Success Story

സാങ്കേതിക രംഗത്തെ അതികായന്മാര്‍

ഇന്നത്തെ നമ്മുടെ ജീവിതരീതികളേയും പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു ഘടകമാണ് ടെക്‌നോളജിയെന്ന് നമുക്ക് നിസ്സംശയം പറയാം. മൊബൈലും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം നമ്മുടെ സുഹൃത്തുക്കളായി കഴിഞ്ഞു. ഞൊടിയിടയില്‍ ലോകം നമ്മുടെ വിരല്‍ത്തുമ്പില്‍ എത്തുന്നു. ഐടി കമ്പനികള്‍ നന്നേ കുറവായിരുന്നൊരു ചുറ്റുപാടിനെ മാറ്റിമറിച്ചുകൊണ്ട് നമ്മള്‍ ഇന്ന് ഐ ടിയുടെ ലോകത്താണ് ജീവിക്കുന്നത്. വിദ്യാഭ്യാസം, ബാങ്ക്, ഇന്‍ഷുറന്‍സ്, ആരോഗ്യം, ടൂറിസം തുടങ്ങി എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനം നമുക്ക് കാണാം.

ദിനംപ്രതി ടെക്‌നോളജി അനുബന്ധ സ്ഥാപനങ്ങള്‍ നമ്മുടെ നാട്ടില്‍ പൊട്ടിമുളച്ചു കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ അവ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാതെ കൊഴിഞ്ഞുപോവുകയും ചെയ്യുന്നു. ഇത്തരം അവസരങ്ങളെ അതിജീവിച്ച് ഒരു പതിറ്റാണ്ടിന്റെ സേവനദാതാക്കളായി നമുക്ക് മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്നവരാണ് Aceware ടെക്‌നോളജിസ് .

2007ല്‍ തന്റെ പഠനത്തോടൊപ്പം ഒരു വരുമാനമാര്‍ഗ്ഗമായി ആരംഭിച്ച സംരംഭം ഇന്ന് വന്‍ശാഖയായി ഐടി മേഖലയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.ഈ സംരംഭത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ ജിമ്മിന്‍ ജെ കുറിച്ചിയില്‍ എന്ന സംരംഭകന്റെ ബുദ്ധിയും അറിവും തന്നെയാണ്.

ഇടുക്കി സ്വദേശിയാണ് ജിമ്മിന്‍. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ സ്വന്തമായൊരു സംരംഭം എന്ന ആശയം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാഥമികവിദ്യാഭ്യാസവും ഡിപ്ലോമയുമെല്ലാം ഇടുക്കിയില്‍ നിന്നും കരസ്ഥമാക്കിയാണ് എന്‍ജിനീയറിങ് പഠനത്തിനായി അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തിയത്. അവിടെ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളേജില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിങിനു ചേര്‍ന്നു. ടെക്‌നോളോജിയോട് അതീവ താല്പര്യമുണ്ടായിരുന്ന അദ്ദേഹം ടെക്‌നോപാര്‍ക്കിലെ പല കമ്പനികളുടെയും പ്രോജെക്ടുകള്‍ പഠനത്തോടൊപ്പം ഏറ്റെടുത്തു ചെയ്തു കൊടുക്കുമായിരുന്നു .

പിന്നീട് അതൊരു സ്വയം തൊഴിലായി സ്വീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തോട് ജോലിക്കു ശ്രമിക്കാന്‍ വീട്ടില്‍ നിന്നു പപ്പ ഉപദേശിക്കുകയുണ്ടായി. എന്നാല്‍ തന്റെ സ്വപ്നം ബിസിനസ് ആണെന്ന് പപ്പയോടു തുറന്നു പറയാന്‍ അദ്ദേഹത്തിനായില്ല. സ്വന്തം ബിസിനസ് തകര്‍ന്നതു കൊണ്ടു തന്നെ പപ്പ തന്നെ അനുകൂലിക്കില്ലെന്ന് അദ്ദഹത്തിന് അറിയാമായിരുന്നു.അങ്ങനെ 2007 മുതല്‍ സ്വന്തം പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. വീട്ടില്‍ Aceware ടെക്‌നോളജിസ് എന്ന സ്ഥാപനത്തില്‍ ജോലി ലഭിച്ചതായി അറിയിച്ചു. 2009ല്‍ തിരുവനന്തപുരത്തു സ്വന്തമായി ഒരു ഓഫീസ് ആരംഭിച്ചു. പിന്നീടാണ് വീട്ടുകാര്‍ അറിഞ്ഞത് Aceware ടെക്‌നോളജിസ് മകന്റെ സ്വന്തം അധ്വാനത്തിന്റെ ഫലമാണെന്ന്.

