Entreprenuership

കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് കരുതലിന്റെ കരസ്പര്‍ശവുമായി ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ്‌

കേരളത്തിന്റെ ആരോഗ്യ മേഖല കാലാനുസൃതമായ മാറ്റങ്ങളുടെ പന്ഥാവിലാണ്. നമ്മുടെ ആരോഗ്യ രംഗം ലോക ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഒട്ടേറെ പ്രയത്‌നങ്ങളുടെ കഥകള്‍ നമ്മള്‍ക്കു പറയാനുണ്ടാകും. കേരളത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് പുറമെ സ്വകാര്യ ആതുരാലയങ്ങളും ഈ നേട്ടങ്ങളിലേക്കു നമ്മെ കൊണ്ടെത്തിച്ചതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കേരളത്തില്‍ സ്വകാര്യ ആരോഗ്യ മേഖല കോടികളുടെ നിക്ഷേപമാണ് സംസ്ഥാനത്തു നടത്തിയിരിക്കുന്നത്. പ്രധാനമായും പ്രവാസി വ്യവസായികളും ഈ രംഗത്തും തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആരോഗ്യ മികവിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇതില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട നാമധേയമാണ് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ്. കേരളത്തിലെ സ്വകാര്യ ആതുരാലയ സംരംഭകരെ സഹായിക്കാന്‍ രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് രൂപം കൊണ്ട ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് സംവിധാനമാണ് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ്. ആരോഗ്യ മേഖലയില്‍ ലോക നിലവാരത്തിലുള്ള സംവിധാനങ്ങള്‍ ഈ കൊച്ചു കേരളത്തിലും എത്തിക്കാനുള്ള പഠനങ്ങളും ഗവേഷണങ്ങളുമൊക്കെയായി ഈ സംവിധാനം കേരളത്തിലെ സ്വകാര്യ ആരോഗ്യ രംഗത്തിനു കൃത്യമായ ദിശാബോധം നല്‍കി വരുന്നുണ്ട്.

കേരളത്തില്‍ സ്വകാര്യ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടക്കുമ്പോളും മറുഭാഗത്ത് ചില സംരംഭങ്ങള്‍ അതിജീവനത്തിനുള്ള തത്രപ്പാടിലാണ്. സമൂഹത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും അവയ്‌ക്കൊത്തു ഉയരാനും കഴിയാത്തതാണ് ഈ കൂട്ടര്‍ക്ക് തിരിച്ചടിയായത്. സംരംഭം തുടങ്ങുക എന്ന നിലയില്‍ വേണ്ടത്ര പഠനങ്ങളോ മുന്നൊരുക്കങ്ങളോയില്ലാതെ പദ്ധതികള്‍ ആരംഭിക്കുന്നതും കൃത്യമായ മാനേജ്‌മെന്റ് സംവിധാനങ്ങളും മാര്‍ക്കറ്റിംഗ് രീതികളും അവലംബിക്കാത്തതുമാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. ഇവിടെയാണ് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് എന്ന പ്രസ്ഥാനം തങ്ങളുടെ സാന്നിധ്യമുറപ്പിച്ചത്.

പ്രഭികുമാര്‍

ആരോഗ്യരംഗത്തേക്കു കാലെടുത്തു വെക്കുന്ന എല്ലാ സംരംഭകര്‍ക്കുമുള്ള യഥാര്‍ത്ഥ വഴികാട്ടിയാണ് ഈ പ്രസ്ഥാനം. ആരോഗ്യരംഗത്തെ ഏറ്റവും ഉന്നതങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചും പ്രൊജക്ടുകള്‍ നടപ്പില്‍ വരുത്തിയും പരിചയ സമ്പന്നത കൈവന്ന ഒരു കൂട്ടം മലയാളികളായ പ്രൊഫഷനുകളാണ് ഈ സംവിധാനത്തിന് പിന്നില്‍.
കേരളത്തിനു അകത്തും പുറത്തും നിലവില്‍ അന്‍പതിലധികം സ്വകാര്യ ആശുപത്രികള്‍ക്ക് അടിത്തറ പാകിയ ചാരിതാര്‍ഥ്യത്തിലാണ് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് ഇന്നും സ്വകാര്യ ആശുപത്രി സംരംഭകര്‍ക്കായി നിലകൊള്ളുന്നത്.

ആതുരാലയങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു മുഴുവന്‍ സേവന പദ്ധതിയാണ് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് മുന്നോട്ടു വെക്കുന്നത്. ആശുപത്രികള്‍ക്ക് തറക്കല്ലു സ്ഥാപിക്കുന്നതു മുതല്‍ അത് ലാഭകരമായി പ്രവര്‍ത്തന പഥത്തില്‍ എത്തിക്കുന്നത് വരെ ഇവരുടെ സേവനം സംരംഭകര്‍ക്ക് ലഭിക്കും എന്നതാണ് ഈ സംവിധാനത്തെ ജനപ്രിയമാക്കിയത്.

സംരംഭകരുടെയും രോഗികളുടെയും മനസ്സ് ഒരേ സമയം വായിച്ചറിയാനും അതിനനുസരിച്ചു പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനുമുള്ള പാണ്ഡിത്യമാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. ആശുപത്രി കെട്ടിടങ്ങളുടെ നിര്‍മാണം, അവക്ക് ആവശ്യമായ ലൈസന്‍സ് നേടിയെടുക്കല്‍, മെഡിക്കല്‍ എക്വുപ്‌മെന്റുകളുടെ തെരഞ്ഞെടുക്കല്‍, ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും നിയമനം, തുടര്‍ന്നുള്ള നടത്തിപ്പ്, ആശുപത്രികളുടെ ഗുണമേന്മ നിര്‍ണയം, അതിനുള്ള അംഗീകാരങ്ങള്‍ നേടിയെടുക്കല്‍ തുടങ്ങി ഈ രംഗത്ത് ആവശ്യമുള്ളതെല്ലാം ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്.

സന്ദീപ് മൂത്തേടം

ഓരോ ആശുപത്രികളും ആ മേഖലയ്ക്ക് അനുയോജ്യമാണോ എന്ന പഠനത്തോടെയാണ് ഇവരുടെ ഏതൊരു പ്രൊജക്ടും ആരംഭിക്കുന്നത്. അത്തരത്തില്‍ ആ മേഖലയ്ക്ക് അവ ആവശ്യമെങ്കില്‍ അത് ഏതു തരത്തില്‍ ആയിരിക്കണമെന്നും പിന്നീട് ഈ വിദഗ്ദ്ധ സംഘം നിര്‍ദേശം നല്‍കുന്നു. കൃത്യമായ മാര്‍ക്കറ്റ് സ്റ്റഡിയും അതിനനുസരിച്ചുള്ള മാനേജ്‌മെന്റ് സംവിധാനവും തുടര്‍മാര്‍ക്കറ്റിങുകളുമായി ഇവര്‍ കൈവെക്കുന്ന ഓരോ സംരംഭങ്ങളും വിജയ സോപാനത്തിലേറുന്നു.

പാതിവഴിയില്‍ പ്രവര്‍ത്തനം നിലച്ച ആതുരാലയങ്ങളുടെ ചികിത്സയിലും ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് അവരുടെ മാന്ത്രിക കരസ്പര്‍ശം കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ത്തുകഴിഞ്ഞു. അടഞ്ഞുപോയ ആശുപത്രികള്‍ ഏറ്റെടുത്തു അവ ഇരുപതു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ലാഭകരമാക്കിയ സംഭവങ്ങളും നിരവധിയാണ്. ഇതോടെ ആശുപത്രികള്‍ നടത്തി കടക്കെണിയിലായ ഒരുപാട് സംരംഭകര്‍ ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റിന്റെ സേവനങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ആശുപത്രികള്‍ നിലവിലുള്ള മാനേജ്‌മെന്റിന്റെ പിന്തുണയോടെ ഏറ്റെടുത്തു അവ ചിട്ടയോടെ പ്രവര്‍ത്തിപ്പിച്ചാണ് ഈ നേട്ടം കൈവരിക്കുന്നതെന്നു ഇതിന്റെ അമരക്കാരില്‍ ഒരാളായ പ്രഭികുമാര്‍ പറയുന്നു. ഇതിനു പുറമെ ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു അവരുടെ പോക്കറ്റില്‍ ഉതകുന്ന തരത്തിലുള്ള ചികിത്സാ സംവിധാനം ഒരുക്കുന്നതും ആരോഗ്യ മേഖലയില്‍ മനുഷ്യത്വപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതുമെല്ലാം തങ്ങള്‍ ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ ജനങ്ങളും ഏറ്റെടുക്കാന്‍ കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു മേഖലയില്‍ സ്ഥാപിക്കപ്പെട്ട ആതുരാലയങ്ങള്‍ ജനങ്ങള്‍ക്ക് എത്രത്തോളം പ്രയോജനപ്പെടുന്നു എന്ന് പൊതുജനതയെ ബോധ്യപ്പെടുത്തുന്ന മാര്‍ക്കറ്റിംഗ് രീതികളാണ് ഈ വിദഗ്ദ്ധ സംഘം അവലംബിക്കുന്നത്. ഇന്ത്യക്കു അകത്തും പുറത്തുമായി നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഇവരുടെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി സ്വീകരിച്ചു കഴിഞ്ഞു.

