‘സീറോ’യില്‍ തുടങ്ങി, സ്‌നേഹം വിളമ്പി, വിശ്വാസം വളര്‍ത്തി സ്റ്റാറായി മാറിയ ബി. സ്റ്റാറിന്റെ വിജയഗാഥ

‘ഭക്ഷണമാണ് ഔഷധം’, ‘സ്‌നേഹം വിളമ്പാനാണ് അമ്മയ്ക്ക് ഇഷ്ടം’… ഒരു സംരംഭത്തിന്റെ പരസ്യവാചകങ്ങള്‍ മാത്രമല്ല ഈ വാക്കുകള്‍. ഒരു കുടുംബം വര്‍ഷങ്ങളായി പിന്തുടരുന്ന വിശ്വാസത്തിന്റെ അടയാളമാണ്. ആ വിശ്വാസവും അധ്വാനവും ചേര്‍ന്നപ്പോള്‍ തിരുവനന്തപുരം പൂവച്ചല്‍, ഉറിയാകോടില്‍ നിന്ന് വളര്‍ന്നുവന്ന ബി. സ്റ്റാര്‍ ഫുഡ്‌സ് ഇന്ന് കേരളത്തിന്റെ ഭക്ഷ്യവിപണിയില്‍ ശ്രദ്ധേയമായൊരു സാന്നിധ്യമായി മാറിയിരിക്കുകയാണ്.
2000ല്‍ പിതാവ് ബര്‍ട്ടിന്‍ ആരംഭിച്ച ഫഌവര്‍ മില്ലിലൂടെയാണ് ബി. സ്റ്റാറിന്റെ യാത്ര തുടങ്ങുന്നത്. മില്ലില്‍ പൊടിച്ചെടുത്ത പുട്ടുപൊടികള്‍ കുടുംബശ്രീയുടെ സഹായത്തോടെ വില്‍ക്കാന്‍ തുടങ്ങിയത് അമ്മ ഷിനുമോളാണ്. ചെറിയ രീതിയില്‍ ആരംഭിച്ച ആ യാത്ര പിന്നീടൊരു കുടുംബത്തിന്റെ സ്വപ്‌നവും അധ്വാനവും ചേര്‍ന്ന സംരംഭമായി വളര്‍ന്നു.

കുടുംബ ബിസിനസിന്റെ അന്തരീക്ഷത്തില്‍ വളര്‍ന്ന ജോഷി അതിന്റെ സാധ്യതകള്‍ അടുത്തറിഞ്ഞു. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം കുടുംബ ബിസിനസിന്റെ ഭാഗമായതോടെ ബി. സ്റ്റാര്‍ ഫുഡ്‌സിന്റെ വളര്‍ച്ചയ്ക്ക് പുതിയൊരു അധ്യായം തുറന്നു. 25 വര്‍ഷമായി തുടരുന്ന യാത്ര, അതില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ജോഷിയുടെ നേതൃത്വവും ആശയങ്ങളും ബിസിനസിന് കൂടുതല്‍ വിപുലമായ ദിശ നല്‍കി.
നാടന്‍ കാര്‍ഷിക ഉത്പന്നങ്ങളെ വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉത്പന്നങ്ങളാക്കി മാറ്റുകയാണ് ബി. സ്റ്റാര്‍ ഫുഡ്‌സ്. കപ്പ, ചക്ക, ക്യാരറ്റ്, ബീറ്റ്‌റൂട്ട് പോലുള്ള കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് പുട്ടുപൊടി, ഉപ്പുമാവ് തുടങ്ങിയ വ്യത്യസ്ത ഭക്ഷ്യ ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് പരമ്പരാഗത ഭക്ഷണശീലങ്ങളെ പുതിയ രീതിയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ബി. സ്റ്റാര്‍.
ഇന്ന് 30ഓളം നാച്ചുറല്‍ & ന്യൂട്രി ഷുഗര്‍ലെസ്സ് ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണനം നടത്തുന്ന 20 വ്യത്യസ്ത പുട്ടുപൊടികളും, 10 ഐറ്റം അവലോസ് പൊടികളും, കൂടാതെ നൂഡില്‍സ് ഉപ്പുമാവ് ഉള്‍പ്പെടെയുള്ള വ്യത്യസ്ത ഉത്പന്നങ്ങളും ഇവിടെ ലഭ്യമാണ്. കൂടാതെ ഉടനെ തന്നെ വിപണിയിലെത്താന്‍ പോകുന്ന മില്ലെറ്റ് ഹെല്‍ത്ത് മിക്‌സ് ABC പുട്ടുപൊടിയും ഒട്ടേറെ ജനശ്രദ്ധ നേടുന്ന ഉത്പന്നങ്ങളാണ്. പുതിയ രുചികള്‍ തേടുമ്പോഴും നാടന്‍ ഭക്ഷണത്തിന്റെ വേരുകള്‍ കൈവിടുന്നില്ലയെന്നതാണ് ഈ ബ്രാന്‍ഡിന്റെ മറ്റൊരു പ്രത്യേകത.

