Success Story

നിങ്ങളുടെ വീടുകളെ മനോഹരമായി അണിയിച്ചൊരുക്കാന്‍ ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്

ഒരു വ്യക്തി ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളില്‍ ഒന്നാണ് സ്വന്തമായി ഒരു വീട്. അത് ഏറ്റവും മനോഹരമായി മാറണമെന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. ആ സ്വപ്‌നത്തിന് നിറം പകരുകയാണ് ‘ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്’ എന്ന സ്ഥാപനം.

കുറഞ്ഞ കാലം കൊണ്ട് ഇന്റീരിയര്‍ ഡിസൈനിങ് രംഗത്ത് സമാനതകളില്ലാത്ത സാന്നിധ്യമായി മാറിയിരിക്കുകയാണ് ഇവര്‍. കേവലം ലാഭമെന്ന ബിസിനസ് താത്പര്യത്തിനുമപ്പുറം, തങ്ങളുടെ സേവനം ആവശ്യപ്പെടുന്ന കസ്റ്റമേഴ്‌സിന്റെ താത്പര്യത്തിനും സംതൃപ്തിക്കും അനുസരിച്ച് ഏറ്റവും ഗുണമേന്മയുള്ള ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കുന്നതിലൂടെയാണ് ഈ സ്ഥാപനം കസ്റ്റമേഴ്‌സിന്റെ മനസ്സില്‍ ഇടം പിടിച്ചത്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ വെളിയംകോട് എന്ന സ്ഥലത്താണ് ഇന്‍സൈഡ് ഇന്റീരിയേഴ്‌സ് എന്ന ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മേഖല പലപ്പോഴും മറ്റ് സംസ്ഥാനങ്ങള്‍ പോലും ആകാറുണ്ട്.

പരമ്പരാഗതമായി കൈമാറി കിട്ടിയ കാര്‍പെന്ററി രംഗത്തെ മികവ്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുന്നതാണ് ഈ സ്ഥാപനത്തിന്റെ മറ്റൊരു മികവ്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശോഭ ഡെവലപ്പേഴ്‌സില്‍ 2000 മുതല്‍ 2005 വരെയുള്ള പ്രവര്‍ത്തന പരിചയവും ഇന്‍സൈഡ് ഇന്റീരിയേഴ്‌സിന്റെ സാരഥി നിഷില്‍ ജിയെ ഈ രംഗത്ത് ശോഭിക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ഏറ്റെടുക്കുന്ന ജോലി ഏറ്റവും കൃത്യതയോടെയും ഉത്തരവാദിത്വത്തോടെയും ചെയ്തുതീര്‍ക്കുക എന്നതാണ് ഇന്‍സൈഡ് ഇന്റീരിയേഴ്‌സിന്റെ മുഖമുദ്ര. ഏറ്റവും ഗുണമേന്മയുള്ള മെറ്റീരിയലുകള്‍ മാത്രമാണ് ഇവര്‍ ഉപയോഗിക്കുക. അതുകൊണ്ടുതന്നെ ഇവരുടെ വര്‍ക്കുകള്‍ കേടുപാടുകളില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നു.

കസ്റ്റമേഴ്‌സുമായി ശക്തമായ ബന്ധം നിലനിര്‍ത്തി മുന്നോട്ടു പോകാനും സ്ഥാപനത്തിന് കഴിയാറുണ്ട്. പൂര്‍ത്തിയാക്കിയ വര്‍ക്കുകളില്‍ പിന്നീട് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍, പരാതിയ്ക്ക് അവസരമൊരുക്കാതെ ഉത്തരവാദിത്വത്തോടുകൂടി അത് ശാശ്വതമായി പരിഹരിക്കാനും ഇവര്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്നതിനാല്‍ ഈ രംഗത്തെ സമാനതകളില്ലാത്ത സാന്നിധ്യമായി മാറുകയാണ് ഇന്‍സൈഡ് ഇന്റീരിയേഴ്‌സ്.

കസ്റ്റമേഴ്‌സിന്റെ താല്‍പര്യത്തിനനുസരിച്ച് പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുന്ന ഇവര്‍ മോഡേണ്‍ ഡിസൈനുകള്‍ക്കൊപ്പം ട്രഡീഷണല്‍ രീതികള്‍ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി അവതരിപ്പിച്ചു ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button