Aceware ടെക്‌നോളജിയുടെ പ്രവര്‍ത്തനങ്ങള്‍: സഹകരണബാങ്കുകള്‍ക്കു വേണ്ടിയുള്ള സോഫ്റ്റ്വെയറുകള്‍ , ജനസേവനകേന്ദ്രം സര്‍വീസ്, ഓണ്‍ലൈന്‍ സര്‍വീസ് സെന്റര്‍, മൊബൈല്‍ ആപ്പ്‌ലെറ്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് എന്നിങ്ങനെ നിരവധി സേവനങ്ങളാണ് ഇവരിലൂടെ ലഭ്യമാകുന്നത്. കേരളത്തിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളിലും ഇപ്പോഴും ഇവരുടെ സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ സഹകരണ ബാങ്കുകള്‍ക്കായുള്ള മിനി എടിഎം സൗകര്യം, അതിലൂടെ ആധാര്‍ എനേബിള്‍ഡ് ക്യാഷ് വിഡ്രോവല്‍ സിസ്റ്റം ഇങ്ങനെയുള്ള സേവനങ്ങളും ലഭ്യമാണ്. ബാങ്കിങ് ഇടപാടുകളെ സുഗമമാക്കുന്നതിനൊപ്പം ഓരോ തവണയും അപ്‌ഡേറ്റ് ചെയ്തുവരുന്ന വെര്‍ഷനുകളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്.

തിരുവനന്തപുരത്തെ ഏതെങ്കിലും സഹകരണ ബാങ്കില്‍ അക്കൗണ്ട് ഉള്ള ഒരാള്‍ക്ക് എറണാകുളത്ത് പോയാലും അവിടെ ഏതെങ്കിലും സഹകരണ ബാങ്കിനെ സമീപിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും എന്നതും സോഫ്റ്റ്വെയറുകളുടെ പ്രത്യേകതയാണ്. അതുകൂടാതെ ജനസേവന കേന്ദ്രങ്ങളുടെ സര്‍വീസ് സോഫ്റ്റ്വെയറുകളും ഇവര്‍തന്നെയാണ് ചെയ്തുകൊടുക്കുന്നത്. ഏകദേശം 390 ജനസേവന സോഫ്റ്റ്വെയറുകളാണ് ഇതുവരെ ചെയ്തിരിക്കുന്നത്. 2012ല്‍ E-മൈത്രി എന്ന കമ്പനിക്ക് വേണ്ടിയാണ് ആദ്യമായി ജനസേവന സോഫ്റ്റ്വെയര്‍ ഡെവലപ് ചെയ്യുന്നത്. അതിനുശേഷം ടെല്‍ട്രോണ്‍ ജനസേവന കേന്ദ്ര, ആശ്രയ ജനസേവനകേന്ദ്ര തുടങ്ങിയ7 ഓളം കമ്പനികള്‍ക്ക് വേണ്ടിയും സോഫ്റ്റ്വെയറുകള്‍ ചെയ്തു. അതിനു കീഴില്‍ വരുന്ന 3000 ഓളം സെന്ററുകളില്‍ Aceware ടെക്‌നോളജിയുടെ സോഫ്റ്റ്വെയറുകളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ഇതിനുപുറമേ സൈറ്റ് ഡെവലപ്‌മെന്റ്, സോഷ്യല്‍ മീഡിയ പ്രമോഷന്‍, ഇലക്ഷന്‍ പ്രചരണം തുടങ്ങിയ എല്ലാ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വര്‍ക്കുകളും ഇവര്‍ ചെയ്തുകൊടുക്കുന്നുണ്ട്. ഇത്തരം സേവനങ്ങള്‍ ചെയ്യുന്നതിനൊപ്പം തന്നെ അവയുടെ കൃത്യമായ മെയിന്റനന്‍സും, ആഫ്റ്റര്‍ സര്‍വീസും നിര്‍വഹിക്കുന്നുണ്ട് . പുതിയ ഷോപ്പുകള്‍ക്ക് ഇത്തരം സോഫ്റ്റ്വെയറുകള്‍ നല്‍കുമ്പോള്‍ അതിനുവേണ്ടിയുള്ള ബിസിനസ് ട്രെയിനിങ്ങും നല്‍കിവരുന്നുണ്ട്. കേരളത്തിനകത്ത് മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിദേശത്തുള്ള കമ്പനികള്‍ക്കുമെല്ലാം ഇവര്‍ സമയബന്ധിതമായി വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നുണ്ട്. ഗുണമേന്മ, സമയനിഷ്ഠ ഈ കാര്യങ്ങളാണ് Aceware ടെക്‌നോളജിയെ വ്യത്യസ്തരാക്കുന്നത്. ഗുണമേന്മയില്‍ അധിഷ്ഠിതമായതിനാല്‍ ഇവര്‍ മറ്റുള്ളവരെ പോലെ വിലപേശല്‍ നടത്താറില്ല, പകരം നല്ല സേവനം മിതമായ നിരക്കില്‍ ലഭ്യമാക്കുന്നു. അതുകൊണ്ടുതന്നെ ദീര്‍ഘകാല ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളത്.

