businessSpecial Story

പ്രകൃതിയുടെ സൗന്ദര്യത്താല്‍ സ്വയം അലങ്കരിക്കൂ… മണ്ണില്‍ നിന്നും മനസിലേക്ക് കാലത്തിന് ഇണങ്ങുന്ന ടെറാകോട്ട ആഭരണങ്ങളുമായി ആകൃതി

എന്തിലും ആധുനികത നിറക്കപ്പെടുമ്പോഴും പാരമ്പര്യതയുടെ മൂല്യങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് മലയാളികള്‍ക്കെന്നും പ്രിയം. അതിനായി തരപ്പെട്ടുകിട്ടുന്ന അവസരങ്ങളും വേണ്ട തരത്തില്‍ ഇന്നത്തെ സമൂഹം വിനിയോഗപ്പെടുത്തുന്നുമുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ അതിനായുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കരകൗശല നിര്‍മിതികളുടെ സ്വീകാര്യതയും വിപണന സാധ്യതയും വര്‍ദ്ധിച്ചു വരുന്നുണ്ട്.

പരമ്പരാഗത കരകൗശല ആഭരണ നിര്‍മാണ കലയില്‍ സ്വന്തം കഴിവില്‍ പ്രാഗത്ഭ്യം തെളിയിക്കുകയാണ് തൃശൂര്‍ വെങ്ങിനിശേരി സ്വദേശിനിയായ കീര്‍ത്തന തന്റെ ടെറാക്കോട്ട ജുവല്‍ നിര്‍മാണ സംരംഭമായ ‘ആകൃതി’യിലൂടെ. ഇത്തരത്തില്‍ ഒരു സംരംഭം എന്ന തരത്തിലേക്ക് ആകൃതി വളരാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു. എന്നാലും കീര്‍ത്തന ഇത്തരം ആഭരണ നിര്‍മാണകലയില്‍ സ്വന്തം കഴിവുകള്‍ പ്രകടമാക്കിയിരുന്ന വ്യക്തി കൂടിയാണ്.

ഒരു എക്സിബിഷനില്‍ വച്ച് ടെറാക്കോട്ട ആഭരണങ്ങള്‍ കാണാന്‍ ഇടവരികയും കളിമണ്ണില്‍ നിന്ന് ആഭരണങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചറിയാന്‍ കീര്‍ത്തനയ്ക്ക് തോന്നിയ താത്പര്യവും… അങ്ങനെയായിരുന്നു ഇതിന്റെ ഒരു തുടക്കം. പിന്നീട് പരീക്ഷണത്തിന്റെയും പിശകിന്റെയും സെഷനുകള്‍ തുടര്‍ന്നു. ഓണ്‍ലൈനില്‍ നിന്നും മണ്ണ് വാങ്ങി പരീക്ഷിച്ചു. പക്ഷേ അതൊന്നും വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ല. അങ്ങനെയാണ് തൃശൂരിലുള്ള ഒരു കരകൗശല വിദഗ്ധനെ പരിചയപ്പെടുന്നതും അദ്ദേഹത്തില്‍ നിന്നും ഇതിനെക്കുറിച്ചുള്ള അടിസ്ഥാന വസ്തുതകള്‍ മനസിലാക്കുന്നതും. ശേഷം അദ്ദേഹം തയ്യാറാക്കുന്ന പ്രത്യേകം മണ്ണ്, ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചു തുടങ്ങുകയായിരുന്നു. മണ്ണിന്റെ ക്വാളിറ്റി വളരെ പ്രാധാന്യമുള്ളതാണ്. ആഭരണങ്ങള്‍ ഈടു നില്‍ക്കാനും വിചാരിച്ച ആകൃതിയില്‍ കിട്ടാനും ഇത് സഹായിക്കും.

പ്രധാനമായും ടെറാക്കോട്ട ജുവല്‍ നിര്‍മാണത്തിനായി ഇവര്‍ ഉപയോഗിക്കുന്ന മണ്ണിനം തന്നെയാണ് ഇതിന്റെ ഗുണനിലവാരവും പ്രൗഢിയും നിലനിര്‍ത്തുന്നതും. ഇതിനായി പ്രത്യകം രൂപാന്തരപ്പെടുത്തിയെടുക്കുന്ന മണ്ണിനെ പാരമ്പരാഗത പ്രക്രിയയിലൂടെ നല്ല രീതിയില്‍ ചൂടാക്കിയ ശേഷമാണ് ആഭരണ നിര്‍മിതിയ്ക്കായി പാകപ്പെടുത്തുന്നതും. ബേക്കിങ് തലം മുതല്‍ നല്ല രീതിയില്‍ ശ്രദ്ധിച്ചു തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണ് ഈ ടെറാക്കോട്ട ജുവല്‍ നിര്‍മാണം. കൂടാതെ, ഇതിന്റെ ആകൃതി രൂപകല്‍പന ചെയ്യുമ്പോഴും ഇതിനായി കളര്‍ മിക്സിങ് കോമ്പിനേഷനുകള്‍ തിരഞ്ഞെടുക്കുമ്പോഴും പാരമ്പരാഗതയും ആധുനികതയും ഒരുപോലെ നിലനിര്‍ത്തി രൂപപ്പെടുത്തേണ്ടതായുണ്ട്. ഒരു ഹാന്‍ഡ് മെയ്ഡ് ഹാന്‍ഡ് പെയിന്റഡ് ഉത്പന്നം എന്ന പ്രത്യേകതയും ഈ ടെറാകോട്ട ജുവല്‍ നിര്‍മാണത്തിനുണ്ട്. കൂടാതെ, പ്രകൃതിയോട് ഇണങ്ങിയുള്ള ആഭരണധാരണം എന്ന സങ്കല്പം ഫലപ്രാപ്തിയിലെത്തിക്കാനും ആകൃതി എന്ന തങ്ങളുടെ സംരംഭത്തിലൂടെ ഇന്ന് ഇവര്‍ക്ക് സാധ്യമാക്കുന്നുണ്ട് എന്നതും ഇവരുടെ വിജയമാണ്.

