News Desk

കോവിഡ് 19; കേരളത്തില്‍ നിന്നുള്ള ആയുര്‍വേദ ഔഷധത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പരീക്ഷണ അനുമതി

കേരളത്തിലെ പ്രശസ്ത ആയുര്‍വേദ സ്ഥാപനമായ പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ വികസിപ്പിച്ച സിഞ്ചിവീര്‍ H (Zingivir H) എന്ന ആയുര്‍വേദ ഔഷധത്തിനു CTRI പരീക്ഷണ അനുമതി.

പകര്‍ച്ചപ്പനികള്‍, വൈറല്‍ ഫീവര്‍, അക്യൂട്ട് വൈറല്‍, Bronchitis ഇവകള്‍ക്ക് വളരെ ഫലപ്രദമായ ഔഷധം റെസ്പിറേറ്ററി സിന്‍സി ഷിയല്‍ (Respiratory Syncytial) വൈറസ് , ഇന്‍ഷുറന്‍സ് വൈറസ് എന്നിവയ്ക്ക് ഫലപ്രദമാണെന്ന് ഇതുസംബന്ധമായി നടത്തിയ ശാസ്ത്രീയ വിശകലനങ്ങള്‍ തെളിയിക്കുന്നു.

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ  ‘ഇന്‍ വിട്രോ’  പരീക്ഷണങ്ങളില്‍ ഈ ഗുളിക മനുഷ്യ കോശത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല എന്നും തെളിയിക്കപ്പെട്ടു. തുടര്‍ന്നു ഇന്‍സ്റ്റിറ്റിയൂഷണല്‍ എത്തിക്‌സ് കമ്മിറ്റികളുടെ (IEC) അംഗീകാരം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ICMR ന്റെ കീഴിലുള്ള CTRI ( ക്ലിനിക്കല്‍ ട്രയല്‍ രജിസ്ട്രി ഓഫ് ഇന്ത്യ) രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ റാന്‍ഡമൈസ്ഡ് സിംഗിള്‍ ബ്ലൈന്‍ഡെഡ് പ്ലാസിബോ കണ്‍ട്രോള്‍ഡ് പ്രോസ്‌പെക്ടിവ് മള്‍ട്ടി സെന്റര്‍ ഇന്റര്‍വെന്‍ഷണല്‍ (Randomized Single Blinded Placebo Controlled Prospective Multi Centre Interventional) ക്ലിനിക്കല്‍ ട്രയലിനു അനുമതി നല്‍കുകയാണുണ്ടായത്.

Covid19 ചികിത്സയില്‍ കഴിയുന്ന രോഗികളില്‍ സിഞ്ചിവീര്‍-H (Zingivir-H) ഗുളിക നല്‍കിയാണ് ഗുണ പരിശോധനയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നത് മെയ് രണ്ടാം വാരത്തോടെ ആദ്യഫലങ്ങള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പരീക്ഷണം ഫലപ്രദമായ അന്താരാഷ്ട്ര സമൂഹത്തിന് ആയുര്‍വേദത്തിലെ ഒരു മികച്ച സംഭാവനയായി Zingivir-H മാറുമെന്നതാണ്  പ്രതീക്ഷ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button