Special StorySuccess Story

ഹാപ്പി ആയിരിക്കുക, ഹാപ്പിയായി പഠിക്കുക; വ്യത്യസ്ത ആശയവുമായി ‘ഹാപ്പി ഇംഗ്ലീഷ് അക്കാഡമി’

വൈകല്യങ്ങളോട് പൊരുതി ജീവിതവിജയം നേടിയ സി പി ശിഹാബ് ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സംരംഭത്തിലൂടെ മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയാണ്.

ഗാന്ധിജി പറഞ്ഞിട്ടുണ്ട് ‘വിദ്യാഭ്യാസം എന്നാല്‍ എഴുത്തും വായനയും പഠിക്കുക എന്നതല്ല. അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ആര്‍ജിക്കലാണ്’ എന്ന്. തന്റെ ജീവിതം കൊണ്ട് ഇന്ത്യന്‍ ജനതയ്ക്ക് മാതൃകയായ ആ മഹാന്റെ വാക്കുകള്‍ അനശ്വരമാക്കുകയാണ് ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സ്ഥാപനത്തിലൂടെ സി പി ശിഹാബ്.

വൈകല്യങ്ങളോട് പൊരുതി ജീവിതവിജയം നേടിയ ഇദ്ദേഹം ഹാപ്പി ഇംഗ്ലീഷ് അക്കാഡമി എന്ന സംരംഭത്തിലൂടെ മറ്റുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ കൂടുതല്‍ സാധ്യതകള്‍ ഒരുക്കുകയാണ്.

ഹാപ്പി ഇംഗ്ലീഷ് അക്കാഡമി
ലിറ്ററേച്ചറില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ കഴിഞ്ഞ ശിഹാബിനോട് സുഹൃത്തുക്കളായ ഷറഫുദ്ദീന്‍, അനീഷ് എന്നിവര്‍ ഒരു ഓണ്‍ലൈന്‍ ഇംഗ്ലീഷ് അക്കാഡമി ആരംഭിക്കാം എന്ന ആശയം പങ്കുവയ്ക്കുകയായിരുന്നു. അവിടെ നിന്നാണ് സാധാരണക്കാരനും തുച്ഛമായ ഫീസില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹാപ്പി ഇംഗ്ലീഷ് അക്കാഡമിയുടെ തുടക്കം.

66 ദിവസത്തെ വാട്‌സ്ആപ്പ് ക്ലാസ് അറ്റന്‍ഡ് ചെയ്യുന്ന ഒരാള്‍ക്ക് നല്‍കേണ്ടിവരുന്നത് ആയിരം രൂപ മാത്രമാണ്. 66 ദിവസത്തെ ക്ലാസിനു ശേഷം കൂടുതല്‍ പഠിക്കണമെന്ന ആഗ്രഹം വിദ്യാര്‍ത്ഥിയില്‍ ഉണ്ടാവുകയാണെങ്കില്‍ പിന്നീട് ഫീസ് ഒന്നും വാങ്ങാതെ രണ്ടര മാസത്തെ ക്ലാസ്സ് കൂടി നല്‍കുന്നതാണ് ഹാപ്പി ഇംഗ്ലീഷ് അക്കാഡമിയുടെ രീതി. അക്കാഡമിയുടെ പരിശീലനത്തിലൂടെ തിരഞ്ഞെടുത്ത 43 അധ്യാപകരാണ് നിലവില്‍ ഹാപ്പി ഇംഗ്ലീഷ് അക്കാഡമിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

സ്വപ്‌നങ്ങള്‍ ഏറെ കാതങ്ങള്‍ ചാരെ
മഞ്ചേരിയിലാണ് ഹാപ്പി ഇംഗ്ലീഷ് അക്കാഡമിയുടെ ഓഫീസ്. എന്നാല്‍പോലും കേരളത്തിലുടനീളം തങ്ങളുടെ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. തന്നെ പോലെയുള്ള ആളുകള്‍ക്ക് ബിസിനസ് എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാനുള്ള പ്രചോദനം നല്‍കുകയാണ് ഇത്തരത്തില്‍ ഒരു സംരംഭത്തിലൂടെ താന്‍ ശ്രമിക്കുന്നതെന്ന് ശിഹാബ് പറയുന്നു. മാത്രവുമല്ല, കണ്ണിന് കാഴ്ചശക്തിയില്ലാത്ത ആളുകളെ ‘ട്രെയിന്‍ഡ് ടീച്ചേഴ്‌സ്’ ആക്കി മാറ്റുക എന്ന മഹത്തായ ഒരു ലക്ഷ്യം കൂടിയുണ്ട് ഹാപ്പി ഇംഗ്ലീഷ് അക്കാഡമിയ്ക്ക് പിന്നില്‍…!

‘ജേര്‍ണി ടു ഹാര്‍ട്ട്’ അല്ലെങ്കില്‍ അതിജീവനത്തിന്റെ കാഴ്ചകള്‍ തേടി ഒരു യാത്ര എന്ന പേരില്‍ മാര്‍ച്ച് 18 ന് ഗിന്നസ് പക്രു ഫ്‌ളാഗ് ഓഫ് ചെയ്ത ഒരു യാത്ര ശിഹാബ് ആരംഭിച്ചു കഴിഞ്ഞു. 2025 ആകുമ്പോഴേക്കും ആയിരം ഭിന്നശേഷിക്കാരെ തൊഴിലിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ യാത്രയിലൂടെ ശിഹാബ് മുന്നോട്ടുവയ്ക്കുന്നത്.

ഹാപ്പി ഇംഗ്ലീഷ് എന്ന ഈ സ്ഥാപനത്തെ കുറിച്ച് കൂടുതല്‍ അറിയാനും അഡ്മിഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക : 9645098480

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button