ്ഞ സന്തോഷമാണ് കൂടുതല്‍ ഡിസൈനുകളില്‍ പരീക്ഷണം നടത്താന്‍ തന്നെ പ്രേരിപ്പിക്കുന്നതെന്ന് ഹണി പറയുന്നു.

‘മൗത്ത് പബ്ലിസിറ്റി’യിലൂടെയാണ് ക്രിസ് റിച്ചാര്‍ഡ് റിയേഷന്‍സ് പ്രശസ്തിയിലേക്ക് എത്തിയത്. കേരളത്തിന്റെ അങ്ങോളമിങ്ങോളം നിരവധി പേരുടെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് പൂര്‍ണതയേകാന്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഹണി സച്ചിന്‍ പറയുന്നു.

ഹണി സച്ചിന്‍ ഡിസൈന്‍ ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കസ്റ്റമേഴ്‌സ് ആവശ്യപ്പെടുന്നത് ‘ഫിഷ് ബ്രയിഡര്‍ ഗൗണ്‍സ്’ ആണ്. അതുപോലെ വെല്‍വെറ്റ് വേസ്റ്റ് ആയിട്ടുള്ള മെറ്റീരിയലില്‍ ചെയ്ത വര്‍ക്കും വന്‍ വിജയമായിരുന്നുവെന്ന് ഹണി കൂട്ടിച്ചേര്‍ത്തു. കസ്റ്റമേഴ്‌സിന് തന്നോടുള്ള വിശ്വാസമാണ് ഇതുവരെ എത്തിച്ചതെന്ന് അഭിമാനത്തോടെ അവര്‍ പറയുന്നു.

ഭര്‍ത്താവിനെയും കുടുംബത്തിനും പൂര്‍ണം പിന്തുണയും തന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി. ഭര്‍ത്താവ് സച്ചിന്‍ ജോണിക്കും ഡിസൈനിങ്ങിനോട് താല്പര്യമുണ്ട്. റിച്ചാര്‍ഡ് ക്രിയേഷന്‍സിന്റെ എല്ലാ കാര്യങ്ങളും തോളോട് തോള്‍ ചേര്‍ന്ന് തന്നെ സഹായിക്കുന്നതും നോക്കി നടത്തുന്നതും ഭര്‍ത്താവാണ്. മൂത്തമകന്‍ ക്രിസ്-ന്റെയും ഇളയ മകന്‍ റിച്ചാര്‍ഡിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്താണ് ഡിസൈനിങ് സംരംഭത്തിന് ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ് നാമകരണം ചെയ്തതെന്നും ഹണി പറയുന്നു.

ഭാവിയില്‍ ക്രിസ് റിച്ചാര്‍ഡ് ക്രിയേഷന്‍സ് എന്നത് ഒരു ബ്രാന്‍ഡ് ആക്കി മാറ്റാനും തന്റെ ബിസിനസ് എക്‌സ്പാന്റ് ചെയ്യാനുമുള്ള കഠിനാധ്വാനത്തിലാണ് ഹണി സച്ചിന്‍.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button