businessEntreprenuership

പ്രതിസന്ധികളില്‍ തളരാതെ യുവ സംരംഭകന്‍

സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ നിഷ്ഠയും ജീവിത വീക്ഷണവും സംരംഭക വൈദഗ്ധ്യവും കൊണ്ടു വിജയം നേടി മുന്നേറുന്ന സംരംഭകനാണ് അഞ്ചല്‍ സ്വദേശിയായ ഷൈന്‍ രാജ്.

20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷൈന്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ സംരംഭക ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. പഠിക്കുന്ന കാലഘട്ടത്തില്‍ തന്നെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്നും താന്‍ ചെയ്യുന്നത് സമൂഹത്തിന് കൂടി ഗുണമുള്ളതാകണമെന്നും ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം ഇന്ന് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് ഒന്നില്‍ നിന്നും നിരവധി സംരംഭങ്ങളിലേക്കാണ്.

തന്റെ ആശയങ്ങളെ കൃത്യമായി രൂപം നല്‍കാനും അവയെ മുന്നോട്ട് കൊണ്ടു പോകാനുമുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി തന്നെയാണ് ഈ സംരംഭകന്റെ വിജയം. ഇതിന് സഹായകമായി നിരവധി വിദഗ്ധരുടെ സേവനങ്ങള്‍ അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ട്.

തന്റെ ജീവിതവും സന്തോഷവും മാത്രം നോക്കിയായിരുന്നില്ല ഈ യുവാവിന്റെ ഓരോ യാത്രയും. തന്നോടൊപ്പം വന്ന സംരംഭകരെ ചേര്‍ത്ത് നിര്‍ത്തി സ്വതന്ത്രമായ പ്രവര്‍ത്തന ശൈലിയിലൂടെ അവരെ പുരോഗതിയില്‍ എത്തിക്കാന്‍ എന്നും അദ്ദേഹം മുന്നിലായിരുന്നു. അദ്ദേഹത്തിന്റെ തുടക്കം ഗ്ലാസ് വ്യാപാരത്തില്‍ നിന്നുമായിരുന്നു… അതുകൊണ്ടു തന്നെയാണ് താന്‍ അടക്കമുള്ള ഗ്ലാസ് വ്യാപാരികളുടെ മുന്നോട്ടുള്ള യാത്രയില്‍ കരുത്ത് പകരാനായി കേരള ഗ്ലാസ് ഡീലേഴ്‌സ് ഫോറം എന്ന സംഘടനയ്ക്ക് രൂപം നല്‍കാന്‍ ഈ സംരംഭകനും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കും സാധിച്ചത്.

കേരളത്തില്‍ എല്ലായിടത്തും ഗ്ലാസ് വ്യാപാരികളായ സംരംഭകര്‍ക്ക് പ്രവര്‍ത്തിക്കാനും അവരുടെ സംരംഭത്തെയും അതിന്റെ സാധ്യതകളെയും എല്ലായിടത്തേക്കും എത്തിക്കാനും ഇന്ന് ഈ സംഘടന കൊണ്ട് സാധിക്കുന്നു എന്നത് ഒരു വലിയ വിജയം തന്നെയാണ്. തന്റെ 24 -ാമത്തെ വയസ്സിലാണ് ഷൈന്‍ രാജ് പിതാവിന്റെ സംരംഭമായ രാജ് ഗ്ലാസ് ഹൗസിന്റെ മേല്‍നോട്ടത്തിലേക്ക് കടക്കുന്നത്. തന്റെ പഠനം കഴിഞ്ഞ ഉടന്‍ തന്നെ അദ്ദേഹം ഈ മേഖല തിരഞ്ഞെടുത്തതിനുള്ള കാരണവും ഒരു സംരംഭകനായി മാറുക എന്ന ലക്ഷ്യം കൊണ്ടാണ്.

