News Desk

കേരളാ പൊലീസിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്ത് ഏരീസ് ഗ്രൂപ്പ്

പോലീസ് സേനാംഗങ്ങള്‍ക്ക് ഏരീസ് ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി മാസ്‌കുകള്‍ വിതരണം ചെയ്തു. കെ എ പി ഒന്ന് ബറ്റാലിയന്‍ ജില്ലാ കമ്മിറ്റിക്ക് വേണ്ടി കേരളാ പോലീസ് അസോസിയേഷന്‍ സെക്രട്ടറിയാണ് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ വിവരം ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്ക് വച്ചത്.

ലോകമെങ്ങും കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കേരളത്തില്‍ അതിന്റെ തേരോട്ടത്തിന് തടയിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പംതന്നെ നിന്ന് രാപ്പകല്‍ ജോലി ചെയ്യുന്ന വിഭാഗമാണ് കേരളാ പോലീസ്.

ഈ സാഹചര്യത്തിലാണ് ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ദൗര്‍ലഭ്യം മൂലം ഒരു പ്രതിസന്ധി പോലീസ് സേനയ്ക്കുണ്ടാവരുത് എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനത്തിന്റെ സി ഇ ഒ ഡോ. സോഹന്‍ റോയിയുടെ നിര്‍ദ്ദേശപ്രകാരം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി പ്രകാരം നിര്‍ദ്ധന ക്യടുംബങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമൊപ്പം കേരളാ പോലീസ് സേനാംഗങ്ങളെക്കൂടി ഏരീസ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുവാന്‍ തീരുമാനിച്ചത്. ഇതിന്റെ ആദ്യ പടിയായി കെ എ പി ഒന്നാം ബറ്റാലിയന്‍ സേനാംഗങ്ങള്‍ക്ക് ആവശ്യമായ മാസ്‌കുകള്‍ ഏരീസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ശ്യാം കുറുപ്പില്‍ നിന്നും ബഹു അസിസ്റ്റന്റ് കമാണ്ടന്റ്‌റ് ജോസ് വി ജോര്‍ജ് ഏറ്റു വാങ്ങി. 1000 മാസ്‌കുകള്‍ കൈമാറിയതിന് പുറമേ ബറ്റാലിയന്‍ സ്വന്തമായി നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായവും ഗ്രൂപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതോടൊപ്പം ആയിരത്തി എണ്ണൂറോളം നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സാമൂഹിക അടുക്കളയിലൂടെ വിതരണം ചെയ്ത ഏരീസ് കുടുംബ സഹായ പദ്ധതിയുടെ ഉത്ഘാടനം കഴിഞ്ഞ ദിവസംബഹു ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് കഴിഞ്ഞ ദിവസം നിര്‍വഹിച്ചിരുന്നു. കേരളത്തിനായി പത്തോളം വെന്റിലേറ്ററുകളും ഗ്രൂപ്പിന്റെ സഹായ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നുണ്ട്.

Sohan Roy S K ( Founder chairman & CEO, 
Aries Group of Companies)

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button