EntreprenuershipSuccess Story

സൗന്ദര്യ സങ്കല്പങ്ങളുടെ ലോകത്ത് ഉറച്ച കാലടികളോടെ വിജയഗാഥ രചിച്ച വനിത സംരംഭക; ഫസീല അന്‍സാര്‍

നമ്മുടെ ജീവിതത്തില്‍ പല കാര്യങ്ങളും യാദൃശ്ചികമായാണ് സംഭവിക്കുന്നത്. അങ്ങനെ സൗന്ദര്യ സങ്കല്‍പ്പങ്ങളുടെ മേഖലയിലേക്ക് യാദൃശ്ചികമായി എത്തി, പ്രശസ്തിയുടെ ഉന്നതിലേക്ക് എത്തിപ്പെട്ട സംരംഭമാണ് ഹെന മേക്ക് ഓവര്‍. വീട്ടമ്മയായ ഫസീല അന്‍സാറാണ് ഹെന മേക്ക് ഓവറിന്റെ സാരഥി.

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എറണാകുളം ആലുവ പൂക്കാട്ടുപടിയില്‍ ആരംഭിച്ച ഹെന മേക്കോവറിന് ഇപ്പോള്‍ മൂന്ന് സഹോദര സ്ഥാപനങ്ങളാണ് ഉള്ളത്. എറണാകുളം മരട് ന്യൂക്ലിയസ് മാളിലെ ഹെന മേക്കോവര്‍, ഹെന ബ്യൂട്ടി അക്കാദമി, ഹെന ഫാന്‍സി എന്നീ സ്ഥാപങ്ങളിലൂടെ ഇതിനോടകം സംരംഭക രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് ഫസീല അന്‍സാര്‍.

ഹെന മേക്കോവറില്‍ പ്രധാനമായും ബ്രൈഡല്‍ മേക്കപ്പാണ് ചെയ്യുന്നത്. അതോടൊപ്പം സിലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഫസീല അന്‍സാര്‍. നിരവധി സെലിബ്രിറ്റികളുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതായി ഫസീല പറയുന്നു. കൂടാതെ നിരവധി ഫോട്ടോഷൂട്ടുകള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈക്രോ ബ്ലേഡിങ്, ഹൈഡ്ര ഫേഷ്യല്‍സ്, ബി ബി ഗ്ലൗ ഫേഷ്യല്‍സ്, നെയില്‍ ആര്‍ട്ട് അങ്ങനെ ഒരു ബ്യൂട്ടീഷ്യന്റെ പരിധിയില്‍ വരുന്ന എല്ലാ വര്‍ക്കുകളും ഹെന മേക്കോവര്‍ സ്റ്റുഡിയോയില്‍ ചെയ്ത് കൊടുക്കുന്നുണ്ട്.

ഒരു വര്‍ക്ക് കഴിയുമ്പോള്‍ അവര്‍ക്ക് ഉണ്ടാവുന്ന സന്തോഷമാണ് തന്നെ ഏറെ സംതൃപ്തയാക്കുന്നതെന്ന് ഫസീല പറയുന്നു. ഓരോ വര്‍ക്ക് കഴിയുമ്പോഴും കസ്റ്റമേഴ്‌സിനോട് റിവ്യൂ ചോദിച്ച് തെറ്റുകള്‍ തിരുത്താറുണ്ടെന്നും അവര്‍ പറയുന്നു. ചെറിയ രീതിയില്‍ ചെയ്യുന്ന വര്‍ക്കുകള്‍ക്ക് പോലും നല്ല അഭിപ്രയം ലഭിക്കുന്നുണ്ട്. മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങള്‍ ഈ കാലയളവില്‍ തന്റെ ജീവിതത്തില്‍ നടന്നതായി ഫസീല പറയുന്നു. കേരത്തില്‍ ഉടനീളം ഒത്തിരി ബ്രൈഡുകളുടെ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തോടെയാണ് ഫസീലയും ഫസീലയുടെ സ്ഥാപനവും മുന്നോട്ട് പോകുന്നത്.

ഹെന ബ്യൂട്ടി അക്കാദമിയില്‍ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള ബ്യൂട്ടീഷ്യന്‍ ഡിപ്ലോമ കോഴ്‌സുകളാണ് ഉള്ളത്. നാലു വര്‍ഷമായി ഹെന ബ്യൂട്ടി അക്കാദമിയിലൂടെ ഒത്തിരി പേരെ സ്വയം പര്യാപ്തരാക്കാന്‍ സാധിച്ചിട്ടുണ്ട്. തന്റെ ബ്രൈഡ്‌സിന് വിവാഹ വസ്ത്രങ്ങള്‍ക്കിണങ്ങുന്ന ആഭരണങ്ങള്‍ സൗജന്യമായി നല്‍കാന്‍ വേണ്ടിയാണ് ഹെന ഫാന്‍സി സ്റ്റോര്‍ എന്ന സ്ഥാപനം രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചത്. അത് വലിയ രീതില്‍ വിജയിക്കുകയും ചെയ്തു. ഹെന മേക്കോവറിനെ ഒരു ബ്രാന്‍ഡ് ആക്കി ഉയര്‍ത്താനും സാധിച്ചതായി ഫസീല പറയുന്നു.

ഭര്‍ത്താവായ അന്‍സാര്‍ പിഎസിന്റെയും മക്കളായ അമീനിന്റെയും അമീറിന്റെയും പൂര്‍ണ പിന്തുണയോടെയാണ് ഇത്രയും ദൂരം സഞ്ചരിക്കാന്‍ സാധ്യമായത്. ഇനിയും ഒത്തിരി പേരുടെ മനസ്സറിഞ്ഞ് അവരുടെ സൗന്ദര്യ സങ്കല്പങ്ങള്‍ക്കൊത്ത് പ്രവര്‍ത്തിക്കണം. അവരുടെ ആ നിറഞ്ഞ ചിരിയാണ് തനിക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജ്ജം തരുന്നതെന്നും ഫസീല പറയുന്നു.

https://www.instagram.com/faseela_hena/?igshid=YmJhNjkzNzY%3D

Contact No: 9961955760

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button