ബി. സ്റ്റാറിന്റെ ഓരോ പാക്കിങ്ങിനു പിന്നിലും നിരവധി അമ്മമാരുടെ അധ്വാനവും പ്രതീക്ഷയും സ്‌നേഹവുമുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു ഭക്ഷ്യബ്രാന്‍ഡിനപ്പുറം നിരവധി കുടുംബങ്ങളുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന സംരംഭം കൂടിയാണ്.
‘പ്രസംഗത്തിലല്ല, പ്രവൃത്തിയിലൂടെയാണ് മുന്നേറേണ്ടത്’ എന്ന പൂര്‍വ്വികനായ റെഗുലസ് നാടാര്‍ പകര്‍ന്നുനല്‍കിയ ആശയം ജോഷിയുടെ സംരംഭകയാത്രയ്ക്ക് എന്നും വഴികാട്ടിയാണ്. ആ വാക്കുകള്‍ ബിസിനസിലും പ്രാവര്‍ത്തികമാക്കുകയാണ് ജോഷി. വലിയ പ്രഖ്യാപനങ്ങളെക്കാള്‍ പുതിയ ഉത്പന്നങ്ങളിലൂടെയും ഗുണമേന്മയിലൂടെയും ഉപഭോക്താക്കളുടെ വിശ്വാസത്തിലൂടെയും മുന്നേറുകയെന്നതാണ് ലക്ഷ്യം.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നിരവധി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ന് ബി. സ്റ്റാര്‍ ഫുഡ്‌സ് ഉത്പന്നങ്ങള്‍ ലഭ്യമാണ്. എറണാകുളത്തെ പോത്തീസ്, അഗ്രോ ബസാര്‍, ഗാന്ധിഭവന്‍ തുടങ്ങിയ വിപണികളിലേക്കും ഉത്പന്നങ്ങള്‍ എത്തുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള രണ്ട് രാജ്യങ്ങളിലേക്കും ബി. സ്റ്റാര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.

കേരളം മുഴുവന്‍ ബിസിനസ് വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ, പൂവച്ചാലില്‍ പുതിയൊരു സംരംഭമായ ‘ബി. സ്റ്റാര്‍ പുട്ട് ഹൗസ്’ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. ഇനി ലക്ഷ്യം കൂടുതല്‍ വലുതാണ്. പൂവച്ചാലില്‍ നിന്ന് കേരളത്തിന്റെ ഓരോ അടുക്കളയിലേക്കും ബി. സ്റ്റാറിന്റെ രുചിയെത്തിക്കുക. കാരണം ബി. സ്റ്റാറിന് ഭക്ഷണമെന്നത് സ്‌നേഹത്തോടെ വിളമ്പുന്ന ഒരു വിശ്വാസമാണ്.



