EntreprenuershipSuccess Story

വീഴ്ചകളില്ലാതെ മുന്നേറാം ഓഹരി വിപണിയില്‍

ഷിബിലി റഹ്മാന്‍ കെ പിയുടെ റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌

തുറന്ന കണ്ണ്, ഉയര്‍ന്ന ചിന്താശേഷി, യുക്തിപരമായി തീരുമാനമെടുക്കാന്‍ കഴിയുന്ന മനസ്, റിസ്‌ക് ഏറ്റെടുക്കാനുള്ള ധൈര്യം എന്നിവ ആവശ്യമുള്ള ഒരു കലയാണ് ട്രേഡിംഗ്. നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന വിപണി. പക്ഷേ, നിമിഷങ്ങള്‍ക്കുള്ളില്‍ ലാഭവും നഷ്ടവും മാറിമറിയുന്ന ഒരു ലോകം. ഓരോ തീരുമാനത്തിലും ഒരാളുടെ സാമ്പത്തിക ഭാവിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്ന ഒരു പുതിയ ലോകം… കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ഈ പുത്തന്‍ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തിയ ചെറുപ്പക്കാരനാണ് ഷിബിലി റഹ്മാന്‍ കെ പി.

ജീവിതത്തില്‍ ഒരു വരുമാനമുണ്ടാക്കാന്‍ തുടങ്ങിയാല്‍ അതില്‍ തന്നെ നിശ്ചലമായി നിന്നുപോകുന്നവര്‍ക്കിടയില്‍ വ്യത്യസ്തനാനായിരുന്നു ഷിബിലി. അച്ഛന്റെ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്ത് അവിടെ നിന്നും കിട്ടിയിരുന്ന സമ്പാദ്യത്തില്‍ ഒതുങ്ങാന്‍ ആ ചെറുപ്പക്കാരന്‍ തയ്യാറായിരുന്നില്ല. ആ തീരുമാനമാണ് ട്രേഡിംഗ് എന്ന പുതിയ കാലത്തിന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് എത്താന്‍ ഷിബിലിയെ സ്വാധീനിച്ചത്.

മോശമല്ലാത്ത രീതിയിലുള്ള വളര്‍ച്ചയിലൂടെ ഷിബിലി മുന്നോട്ടു പോയി. ഗൗരവമായി ബിസിനസ്സിനെ കാണുകയും ബിസിനസ് ഡെവലപ്‌മെന്റിന്റെ ഭാഗമായി നിക്ഷേപങ്ങള്‍ സ്വീകരിക്കാനും തുടങ്ങി. അതിന്റെ ഭാഗമായി, ബന്ധുക്കളായ രണ്ടുപേരുടെ കയ്യില്‍ നിന്നും അഞ്ചുലക്ഷം രൂപ വാങ്ങി ട്രേഡിംഗ് നടത്തുകയും രണ്ട് ലക്ഷം രൂപയോളം അതില്‍ നഷ്ടമുണ്ടാകുകയും ചെയ്തു. ആ തിരിച്ചടിയില്‍ ഷിബിലി വീണുപോയെന്നു എല്ലാവരും കരുതിയപ്പോള്‍ ട്രേഡിംഗിലെ തന്റെ കഴിവില്‍ പൂര്‍ണമായി വിശ്വസിച്ച്, ഉണ്ടായ വീഴ്ചയില്‍ നിന്നും ശക്തമായ ഒരു പാഠമുള്‍ക്കൊണ്ടുകൊണ്ട് തിരിച്ചുവരുന്ന കാഴ്ചയാണ് എല്ലാവര്‍ക്കും കാണാന്‍ സാധിച്ചത്.

ഫണ്ട് മാനേജ്‌മെന്റ് എന്ന ട്രേഡിംഗിലെ വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെപ്പറ്റി കൃത്യമായി മനസിലാക്കിയ ഷിബിലി ‘പുറത്തുനിന്നും വലിയ ഫണ്ട് ബിഗിനര്‍ സ്റ്റേജില്‍ എടുക്കരുത്’ എന്നത് മനസിലാക്കി. ട്രേഡിംഗിലേക്ക് കടന്നുവരുന്ന ചെറുപ്പക്കാര്‍ക്കു ഷിബിലിക്കു കൊടുക്കാനുള്ള ഉപദേശവും ഇതു തന്നെയാണ്.