പഴയ ക്ലെന്റുകളുടെ റഫറന്‍സിലൂടെയാണ് കൂടുതലും പുതിയ ക്ലെന്റുകള്‍ ഇവരെ തേടിയെത്തുന്നത്. ചെറിയൊരു കാലയളവിലൂടെ മികച്ച ടേണ്‍ ഓവര്‍ നേടിയെടുക്കാന്‍ ജിമ്മിനു സാധിച്ചു. നിരവധി വമ്പന്‍ കമ്പനികളുമായി ഒത്തു ചേര്‍ന്നു പ്രവര്‍ത്തിക്കാനും ഈ കാലയളവില്‍ സാധിച്ചു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 2016ല്‍ ബിസിനസില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടതായി വന്നു. വണ്ടികളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഓട്ടോ ട്രാക്കിംഗ് സിസ്റ്റം-ബ്ലാബ്ബര്‍ എന്ന സോഫ്റ്റ്വെയര്‍ ഇവര്‍ ഡെവലപ്പ് ചെയ്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വിശ്വസിച്ച വ്യക്തിയില്‍ നിന്നുണ്ടായ തിരിച്ചടി അദ്ദേഹത്തിന് താങ്ങാന്‍ ആയില്ല. ആ കാലയളവില്‍ വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടേണ്ടിവന്നുവെങ്കിലും തളരാതെ മുന്നോട്ടു പോകാന്‍ അദ്ദേഹം കാണിച്ച ആത്മ ധൈര്യം തന്നെയാണ് ജിമ്മിന്‍ ജെ കുറിച്ചിയില്‍ എന്ന മനുഷ്യന്റെ വളര്‍ച്ചക്കു കരുത്തായത്.

ഇപ്പോള്‍ ഈ സംരംഭത്തിന് എറണാകുളത്തിന് പുറമേ കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ സ്വന്തമായി ഓഫീസുകളും ദുബായില്‍ ഒരു മാര്‍ക്കറ്റിംഗ് ഓഫീസും പ്രവര്‍ത്തിച്ചുവരുന്നുണ്ട് . മുപ്പതോളം സ്റ്റാഫുകളും അല്ലാതെ ഇവരെ സപ്പോര്‍ട്ടു ചെയ്യുന്ന നിരവധി മാര്‍ക്കറ്റിങ് സ്റ്റാഫുകളും ഈ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലാവരുടെയും ഒത്തൊരുമയും സമര്‍പ്പണവും ആത്മാര്‍ത്ഥമായ സേവനവും Aceware ടെക്‌നോളജിയുടെ ശക്തി തന്നെയാണ്. തന്റെ അഭാവത്തിലും ഓഫീസ് കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്തുതീര്‍ക്കാന്‍ കാണിച്ച തന്റെ കസിനും ഓഫീസ് സ്റ്റാഫുമായ മിതുല്‍ എന്ന വ്യക്തിയുടെ സേവനത്തെ അദ്ദേഹം പ്രശംസിക്കുകയാണ്. അദ്ദേഹത്തിന്റെ ആ മനോഭാവം അവിടുത്തെ മറ്റു സ്റ്റാഫുകള്‍ക്കും പ്രചോദനം തന്നെയാണ്.

കുടുംബത്തിലെ സപ്പോര്‍ട്ടും ബിസിനസിന് ഒത്തിരി സഹായം ആവുന്നുണ്ട്. ഭാര്യ നിമിഷയാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുന്ന ടെക്‌നോളജിയുടെ മാറ്റത്തിനനുസരിച്ച് അപ്‌ഡേറ്റ് ആയി തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ആണ് ഇവര്‍ നല്‍കുന്നത്.  ജീവിതത്തിലുണ്ടായ ഓരോ പ്രതിസന്ധിയെയും തരണം ചെയ്ത് മുന്നേറി തന്റെ സംരംഭത്തെ മുന്നോട്ട് നയിക്കാനുള്ള വ്യഗ്രതയാണ് ജിമ്മിന്‍ എന്ന സംരംഭകനിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. അദ്ദേഹത്തിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്.

കുടുംബം:
ഭാര്യ:നിമിഷ, മകന്‍:ജിമിന്‍ ജയിംസ് ജൂനിയര്‍
അച്ഛന്‍:ജയിംസ്
അമ്മ:സാലി
സഹോദരങ്ങള്‍:ജിതിന്‍,ജുബിന്‍, ജിസ്സ്‌മോള്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close