രണ്ടു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തു നല്‍കുന്ന പാഠവും രോഗികളുടെ മനസറിഞ്ഞു വ്യത്യസ്ഥ രീതികളില്‍ ജനസമൂഹങ്ങളില്‍ ഇടപെടുന്നതുമാണ് ഓരോ ആതുരാലയങ്ങളും, തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജനങ്ങളുടെ മനസ്സില്‍ ഇടം പിടിക്കാന്‍ കാരണമെന്നു ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റിന്റെ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജി സ്‌പെഷ്യലിസ്റ്റായ സന്ദീപ് മൂത്തേടം പറയുന്നു

 

മെഹ്‌സൂദ് പള്ളത്തു

ആരോഗ്യ രംഗത്തെ ഒരു ബിസിനസ് സംരംഭമായി കണക്കാക്കുന്നതിനു ഉപരിയായി ‘മെഡിക്കല്‍ എത്തിക്‌സി’നു അനുസൃതമായി ചിട്ടപ്പെടുത്തുന്നതും ഗുണമേന്മയുള്ള ആരോഗ്യ സുരക്ഷ സുതാര്യമായി നടപ്പിലാക്കുന്നതിലും ഏറെ ശ്രദ്ധ ചെലുത്തുന്നതായി കമ്പനി ഡയറക്ടര്‍മാരില്‍ ഒരാളായ മെഹ്‌സൂദ് പള്ളത്തു വ്യക്തമാക്കുന്നു. ആധുനിക യുഗത്തില്‍ അലോപ്പതിക്കു പുറമെ ആയുര്‍വേദത്തിനും പ്രാധാന്യം ലഭിക്കുന്ന തരത്തില്‍ ആയുഷ് പദ്ധതിയുടെ ഭാഗമായി ആയുര്‍വേദ സ്ഥാപനങ്ങളും ഇത്തരത്തില്‍ ഉയര്‍ത്തിയെടുക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

(ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റിന്റെ സേവനം ആവശ്യമുള്ളവര്‍ക്ക് 9747400070 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്).

ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റിന്റെ സേവനം വിലമതിക്കാനാകാത്തത്:  അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍

അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍

കേരളത്തിന്റെ ആരോഗ്യ രംഗത്തിനു വിലമതിക്കാനാകാത്ത സംഭാവനയാണ് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് നല്‍കിയതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രസിഡന്റും കേരള സര്‍ക്കാര്‍ മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ അഡ്വ. ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യ മേഖലയിലെ സംരംഭകര്‍ക്ക് ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റ് നല്‍കിയ കരുത്തുറ്റ സേവനം പല ആരോഗ്യ സ്ഥാപനങ്ങളെയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സംരംഭകരെ സംബന്ധിച്ചിടത്തോളം അവരുടെ ഓരോ നിക്ഷേപവും ഓരോ സ്വപ്‌ന സാക്ഷാത്കാരമാണ്. അത് യഥാര്‍ത്ഥ രീതിയില്‍ നിര്‍വഹിച്ചു കൊടുക്കാന്‍ ഐ.ബി.എം.എസ് മോര്‍ ട്രസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അതിനുപുറമെ, സംരംഭകര്‍ക്ക് ആരോഗ്യ രംഗത്തെ നൂതന പ്രവണതകള്‍ പരിചയപ്പെടുത്താനും അതിനു അനുസൃതമായി പ്രൊജക്ട് രൂപകല്‍പന ചെയ്യാനും ഈ പ്രസ്ഥാനത്തിനു കഴിഞ്ഞതായി ഹുസൈന്‍ കോയ തങ്ങള്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button