ട്രേഡിംഗില്‍ പൊസിഷന്‍ സൈസിങ്, റിസ്‌ക് മാനേജ്‌മെന്റ്, ട്രേഡ് മാനേജ്‌മെന്റ് അടക്കമുളള ചില സ്ട്രാറ്റജീസ് അദ്ദേഹം നടപ്പിലാക്കാന്‍ തുടങ്ങി. അവിടുന്നങ്ങോട്ട് ഒരു വരുമാനത്തില്‍ മാത്രമൊതുങ്ങാന്‍ ആഗ്രഹിക്കാത്ത ചെറുപ്പക്കാരനില്‍ നിന്നും ഷിബിലി റഹ്മാന്‍ കെ പിയെന്ന യുവസംഭരംഭകനിലേക്കുള്ള വളര്‍ച്ചയായിരുന്നു. അങ്ങനെ ജീവിതത്തില്‍ നിന്നും അല്ലാതെയും താന്‍ ഇന്നോളം സ്വായത്തമാക്കിയ ട്രേഡിംഗ് രീതികളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ ആദ്യ സംരംഭമായ ‘റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റമെന്റ്‌സ്’ ആരംഭിച്ചു.

റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്
MONEY WORKS FOR YOU എന്ന കൗതുകകരവും വ്യത്യസ്തവുമായ ഒരു ആശയത്തിലൂടെ മുന്നോട്ടുപോകുന്ന ഒരു മണി മാനേജ്മന്റ് സ്ഥാപനമാണ് റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. നിങ്ങള്‍ ഒരു ബിസിനസുകാരനോ അല്ലെങ്കില്‍ ട്രേഡിംഗ് അറിയാത്ത ഒരു വ്യക്തിയോ ആണെങ്കില്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ സേവിങ്‌സ് ആയി സൂക്ഷിക്കുന്ന തുക ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന രീതിയാണ് റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മുന്നോട്ടുവയ്ക്കുന്നത്.

നിങ്ങളുടെ സേവിങ്‌സില്‍ നിന്നും ഒരു തുക റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റമെന്റ്‌സില്‍ നിക്ഷേപിക്കുമ്പോള്‍ അവര്‍ അത് ഇന്‍വെസ്റ്റ്‌മെന്റിലും, ബിസിനസ്സിലും ട്രേഡിംഗിലും അടക്കം വ്യത്യസ്ത ഇടങ്ങളില്‍ നിക്ഷേപിക്കുന്നു. അതില്‍നിന്നും രണ്ട് മുതല്‍ മൂന്ന് ശതമാനം വരെ ലാഭവിഹിതം എല്ലാ മാസവും നിങ്ങളുടെ കൈയില്‍ എത്തിക്കുന്നു.

ഈ സംരംഭത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയേണ്ടത് ഇതിന്റെ ആപ്തവാക്യം തന്നെയാണ്; ” BETTER THAN THE RETURNS OF FD ” . എന്തെന്നാല്‍ നിങ്ങളുടെ കൈയിലുള്ള ഇതേ തുക നിങ്ങള്‍ ഒരു ഫിക്‌സഡ് ഡെപ്പോസിറ്റായി നിക്ഷേപിക്കുകയാണെങ്കില്‍ അതില്‍നിന്നും നിങ്ങള്‍ക്ക് പ്രതിവര്‍ഷം ഏഴു മുതല്‍ എട്ട് ശതമാനം മാത്രം ലഭിക്കുമ്പോള്‍ റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റമെന്റ്‌സ് നിങ്ങള്‍ക്ക് ഓരോ മാസവും രണ്ട് മുതല്‍ മുതല്‍ മൂന്ന് ശതമാനം വരെയാണ് നല്‍കുന്നത്.

നോട്ടറി ബിസിനസ് എഗ്രിമെന്റും മറ്റ് സെക്യുരിറ്റികളും നല്കുന്നതുകൊണ്ട് തന്നെ നിങ്ങള്‍ നല്‍കുന്ന തുകയ്ക്കും അതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭ തുകയ്ക്കും കൃത്യമായ ഭദ്രതയും ഉറപ്പും നല്‍കുന്നുണ്ട് റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റമെന്റ്‌സ്. ഇനി ഏതെങ്കിലും തരത്തിലുള്ള വീഴ്ച്ച സംഭവിച്ചാല്‍ നിങ്ങളുടെ തുകയ്ക്കും നിങ്ങളുടെ ലാഭ വിഹിതത്തിനും യാതൊരു തരത്തിലുമുള്ള നഷ്ടവും ഉണ്ടാകില്ല എന്ന ഉറപ്പ് നല്‍കാനും ഈ സ്ഥാപനത്തിന് സാധിക്കും. അതിനുദാഹരണമാണ് മൂന്നുവര്‍ഷമായി തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും രണ്ട് മുതല്‍ മുന്ന് വരെ ലാഭവിഹിതം കൃത്യമായി നല്‍കിവരുന്നുണ്ട് എന്നത്. പൊള്ളയായ വാഗ്ദാനങ്ങളിലാതെ സുതാര്യമായി നിലകൊള്ളുന്നതുകൊണ്ടു തന്നെ നാളിതുവരെ ഒരു കളങ്കവുമില്ലാതെ റോയല്‍ അസ്സെറ്റ്‌സ് ഇന്‍വെസ്റ്റമെന്റ്‌സ് അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

റോയല്‍ ട്രേഡേഴ്‌സ് അക്കാഡമി
ട്രേഡിംഗിന്റെ പുതിയ സാധ്യതകള്‍ മനസിലാക്കി നിരവധിപേര്‍ ട്രേഡിംഗിലേക്ക് എത്താറുണ്ട്. കൃത്യമായ ധാരണയില്ലാതെ ട്രേഡിംഗ് ആരംഭിച്ചാല്‍ വലിയ തോതിലുള്ള നഷ്ടം അനുഭവിക്കേണ്ടിവരും എന്നത് ഉറപ്പാണ്.

