News Desk
ഡോ. അജിത രതീഷിന്റെ ‘ചെമ്പകം പൂക്കുന്ന കാവ്’ പ്രകാശനം ചെയ്തു

തിരുവനന്തപുരം : ഡോ. അജിത രതീഷിന്റെ അജിത രതീഷിന്റെ അഞ്ചാമത് പുസ്തകം ‘ചെമ്പകം പൂക്കുന്ന കാവ്’ പ്രസ് ക്ലബ്ബ് ഹാളില് നടന്ന ചടങ്ങില് രാമവര്മ തമ്പുരാന് പ്രകാശനം ചെയ്തു. കവിയും സാഹിത്യകാരനുമാ. കാശിനാഥന് പുസ്തകം സ്വീകരിച്ചു. രാജന് വി പൊഴിയൂര് മുഖ്യപ്രഭാഷണം നടത്തി. രാജശേഖരന് തുടലി, അനില് പുന്നക്കുന്ന്, ജസിന്താ മോറിസ്, ജയന് പോത്തന്കോട്, ജീന, ദേവദാസ് നായര്, വര്ഷ അനില്, വൈശാഖ്, സ്മിത ടി എന് എന്നിവര് പങ്കെടുത്തു. ഗ്രന്ഥകര്ത്താവ് ഡോ. അജിത രതീഷ് മറുമൊഴി രേഖപ്പെടുത്തി.