ഏറെ വര്‍ഷത്തെ വിപണനം കൊണ്ടും പാരമ്പര്യം കൊണ്ടും പ്രവര്‍ത്തിക്കുന്ന പിതാവിന്റെ സംരംഭത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാനും മനസ്സിലാക്കാനുമുണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം RAJ GLASS AND PLYWOOD HOUSE എന്ന സ്ഥാപനം നന്നായി തന്നെ നടത്തി വന്നു. എന്നാല്‍ ഏതൊരു സംരംഭത്തെയും പോലെ പെടുന്നനെ ഈ സ്ഥാപനവും പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.. ഈ മേഖലയില്‍ മതിയായ പരിജ്ഞാനക്കുറവും ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗവും പരിമിതമായിരുന്നു. ഇവിടെ അനിവാര്യമായ മാറ്റം വരുത്തി മുന്നേറി എന്നതാണ് ഈ യുവ സംരംഭകന്റെ മിടുക്ക്.

ഏറെ വര്‍ഷത്തെ പാരമ്പര്യമുള്ള ആ സംരംഭത്തെ തോല്‍വിക്ക് വിട്ടു കൊടുക്കാന്‍ തയ്യാറാകാതെ പ്രതിസന്ധികളോട് പൊരുതി തന്റെ സംരംഭത്തെ മുന്നിലേക്കു നയിക്കാന്‍ ആണ് അദ്ദേഹം ശ്രമിച്ചത്. തന്റെ കഠിനപ്രയത്നവും ആത്മവിശ്വാസവും വീണ്ടും RAJ GLASS AND PLYWOOD HOUSE നെ വിപണന രംഗത്ത് മുന്‍നിരയിലേക്ക് തന്നെ അദ്ദേഹം വീണ്ടും എത്തിച്ചു..

പതിറ്റാണ്ടുകളുടെ തലയുയര്‍പ്പോടെ ഈ സംരംഭം കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന പ്രദേശത്ത് ഇന്ന് നിലനില്‍ക്കുന്നു. സംരംഭകന്‍ എന്നാല്‍ ഒരു മേഖലയില്‍ മാത്രം നില്‍ക്കേണ്ടവന്‍ അല്ലെന്നും ഓരോ മേഖലയിലും വിജയം നേടാന്‍ അവന് സാധിക്കണമെന്നും മനസ്സിലാക്കിയ അദ്ദേഹം ഏഴ് വര്‍ഷം മുന്‍പ് 2015 ല്‍ MY CYCLE WORLD AND SPORTS HUB എന്ന സംരംഭത്തിനു തുടക്കം കുറിച്ചത്.
മുതിര്‍ന്നവര്‍ക്ക് ആവശ്യമായ സ്പോര്‍ട്സ് സൈക്കിളുകള്‍ മുതല്‍ കുട്ടികള്‍ക്ക് ആവശ്യമായ ബേബി വാക്കര്‍ വരെ ഇന്ന് ഇവിടെ ലഭ്യമാണ്. അതിലുപരി എല്ലാവിധ സ്‌പോര്‍ട്സ് ഉത്പന്നങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഈ സംരംഭം ഉപകരിച്ചു. കൂടാതെ ആരോഗ്യപരിപാലനത്തിന് വേണ്ടിയുള്ള ഉപകരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഈ സ്ഥാപനം വിപുലീകരിക്കുകയും ചെയ്തു.

തങ്ങളുടെ പ്രദേശത്ത് ഗിയര്‍ സൈക്കിളുകള്‍ ലഭിക്കുന്ന ഷോപ്പുകള്‍ കുറവാണ് എന്ന് മനസ്സിലാക്കിയ ഷൈന്‍ ഏറ്റവും മികച്ച ബ്രാന്‍ഡ് ഗിയര്‍ സൈക്കിളുകള്‍ ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഈ സംരംഭം തുടങ്ങിയത്. ഓരോ മലയാളിക്കും സ്‌പോര്‍ട്സിനോടുള്ള സ്നേഹം മനസ്സിലാക്കിയതോടെ തന്റെ പുതിയ സംരംഭത്തില്‍ സ്പോര്‍ട്സ് ഉത്പന്നങ്ങളും ചേര്‍ത്തു. അതോടെ മൂല്യമുള്ള സേവനം തേടി നിരവധി പേര്‍ MY CYCLE WORLD AND SPORTS HUB തേടി എത്താന്‍ തുടങ്ങി.

