Success Story

“ചെറിയ തുടക്കം, വലിയ ലക്ഷ്യം: AJ_Jewel_Store സംരംഭത്തിന്റെ കഥ”

എപ്പോഴോ ഹൃദയത്തിൽ ഒതുങ്ങിയിരുന്ന ഒരു ചെറിയ ആഗ്രഹം… ഹാൻഡ്‌മെയ്ഡ് ജ്വല്ലറികൾ തയ്യാറാക്കുകയും, അടുത്തുള്ളവർക്കായി അതു പങ്കുവെക്കുകയും ചെയ്തതിലൂടെയാണ് എന്റെ യാത്ര തുടങ്ങിയത്. ഞാൻ Anisha Jithin, കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നുള്ളവൾ, ഇപ്പോൾ AJ_Jewel_Store എന്ന പേരിൽ ഒരു ചെറുസംരംഭം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോഴും ഞാൻ പഠിക്കുകയാണ്, ഓരോ ദിവസവും കുറച്ച് മുന്നേറുകയാണ്. വലിയൊരു ബിസിനസോ വിജയമോ ഒന്നും ആയി ട്ടില്ല. എന്നിരുന്നാലും ഇങ്ങനെ ചെറിയ ചുവടുകൾ വയ്ക്കാൻ കഴിഞ്ഞത് തന്നെ എന്റെ ഏറ്റവും വലിയ വിജയമെന്ന് ഞാൻ കരുതുന്നു.

ഞാൻ ഒരുക്കുന്നത് ലളിതവും ആകർഷകവുമായ ഹാൻഡ്‌മെയ്ഡ് ജ്വല്ലറികളാണ്. പ്രത്യേകിച്ചും ഇന്ന് വളരെ ഡിമാൻഡുള്ള Invisible Chain വകഭേദങ്ങൾ, ഡെയിലിയുസ് ചെയ്യാവുന്ന cute & simple ഡിസൈനുകൾ എന്നിവയിൽ ആണ് എന്റെ ശ്രദ്ധ. ഓരോ ഉൽപ്പന്നവും ഞാൻ ആത്മാർത്ഥതയോടെയും സ്‌നേഹത്തോടെയും തന്നെ തയാറാക്കുന്നു. അതിനാലാണ് ഞങ്ങളുടെ പല കോസ്റ്റമേഴ്‌സ് വീണ്ടും-വീണ്ടും ഞങ്ങളിലേക്ക് തിരികെ വരുന്നത്.

ഇത് വലിയ ഒരു സ്ഥാപനം അല്ല. ഇപ്പോഴും വളർച്ചയുടെ തുടക്കത്തിലാണ് ഞങ്ങൾ. എന്നാൽ ഞങ്ങൾക്ക് വലിയ സ്വപ്നങ്ങളുണ്ട്. ചെറിയൊരു സംരംഭം ആയി തുടങ്ങിയ AJ_Jewel_Store, നിങ്ങളുടെ എല്ലാവാരുടെയും പിന്തുണയോടെ ശക്തിയേറിയ ഒരു ബ്രാന്റായി മാറുമെന്ന് വിശ്വസിക്കുന്നു.

ഈ യാത്രയിൽ എന്റെ കൂടെ നിൽക്കുകയും, എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ ഭർത്താവിനോട് ഞാൻ വളരെ നന്ദിയുള്ളവളാണ്. കൂടാതെ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, വിശ്വാസം കാണിച്ച ഓരോ കസ്റ്റമരെയും മനസുനേരണ്യ നന്ദിയോടെ ഓർക്കുന്നു.

Instagram : aj_jewel_store

Contact: 7594872090

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button