ട്രേഡിംഗില്‍ കഴിവും താല്പര്യവും ഉള്ളവര്‍ക്ക് മികച്ച ഓപ്ഷനാണ് റോയല്‍ ട്രേഡേഴ്‌സ് അക്കാഡമി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇവിടെ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ ട്രേഡിംഗിന്റെ സാധ്യതകള്‍ തുറന്നുകൊടുക്കുന്നത്. കേവലം ഒരു ലെക്ചര്‍ ക്ലാസ്സ്റൂം അല്ല, മറിച്ച് പ്രാക്ടിക്കല്‍ രൂപത്തിലാണ് റോയല്‍ ട്രേഡേഴ്‌സ് അക്കാഡമിയുടെ ക്ലാസുകള്‍. ട്രേഡിംഗ് കമ്മ്യൂണിറ്റിയില്‍പെട്ട പരിചയ സമ്പന്നരായവരുടെ കൂടെ ട്രേഡിംഗ് ചെയ്ത് പഠിപ്പിക്കുന്ന രീതിയാണ് ഇവിടെയുള്ളത്. പൂര്‍ണമായും ലൈവ് സെഷന്‍സിലൂടെ ട്രേഡിംഗില്‍ പരിശീലനം നല്കുന്ന റോയല്‍ ട്രേഡേഴ്‌സ് അക്കാഡമിയില്‍ അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഇതിനോടകംതന്നെ പഠിക്കുന്നുണ്ട്.

എല്ലാദിവസങ്ങളിലും രാവിലെ മുതല്‍ ഉച്ചവരെ പരിചയസമ്പന്നര്‍ക്കൊപ്പം ട്രേയ്ഡ് ചെയ്ത് അന്നത്തെ അനാലിസിസും വ്യൂസും ഷെയര്‍ ചെയ്ത് പഠിപ്പിക്കുന്ന, ഒരു മാസകാലത്തോളം സെഷന്‍സ് ഉള്ളതാണ് ഈ വേറിട്ട പരിശീലനം.
തങ്ങളുടെ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സാമ്പത്തിക ഭദ്രത കൈവരിക്കുന്ന ട്രേഡിംഗ ് കമ്മ്യൂണിറ്റി രൂപീകരിക്കുക എന്ന മറ്റൊരു വേറിട്ട ചിന്തയും ഷിബിലി റഹ്മാന്‍ കെ പിയുടെ ഈ സംഭരംഭത്തിന് പിന്നിലുണ്ട്.

ട്രേഡിംഗിനെ കുറിച്ച് മാത്രമല്ല, സാമ്പത്തിക മാനേജ്‌മെന്റിലെ വിവിധ ഘട്ടങ്ങളെ കുറിച്ചും വരുമാന സ്രോതസ് ഉണ്ടാക്കുന്നതിനെ കുറിച്ചും എന്തിനേറെ ഒരു ബിസിനസ് വികസിപ്പിച്ചെടുക്കുന്നതടക്കമുള്ള സാമ്പത്തിക ഭദ്രത കൈവരിക്കുന്ന ഒരു യുവ തലമുറയെ സൃഷ്ടിക്കുന്ന എല്ലാം റോയല്‍ ട്രേഡേഴ്‌സ് അക്കാഡമി മുന്നോട്ടു വയ്ക്കുന്നുണ്ട്.

റോയല്‍ റോബോ ട്രേഡിംഗ്
തന്റെ സംരംഭങ്ങളിലെല്ലാം വ്യത്യസ്തമായ ഒരു രീതി കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുണ്ട് ശിബ്‌ലി റഹ്മാന്‍. അത്തരത്തില്‍ നൂതന സാങ്കേതികവിദ്യയെ ട്രേഡിംഗില്‍ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്തയില്‍ ഉരുത്തിരിഞ്ഞതാണ് റോയല്‍ റോബോ ട്രേഡിംഗ്. ട്രേഡിംഗ് നടത്താന്‍ സമയമില്ലാത്തവര്‍ക്കും അതിനു സാധിക്കാത്തവര്‍ക്കും വേണ്ടി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവരുടെ അക്കൗണ്ടുപയോഗിച്ച് അവരുടെ മുന്‍പില്‍ത്തന്നെ ട്രേഡിംഗ് നടത്തുന്നതാണ് റോയല്‍ റോബോ ട്രേഡിംഗ്. ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകുന്ന സ്ഥാപനമായതിനാല്‍ ഷെയര്‍ ഹോള്‍ഡേഴ്‌സിന് നല്‍കുന്ന അതേ പ്രാധാന്യം ഉപഭോക്താക്കള്‍ക്കും നല്കുന്നു.