തന്റെ എല്ലാ സംരംഭത്തെയും വിജയത്തിലേക്ക് എത്തിക്കാന്‍ ഈ യുവാവ് നല്‍കുന്നത് തന്റെ മൂല്യമുള്ള സമയത്തെയാണ്. അവിടെ നിന്നും 2020 ല്‍ തന്റെ പുതിയ സംരംഭത്തിലേക്കും ഷൈന്‍ രാജ് കടന്നു. തന്റെ ഫാദര്‍ ഇന്‍ ലോ നടത്തിയിരുന്ന APSARA SCRAPS കച്ചവടത്തെ ഏറ്റെടുത്തു
വാഹനങ്ങളുടെ പാര്‍ട്സുകല്‍ ‘സെക്കന്‍ഡ് ഹാന്‍ഡ്’ രീതിയില്‍ കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനമാക്കി അതിനെ മെച്ചപ്പെടുത്തി.

പ്രതിസന്ധികളെ ചവിട്ടുപടിയാക്കി മുന്നേറിയ അദ്ദേഹം പുതിയ തലമുറയ്ക്ക് വേണ്ടി LIVIN STYLE DECORS എന്ന സ്ഥാപനം ആരംഭിച്ചു. തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും വീടിന്റെ ആവശ്യത്തിനായി കസ്റ്റമേഴ്സ് വാങ്ങുന്ന ഉത്പന്നങ്ങളെ കുറിച്ച് കൃത്യമായ ഇന്റീരിയര്‍ അറിവ് നല്‍കുന്നതിന് വിദഗ്ധരുടെ സേവനം ഉറപ്പു വരുത്തുക എന്നതാണ് LIVIN STYLE DECORS ന്റെ പ്രധാന ലക്ഷ്യം. അനില്‍ എന്ന സുഹൃത്തിനോടൊപ്പം ചേര്‍ന്നാണ് ഈ സംരംഭത്തെ ഇദ്ദേഹം മുന്നോട്ട് കൊണ്ട് പോകുന്നത്.

കേരളത്തില്‍ ഏത് ഉത്പന്നങ്ങളും ഏറ്റവും കൂടുതലായി നമ്മള്‍ വരുത്തുന്നത് മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുമാണ് എന്ന് തിരിച്ചറിഞ്ഞതോടെ അതില്‍ ഒരു മാറ്റം വരുത്തണമെന്ന് ഷൈന്‍ ആഗ്രഹിച്ചു. ഇവിടെ ഗ്ലാസ്, പ്ലൈവുഡ് തുടങ്ങിയ വ്യവസായം ചെയ്യുന്നവര്‍ക്ക് നേരിട്ട് ഇവ നല്‍കുന്നതിന് വേണ്ടി ഷൈന്‍ തീരുമാനിച്ചു. അലിഗര്‍, ഡല്‍ഹി എന്നിടങ്ങളില്‍ നിന്നും വാങ്ങുന്ന മാന്യുഫാക്ചറിങ് ഉത്പന്നങ്ങള്‍ ഹോള്‍സെയില്‍ രീതിയില്‍ മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നതിലൂടെ ഒരു വലിയ ചരിത്ര മാറ്റത്തിന് തന്നെയാണ് ഷൈന്‍ ഇട വരുത്തിയത്. തന്റെ സഹോദരനും ഈ സംരംഭത്തില്‍ അദ്ദേഹത്തിന് ഒപ്പമുണ്ട്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവ് കണ്ട് നിരവധി പേരാണ് ഫ്രാഞ്ചൈസി തുടങ്ങുന്നതിനും മറ്റുമായി ഷൈന്‍ രാജിന്റെ സംരംഭങ്ങളില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകളുടെ ബിസിനസ് സംരംഭം കൊണ്ട് വിജയം കൊയ്ത ഈ സംരഭകനില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത് അനേകം പേരാണ്. നിര്‍മ്മാണ രംഗത്തും വ്യാപാര രംഗത്തും ഇന്‍വെസ്റ്റ് ചെയ്യുന്ന സുഹൃത്തുക്കളെ ചേര്‍ത്തു പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. പുരയിടങ്ങള്‍ മൊത്തമായി വാങ്ങി കെട്ടിട നിര്‍മ്മാണം നടത്തി വില്‍ക്കുന്നതിന് വേണ്ട എല്ലാ വിധ സഹായവും ഈ യുവാവ് നല്‍കുന്നുണ്ട്. ഇതില്‍ മുതല്‍ മുടക്കുന്ന സംരംഭകര്‍ക്ക് ലാഭം പൂര്‍ണ്ണമായി കൈമാറി പുതിയ മേഖലകളിലേക്ക് അവരെ നയിക്കുന്നതിന് അദ്ദേഹം ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ നിരവധി പേരാണ് അദ്ദേഹത്തെ തേടിയെത്തുന്നത്. ഇതിലൂടെ നിരവധി തൊഴിലാളികള്‍ ഉള്ള ഒരു ശ്രില സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധികളില്‍ പതറാതെ പേടിച്ച് പിന്മാറാതെ മുന്നോട്ടു നയിച്ചു ഈ സംരംഭകരെ വിജയത്തിലെത്തിക്കാന്‍ ഷൈന്‍ രാജ് വഴികാട്ടിയായി. ഇന്ന് ഇവരെല്ലാം സ്വതന്ത്ര വ്യാപാരികളാണ്. അതില്‍ ഈ യുവാവ് തൃപ്തനാണ്.

വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇതില്‍ പലതും ലാഭകരമായ രീതിയില്‍ കേരളത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്ന സാഹചര്യമാണുള്ളത്. ഈ അവസരം പൂര്‍ണമായും വിശ്വാസ്യതയോടെ നിറവേറ്റുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.

ഇന്ത്യയുടെ പല ഭാഗത്തും വിദേശത്തുമുള്ള ഉല്‍പ്പന്നങ്ങള്‍ ഇവിടെ എത്തിക്കുന്നതിനും വ്യാപാരം നടത്തുന്നതിനും ഉപയോഗിക്കുന്നതിനുമായി പുതിയ വ്യാപാര മേഖല രൂപപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം. ഇതില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക്, സ്വതന്ത്രമായ വ്യാപാര ശൈലിയിലൂടെ മെച്ചമാര്‍ന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ യുവാവുമായി ബന്ധപ്പെടാവുന്നതാണ്.

കേരളത്തില്‍ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന സാധനസാമഗ്രികള്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും വിദേശത്തും എത്തിക്കുന്നതിന് നിര്‍മ്മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ലാഭകരമായ നേട്ടം കൈവരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിനായി മോട്ടിവേറ്റര്‍ അടക്കമുള്ള വിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.

നമ്മുടെ കേരളത്തില്‍ വരുന്ന ഒരുപാട് സെന്‍ട്രല്‍ ഗവണ്മെന്റ് പ്രോജക്റ്റുകള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടപ്പാക്കാനും ഈ യുവാവ് മുന്നില്‍ തന്നെയുണ്ട്. വാട്ടര്‍ അതോറിറ്റിയുടേത് അടക്കം പ്രോജക്ടുകള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്ത് അവ കൃത്യമായി ഈ യുവാവ് ചെയ്ത് നല്‍കുന്നു. ഇത്തരത്തില്‍ ഏറ്റെടുക്കുന്ന പ്രോജക്റ്റുകളില്‍ ഇന്‍വെസ്റ്റ് ചെയ്യാനുള്ള അവസരവും ഷൈന്‍ രാജ് ഒരുക്കുന്നുണ്ട്.

കൃത്യമായി തന്നെ ഈ പ്രോജക്റ്റുകളില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തുന്നവര്‍ക്ക് അവരുടെ ‘ഷെയര്‍’ ഷൈന്‍ നല്‍കുകയും അവരുടെ വളര്‍ച്ചയ്ക്ക് ഉതകുന്ന തരത്തില്‍ ഇവയുടെ ഓരോ പ്രവര്‍ത്തനങ്ങളും പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. ഗ്ലാസ് ഡീലേര്‍സ് ഫോറത്തിന്റെ ഭാഗമായി തുടങ്ങിയ തൃശൂര്‍ ചാലുശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ബില്‍ഡിങ് മെറ്റീരിയല്‍ ഔട്ലെറ്റില്‍ ഒരു ഡയറക്ടര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംരംഭം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പൂര്‍ണമായ തന്റെ പങ്കാളിത്തവും അദ്ദേഹം ഉറപ്പുവരുത്തുന്നുണ്ട്.

