businessEntertainmentSpecial Story

ഇന്ത്യയിലെ ആദ്യത്തെ ഫ്രോസണ്‍ സൂപ്പര്‍മാര്‍ക്കറ്റ് നെറ്റ്‌വര്‍ക്കുമായി കാന്‍ട്രി ഫ്രോസണ്‍

രാജ്യത്ത് അതിവേഗം വളര്‍ച്ച നേടുന്ന മേഖലകളില്‍ ഒന്നാണ് ഫുഡ് പ്രോസസിംഗ്. പിന്നിട്ട നാളുകളില്‍, ഫുഡ് പ്രോസസിംഗ് വിപണി പ്രത്യേകിച്ച് ഫ്രോസണ്‍ ഫുഡ് വിപണി മികവുറ്റ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഫ്രോസണ്‍ ഫുഡ് രംഗത്തെ അതിനൂതനമായ സാധ്യതകള്‍ മനസ്സിലാക്കി കേരളത്തില്‍ പുതിയൊരു ബിസിനസ് സംസ്‌കാരത്തിന് തുടക്കമിടുകയാണ് കാന്‍ട്രി ഫ്രോസണ്‍ എന്ന സ്ഥാപനവും അതിന്റെ അമരക്കാരനായ മുഹമ്മദ് ഷെബില്‍ എന്ന ചെറുപ്പക്കാരനും.

ഈ പുതിയ ബിസിനസ് ആശയത്തെ പൈലറ്റ് പ്രോജക്റ്റായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ 100 ഫ്രോസണ്‍ സൂപ്പര്‍മാര്‍ക്കറ്റുകളാണ് പ്രാരംഭ ഘട്ടത്തില്‍ ആരംഭിക്കുന്നത്. പ്രാദേശിക തലത്തില്‍ സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകരെ കൂടി ഉള്‍പ്പെടുത്തിയാണ് ഈ ബൃഹത് സംരംഭത്തിനു രൂപം നല്‍കിയിരിക്കുന്നത്.

അനുഭവം നല്‍കിയ കരുത്ത്
കഴിഞ്ഞ ഏഴ് വര്‍ഷത്തെ അനുഭവ സമ്പത്താണ് ഷെബില്‍ എന്ന ചെറുപ്പക്കാരനെ ഈ സംരംഭത്തില്‍ കൊണ്ടെത്തിച്ചത്. മത്സ്യ മാംസ വ്യാപാര രംഗത്ത് നിന്നും ലഭിച്ച അനുഭവ പരിചയത്തിന്റെ പിന്‍ബലത്തിലാണ് ഫ്രോസണ്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്ന ആശയത്തിലേക്ക് എത്തിയതെന്ന് ഷെബില്‍ പറയുന്നു.

ഇന്ന്, കേരളത്തില്‍ ഫ്രോസണ്‍ ഫുഡ് വ്യാപാര മേഖല അതിവേഗം വളരുകയാണ്. ഗള്‍ഫ് സംസ്‌കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ശീലങ്ങള്‍ ഇന്ന് നാട്ടിലും ആളുകള്‍ അവലംബിക്കാന്‍ തുടങ്ങിയതാണ് ഈ മേഖലയ്ക്ക് ഉണര്‍വ് വരാന്‍ കാരണമായതെന്ന് അദ്ദേഹം വിലയിരുത്തുന്നു.

എന്താണ് ഫ്രോസണ്‍ സൂപ്പര്‍മാര്‍ക്കറ്റ്
വലിയ മാളുകളില്‍ കാണുന്ന രീതിയിലുള്ള സൂപ്പര്‍മാര്‍ക്കറ്റ് സംവിധാനം ഒന്നുമല്ല ഈ ഔട്ട്‌ലെറ്റുകളില്‍ ഉള്ളത്. ശീതീകരിച്ച് സൂക്ഷിക്കാവുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് ഓരോ സൂപ്പര്‍ മാര്‍ക്കറ്റുകളും വിഭാവനം ചെയ്തിരിക്കുന്നത്. കാന്‍ട്രി ഫ്രോസണ്‍ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സംവിധാനം ആരംഭിക്കാന്‍ 200 മുതല്‍ 400 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള കടമുറികള്‍ ആണ് ആവശ്യമായി വരിക. ഇതില്‍ ഫ്രോസണ്‍ വിഭാഗത്തില്‍പ്പെട്ട 150 മുതല്‍ 200 പ്രോഡക്ടുകളാണ് ആദ്യഘട്ടത്തില്‍ വില്‍പ്പനയ്ക്ക് എത്തിക്കുക.