സര്‍ഗാത്മതയ്ക്കും ക്രിയേറ്റിവിറ്റിക്കും വളരെ പ്രാധാന്യമുള്ള ഒരു മേഖല കൂടിയാണ് ഇത്തരം ജുവലറി നിര്‍മാണം. പരമ്പരാഗത രീതികളോടാണ് ഇത്തരം നിര്‍മാണ രംഗങ്ങള്‍ കൂടുതല്‍ താത്പര്യം പ്രകടമാക്കുന്നതും. ഒന്നു വീക്ഷിച്ചാല്‍ നമുക്ക് അത് മനസിലാകുകയും ചെയ്യും. തങ്ങളുടെ കസ്റ്റമേഴ്സിന് അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച്അവരുടെ വസ്ത്രങ്ങള്‍ക്ക് യോജിക്കുന്ന തരത്തില്‍ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്തു കൊടുക്കാനും ആകൃതി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

ഐ റ്റി പ്രൊഫഷണലായ കീര്‍ത്തന തന്റെ ജോലികളുടെ തിരക്കുകള്‍ക്കിടയിലും ഇത്തരം ഒരു സംരംഭം നടത്തുന്നതിനു പിന്നില്‍ അതിയായ പാഷന്‍ തന്നെയാണ്. ഇതിനായി ടെറാകോട്ട ജുവലറി നിര്‍മാണത്തെക്കുറിച്ച് പഠിക്കുകയും അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്തുകയുമായിരുന്നു. നിലവില്‍ ഇന്‍സ്റ്റാഗ്രാം വഴിയും മറ്റുമുള്ള ഓണ്‍ലൈന്‍ വിപണനമാണ് പ്രധാനമായും നടത്തിവരുന്നതെങ്കിലും സ്വന്തമായി ഇതിനായി ഒരു ഷോപ്പു തുടങ്ങുന്നതിന്റെ തയ്യാറെടുപ്പിലാണിവര്‍.

ജീവിത പങ്കാളിയായ അര്‍ജുന്‍-ന്റെയും കുടുംബത്തിന്റേയും നല്ലരീതിയിലുള്ള പിന്‍ബലവും പ്രോത്സാഹനവും ഇതിനായി കീര്‍ത്തനയ്ക്ക് വേണ്ടുവോളം ലഭിക്കുന്നു എന്നതും പ്രചോദനകരമാണ്. ചെറുകിട സംരംഭംങ്ങള്‍ക്കും സംരംഭകര്‍ക്കും ഇന്ന് സമൂഹമാധ്യമങ്ങള്‍ നല്ല രീതിയിലുള്ള പ്രോല്‍സാഹനവും വിപണനസാധുതയും നല്‍കുന്നു എന്നത് നമ്മെ പോലുള്ളവരെ വളര്‍ന്നു വരുന്നതിന് ഏറെ സഹായകരമാകുന്നുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. അതു മാത്രവുമല്ല എന്തിനോടാണോ നമുക്ക് പാഷന്‍ അതു സാധ്യമാക്കാന്‍ നമുക്ക് കഴിയുമെങ്കില്‍ അതിനായ് സാഹചര്യങ്ങള്‍ പോലും നമുക്ക് തുണയായി കൂടെ ഉണ്ടാകുമെന്നും കീര്‍ത്തന അര്‍ജുന്‍ പറയുന്നു.

നമ്മുടെ പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കുക എന്നതാണു സുസ്ഥിര ജീവിതം കൊണ്ടര്‍ത്ഥമാക്കുന്നതും. നാം നിത്യേന ഉപയോഗിക്കുന്ന വസ്തുതക്കള്‍ മിക്കവയും പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്നവയുമാണ്. അതിനാല്‍ത്തന്നെ പ്രകൃതിയോടിണങ്ങി അതിനു യോജിക്കുന്ന തരത്തിലുള്ള തൊഴിലുകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Contact Details:8075859063

Instagram: akrithi_terracotta

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button