നിലവില്‍ 100 ഷെയര്‍ ഹോള്‍ഡേഴ്സാണ് ഈ സംരംഭത്തില്‍ പങ്കാളികളായിട്ടുള്ളത്. കൃത്യമായ കാലയളവില്‍ അവരുടെ ഷെയര്‍ വിഹിതം ഡയറക്ടര്‍ വിങ് അവര്‍ക്ക് നല്‍കുമെന്ന വിശ്വാസവും ഇവരുടെ ദിനംപ്രതിയുള്ള വിജയ വളര്‍ച്ചയും തന്നെയാണ് നിരവധി ഇന്‍വെസ്റ്റേഴ്സിനെ ഈ സംരംഭത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രധാന കാരണം.

ഷൈന്‍ രാജ് എന്ന സംരംഭകനോട് സമൂഹം അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം വളരെ വലുതാണ്. അത് കൊണ്ട് തന്നെ ഒരുപാട് പേര്‍ ഈ സംരംഭത്തില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ എത്തുകയും യാതൊരു പ്രശ്നവും കൂടാതെ സൗഹൃദപരമായി അതിനെ മുന്നോട്ട് കൊണ്ട് പോകാന്‍ അദ്ദേഹം ശ്രമിക്കുകയും ചെയ്യുന്നു. ബിസിനസ് മേഖലയില്‍ താത്പര്യമുള്ളവര്‍ക്ക് അത് സംബന്ധിച്ചുള്ള സഹായം നല്‍കാനും അദ്ദേഹം സദാ തല്‍പരനാണ്.

കേരളത്തില്‍ ഇനിയും നിരവധി ഫ്രാഞ്ചൈസികള്‍ ആരംഭിക്കണമെന്നും നിരവധി പുതിയ ആശയങ്ങള്‍ക്ക് രൂപം കൊടുക്കണമെന്നുമാണ് ഈ സംരംഭകന്റെ ആഗ്രഹം.

പുതിയ ഫ്രാഞ്ചൈസികള്‍ തുടങ്ങുന്നതിനായി ഒട്ടനവധി സംരംഭകരാണ് ഇവയില്‍ ഇന്‍വെസ്റ്റ്മെന്റ് നടത്തിയിരിക്കുന്നത്. വരുന്ന തലമുറയിലും ഈ സംരംഭങ്ങള്‍ക്ക് ഒരുപാട് അവസരം ഉള്ളതായി തിരിച്ചറിഞ്ഞത് കൊണ്ട് തന്നെയാണ് ഇന്‍വെസ്റ്റേഴ്‌സ് ഈ സംരംഭകനെ തിരക്കിയെത്തുന്നത്.
വലിയ തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ ആളുകള്‍ എത്തുമ്പോഴും ചെറിയ തുക ഇന്‍വെസ്റ്റ് ചെയ്യാന്‍ എത്തുന്നവര്‍ക്കും അത് പോലെ തന്നെ ഷൈന്‍ അവസരം നല്‍കുന്നുണ്ട്.

ഒരു വിജയിച്ച സംരംഭകന്‍ എന്നതിനേക്കാള്‍ ഏറെ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്ന സംരംഭകന്‍ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഒരു വ്യക്തിത്വമാണ് ഷൈന്‍. അത് കൊണ്ട് തന്നെയാണ് നിരവധി പേര്‍ ഷൈന്‍ രാജിനെ തേടിയെത്തുന്നതും. ആത്മവിശ്വാസവും കഠിന പ്രയത്നവുമുണ്ടെങ്കില്‍ പ്രതിസന്ധിയെ വിജയമാക്കി മാറ്റാം എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഷൈന്‍ രാജ് എന്ന സംരംഭകന്‍. വ്യക്തിപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കാന്‍ കഴിയാത്തതുമൂലം പിന്നോട്ടുപോയ നിരവധി പേരെ അദ്ദേഹം കൂട്ടായ പ്രവര്‍ത്തനത്തിന് വിധേയമാക്കി മുന്‍നിരയില്‍ എത്തിച്ചിട്ടുണ്ട്. ഇത് ഒരു അനുഭവ പാഠമാക്കിയാണ് അദ്ദേഹം സംരംഭകര്‍ക്ക് വഴികാട്ടിയാകുന്നത്.

Contact Details:

Shine Raj
Managing Director
Ph:9846877771

Raj Group of companies
Customer care +91 8589-890018
Manager +91 96336 12201

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button