പൂര്‍ണമായും ശീതീകരണ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളും രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു യൂണിറ്റിന് കീഴില്‍ ഹോം ഡെലിവറി സംവിധാനവും ഉണ്ടാവും. സൂപ്പര്‍മാര്‍ക്കറ്റിലെ പ്രോഡക്ടുകളെല്ലാം പൂര്‍ണമായും കെമിക്കലുകള്‍ ഉള്‍പ്പെടാതെ സംസ്‌കരിച്ചതാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇതിനുപുറമേ മത്സ്യ മാംസാദികള്‍, വെജിറ്റബിള്‍, റെഡി ടു ഈറ്റ് ഫുഡ് ഐറ്റംസ്, വെജിറ്റേറിയന്‍ ഫിഷ്, മട്ടന്‍, ചിക്കന്‍ എന്നിങ്ങനെ വൈവിധ്യമായ വിഭവങ്ങളുടെ നിരയും ഈ സംരംഭത്തെ ശ്രദ്ധേയമാക്കുന്നു.

എങ്ങനെ ഈ സംവിധാനത്തില്‍ പങ്കാളികളാകാം
നിലവില്‍ കാന്‍ട്രി ഫ്രോസണ്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പൂര്‍ണമായും കമ്പനി നിയന്ത്രണത്തിലാണ് ആദ്യ മൂന്നു വര്‍ഷക്കാലം പ്രവര്‍ത്തിക്കുക. കടമുറി കണ്ടെത്തുന്നതു മുതല്‍ അതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വരെ കോര്‍പ്പറേറ്റ് തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം നിക്ഷേപകര്‍ക്ക് പൂര്‍ണ സുരക്ഷിതത്വവും മികച്ച ലാഭവും നേടുന്ന തരത്തിലാണ് ROI തയ്യാറാക്കിയിരിക്കുന്നത്.

കേവലം 15 ലക്ഷം രൂപയാണ് ഒരു യൂണിറ്റിന്റെ നിക്ഷേപ തുക. ഈ തുക നിക്ഷേപിക്കുന്നവര്‍ക്ക് ബിസിനസ് ടെന്‍ഷനുകളില്‍ നിന്നും ഒഴിഞ്ഞു നിന്ന് മികച്ച വരുമാനം നേടാം എന്നതാണ് പ്രത്യേകത.

പ്രതിമാസം 40,000 രൂപ തിരികെ ലഭിക്കുന്ന രീതിയിലും തുടര്‍ന്ന് 35 മാസങ്ങള്‍ക്ക് ശേഷം ലാഭവിഹിതം 50:50 ഷെയര്‍ ചെയ്യുന്ന രീതിയില്‍ ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലിയായാണ് പ്രോജക്ട് തയ്യാറാക്കിയിരിക്കുന്നത്. ഇതിനിടെ പുതിയ ഒരു ബിസിനസ് മേഖലയെ നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനും അവസരം ഒരുക്കുന്നുണ്ട്.

വിപുലമായ സംവിധാനം; ചിട്ടയായ പ്രവര്‍ത്തനം
ബൃഹത്തായ മുന്നൊരുക്കങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മുന്‍നിര ഫുഡ് പ്രോസസിംഗ് കമ്പനികള്‍ എല്ലാം തന്നെ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ എത്തി സമ്മതപത്രം ഒപ്പിട്ടു കഴിഞ്ഞു. ഇതിനുപുറമേ കേരളത്തിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ശീതീകരണ കേന്ദ്രങ്ങളും തയ്യാറായിക്കഴിഞ്ഞു.

ചരക്ക് ഗതാഗതത്തിന്റെ ഭാഗമായി ശീതീകരിച്ച ട്രക്കുകളാണ് ഇന്ത്യയ്ക്ക് അകത്ത് പല ഭാഗങ്ങളില്‍ നിന്നുമായി കേരളത്തിലേക്ക് ചരക്ക് എത്തിക്കുന്നത്. കേരള ജനതയുടെ ജീവിത രീതികള്‍ക്ക് പുതിയ തലങ്ങള്‍ നല്‍കുന്ന ഒരു സംരംഭം എന്ന നിലയിലും നിക്ഷേപകര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ നേടിക്കൊടുക്കുന്ന ബിസിനസ് രീതി എന്ന നിലയിലും ഏറെ ഏറെ ചിട്ടയായ പ്രവര്‍ത്തനമാണ് ഷെബീലിന്റെ നേതൃത്വത്തിലുള്ള മികച്ച മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍
കാഴ്ച വെക്കുന്നത്.

For more details, please contact @ 95625 86000

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button