അന്‍പതോളം ആള്‍ക്കാരുടെ അക്കൗണ്ടിലൂടെ എട്ട് കോടിയോളം ഫണ്ട് മാനേജ് ചെയ്യുന്ന ഇവിടെ A I ടെക്‌നോളജി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ക്ലബ് ചെയ്ത് മാസ്റ്റര്‍ അക്കൗണ്ട് വഴി നിയന്ത്രിക്കുന്ന സിസ്റ്റമാണുള്ളത്. ഈ സംരംഭവും ക്ലെയ്ന്റുകള്‍ക്ക് ഉപയോഗ പ്രദമാകുന്ന രീതിയിലാണ് ഷിബ്‌ലി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ട്രേഡിംഗിലൂടെ ഉപഭോക്താവിന് ലാഭമുണ്ടായാല്‍ മാത്രമേ ലാഭവിഹിതമായ മുപ്പത് ശതമാനം ഇവര്‍ വാങ്ങുകയുള്ളൂ. അല്ലാത്തപക്ഷം യാതൊരുതരത്തിലുമുള്ള തുകയും അടക്കേണ്ടതില്ല എന്നതും ഇവരുടെ പ്രത്യേകതയാണ്. ചുരുക്കിപ്പറഞ്ഞാല്‍ എപ്പോഴാണോ ഉപഭോക്താവിന് ലാഭമുണ്ടാകുന്നത് അപ്പോള്‍ മാത്രമേ റോയല്‍ റോബോ ട്രേഡിങ്ങ് ലാഭത്തുക കൈപ്പറ്റാറുള്ളൂ.

കുറഞ്ഞത് 5 ലക്ഷം രൂപയെങ്കിലും മൂലധനമായി ഇടണം എന്നതടക്കം ചില നിബന്ധനകളും റോബോ ട്രേഡിംഗില്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.ഈ സംരംഭത്തില്‍ പങ്കാളികള്‍ ആകുന്നവര്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലുള്ള ചിട്ടയായ രീതികളാണ് റോയല്‍ റോബോ ട്രേഡിംഗിലുള്ളത് .

തന്റെ കഴിവിലും സ്വപ്രയത്‌നത്തിലും ഉണ്ടാക്കിയെടുത്ത ഈ സംരംഭങ്ങള്‍ ഇനിയും വളര്‍ത്തണം, തന്റെ പുതിയ ആശയങ്ങള്‍ വ്യത്യസ്തതകളോടുകൂടി ട്രേഡിംഗില്‍ ഉപയോഗപ്പെടുത്തണം, സമ്പാദ്യത്തിന്റെ സ്രോതസ് വളര്‍ത്തണം എന്ന ആ പഴയ ഷിബ്‌ലി റഹ്മാന്‍ എന്ന ചെറുപ്പകാരനില്‍ ഉണ്ടായിരുന്ന അതേ തീവ്രതയാണ് വരാന്‍ പോകുന്ന പുതിയ രണ്ടു സംരംഭങ്ങളിലേക്ക് അദ്ദേഹത്തെ എത്തിച്ചത്.

ബിസിനസ്, സ്റ്റാര്‍ട്ടപ്പ്, ഫിനാന്‍സ് എന്ന മൂന്നു കാര്യങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ട്രേഡിംഗ് കഫേ കൊച്ചിയില്‍ ആരംഭിക്കാന്‍ പോകുന്നു. കൂടാതെ, ക്രോഡ് ഫണ്ടിങ്ങും ഫണ്ട് പൂള് സിസ്റ്റവും ഉള്‍പ്പെടുത്തി റിയല്‍ എസ്റ്റേറ്റിന്റെ പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ഒരുങ്ങുകയുമാണ്. ചെലവുകള്‍ കുറയ്ക്കാന്‍ കഴിയാത്ത ഈ ലോകത്ത് വരുമാനത്തിന്റെ സ്രോതസ് വര്‍ധിപ്പിക്കുക എന്നതിന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എല്ലാ കാലത്തും താന്‍ ചെയ്യും എന്ന ഉറച്ച തീരുമാനം തന്നെയാണ് ശിബ്‌ലി റഹ്മാന്റെ ഇന്നോളമുള്ള നാള്‍വഴികളില്‍ കൂട്ടായിരുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button