EntreprenuershipSuccess Story

കഠിനാധ്വാനത്തിലൂടെ കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യം

”പരിശ്രമിച്ചാല്‍ നേടാന്‍ സാധിക്കാത്തതായി ഒന്നുമില്ല. കഠിനാധ്വാനവും സത്യസന്ധതയും കൈമുതലാക്കി പടുത്തുയര്‍ത്തിയതാണ് എന്റെ ഈ സാമ്രാജ്യം”, ഇന്ത്യയിലെ ഏറ്റവും മികച്ച അഡ്വര്‍ട്ടൈസിങ് ഏജന്‍സിയായ സൈന്‍ വേള്‍ഡിന്റെ എം.ഡി. സുരേഷ്‌കുമാര്‍ പ്രഭാകരന്റെ വാക്കുകളാണിത്. തന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും മുറുകെപ്പിടിച്ച് അദ്ദേഹം കീഴടക്കിയത് ബിസിനസിന്റെ ഉയരങ്ങളാണ്.

ബിസിനസ് പാരമ്പര്യമുള്ള കുടുംബമായിരുന്നു സുരേഷിന്റേത്. കരകൗശല കയറ്റുമതിയില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ പ്രഭ ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്‌സിന്റെ എം.ഡി കെ.പ്രഭാകരനാണ് അദ്ദേഹത്തിന്റെ അച്ഛന്‍. അതുകൊണ്ടുതന്നെ കുട്ടിക്കാലം മുതല്‍ ബിസിനസിനോട് പാഷനായിരുന്നു സുരേഷിന്.
കോമേഴ്‌സ് ബിരുദത്തിന് ശേഷം സ്വന്തമായി ഒരു സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അങ്ങനെ ആറ്റുകാലമ്മയുടെ തിരുമുറ്റത്ത് തന്റെ സ്വപ്‌ന സംരംഭമായ ‘സൈന്‍ വേള്‍ഡ്’ ആരംഭിക്കുകയായിരുന്നു.

തുടക്കത്തില്‍ പല വെല്ലുവിളികള്‍ നേരിട്ടെങ്കിലും തോറ്റുകൊടുക്കാന്‍ തയ്യാറാകാതിരുന്ന സുരേഷ് തന്റെ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യാന്‍ ആരംഭിച്ചു. അങ്ങനെ ഇന്ന് ബിസിനസ് ലോകം ഉറ്റുനോക്കുന്ന പരസ്യസാമ്രാജ്യം അദ്ദേഹം പടുത്തുയര്‍ത്തി.

32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൈന്‍ വേള്‍ഡ് എന്ന സ്ഥാപനം സുരേഷ് കുമാര്‍ ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നേവരെ പ്രൊഡക്റ്റിന്റെ ക്വാളിറ്റിയില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിട്ടില്ല. കസ്റ്റമേഴ്‌സില്‍ നിന്ന് കൊള്ളലാഭം കൈപ്പറ്റാത്തതിനാല്‍ മറ്റാരും നല്‍കാത്ത വിലക്കുറവിലാണ് സൈന്‍ വേള്‍ഡ് വര്‍ക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കുന്നത്.
കസ്റ്റമേഴ്‌സിന്റെ സംതൃപ്തിയാണ് സുരേഷിന് മറ്റെന്തിനേക്കാള്‍ പ്രധാനം. അതിനാല്‍ അവരുടെ ആവശ്യം മനസിലാക്കി മികച്ച ഡിസൈനിങില്‍ സമയബന്ധിതമായാണ് ഓരോ വര്‍ക്കും പൂര്‍ത്തിയാക്കുന്നത്.

ബിസിനസിനോടുള്ള വ്യത്യസ്തമായ ഈ കാഴ്ചപ്പാടും പ്രവര്‍ത്തനമികവും സുരേഷിനെ നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനാക്കി. എന്തിനേറെ പറയുന്നു, കഴിഞ്ഞ ആറു വര്‍ഷംകൊണ്ട് 56 അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത്.

ഇന്ത്യയിലെ മികച്ച അഡ്വര്‍ട്ടൈസിങ് ഏജന്‍സി, ഇന്ത്യയിലെ വലിയ എം.എസ്.എം.ഇ ബിസിനസ് അവാര്‍ഡ്, വേള്‍ഡ് കോണ്‍ഫെഡറേഷന്‍ ഓഫ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്, ഇന്‍ര്‍നാഷണല്‍ സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ്, ഇന്ത്യയിലെ മികച്ച പ്രിന്റിങ് ആന്റ് അഡ്വര്‍ട്ടൈസിങ് കമ്പനി, ബിസിനസ് രത്‌ന അവാര്‍ഡ്, കേരളത്തിലെ മികച്ച അഡ്വര്‍ട്ടൈസിങ് കമ്പനി…ഇങ്ങനെ നീളുകയാണ് നേട്ടങ്ങളുടെ കണക്ക്.

എത്രയൊക്കെ നേട്ടങ്ങള്‍ കൊയ്താലും സാധാരണക്കാരനെന്ന് അറിയപ്പെടാനാണ് സുരേഷിന് താത്പര്യം. മറ്റുള്ളവരെ ബഹുമാനിക്കുകയും സ്വഭാവത്തില്‍ വിനയം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തെപ്പോലുള്ളവരാകണം പുതുതലമുറയുടെ റോള്‍മോഡല്‍.

എന്‍. ബിന്ദുവാണ് സുരേഷിന്റെ ഭാര്യ. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ സച്ചിന്‍ദേവ് സുരേഷ്, എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ സോന സുരേഷ് എന്നിവര്‍ മക്കളാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button