EntreprenuershipSuccess Story

ബിസിനസ് മേഖലയില്‍ മുന്നേറ്റങ്ങള്‍ സാധ്യമാക്കാം V4C Solutions നിങ്ങള്‍ക്കൊപ്പം

ഓരോ ബിസിനസ്സും അതിന്റെ അനന്ത സാധ്യതകളും വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ബിസിനസ് കണ്‍സള്‍ട്ടന്‍സിക്കും അവര്‍ക്കിടയില്‍ വലിയ സ്ഥാനമാണുള്ളത്. ശരിയായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലായ്‌പ്പോഴും ഏതൊരു മേഖലയിലും വേണ്ട തരത്തിലുള്ള അറിവുകള്‍ പ്രദാനം ചെയ്യുന്നതോടൊപ്പം അവര്‍ക്ക് അതില്‍ വിജയം സ്വന്തമാക്കാനുള്ള എല്ലാ വഴികളും ഒരുക്കിക്കൊടുക്കുന്നു. അത്തരം ബിസിനസ് മേഖലയില്‍ സോഫ്ട്‌വെയേഴ്‌സ് സംബന്ധിയായ എല്ലാവിധ നിര്‍ദ്ദേശങ്ങളും നല്‍കി നിങ്ങളുടെ പ്രവത്തന തലത്തെ കൂടുതല്‍ സ്വീകാര്യമാക്കുകയാണ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന V4C Solutions ലൂടെ മിഥുന്‍ഘോഷും പാര്‍ട്‌നറായ അഭി കുമാറും.

ബിസിനസ് മേഖലയില്‍ സോഫ്ട്‌വെയര്‍ ഡിപ്പാര്‍ട്‌മെന്റിനുള്ള പ്രാധാന്യവും അത് പ്രയോഗികമാക്കേണ്ട രീതികളും വളരെ ലളിതവും വ്യക്തവുമായി മനസിലാക്കി കൊടുത്തു കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ 15 കൊല്ലമായി ഈ ഫീല്‍ഡില്‍ പ്രവര്‍ത്തന മികവ് പുലര്‍ത്തുന്ന വ്യക്തി എന്ന നിലയില്‍ മിഥുന്‍ഘോഷിന് അതിനു കഴിയുന്നുമുണ്ട്.

പാര്‍ട്ണര്‍ഷിപ്പില്‍ ആദ്യം തുടങ്ങിയ ഈ സംരംഭം 2018 ലാണ് V4C Solutions എന്ന പേരില്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്തത്. ഒരു ബിസിനസ് കമ്പനിക്കു പ്രധാനമായും ആവശ്യമായ സോഫ്റ്റ്‌വെയര്‍ ഡിപ്പാര്‍ട്‌മെന്റിന്റെ എല്ലാത്തരം പ്രവര്‍ത്തനങ്ങളും ഇവരുടെ നേതൃത്വത്തില്‍ വളരെ കാര്യക്ഷമമായി ചെയ്തു കൊടുക്കുന്നതില്‍ ഇവര്‍ ഉത്തരവാദിത്വം പുലര്‍ത്തുന്നുണ്ട്.

പ്രധാനമായും അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍, കസ്റ്റം സോഫ്ട്‌വെയര്‍, വെബ് സൊല്യൂഷന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് എന്നിവയ്ക്ക് പുറമെ കമ്പനികള്‍ക്ക് വേണ്ടി വിവിധ ആവശ്യങ്ങള്‍ക്കായുള്ള കോര്‍പ്പറേറ്റ് ഗെയിമുകള്‍ തയ്യാറാക്കി നല്‍കുന്നതിലും ഇവര്‍ പ്രത്യേകം ശ്രദ്ധ കൊടുക്കാറുണ്ട്.

പ്രത്യേകമായും 3D, 2D ഗെയിമുകള്‍, വെര്‍ച്ച്യുല്‍ റിയാലിറ്റി ഗെയിമുകള്‍ തുടങ്ങി കമ്പനികളുടെ ആവശ്യാനുസരണമുള്ള ഗെയിമിങ് സോഫ്ട്‌വെയറുകളും രൂപപ്പെടുത്തി നല്‍കുന്നതില്‍ ഇവര്‍ തങ്ങളുടെ മികവ് പുലര്‍ത്തുന്നുണ്ട്. കേരളത്തിനകത്തും പുറത്തും ചെറുതും വലുതുമായി 100 ലധികം പ്രൊജക്ടുകള്‍ ഇതിനോടകം ഇവര്‍ ചെയ്തു കഴിഞ്ഞു. കൂടാതെ, ഇന്ത്യക്കു പുറത്തു ദുബായ്, കാനഡ, യു എസ് എ, സിംഗപ്പൂര്‍, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും ഇവരുടെ സേവനത്തിന്റെ ഉപഭോക്താക്കള്‍ നിരവധിയാണ്.

വിദേശ രാജ്യങ്ങളായ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലും അവരുടെ സഹകരണത്തോടെ സ്‌കൂളുകള്‍ക്കും ഹോസ്പിറ്റലുകള്‍ക്കും ആവശ്യമായ തരത്തിലുള്ള ബിസിനസ്സ് കണ്‍സള്‍ട്ടേഷന്‍ ഇവര്‍ നല്‍കി വരുന്നുണ്ട്. സ്‌കൂള്‍, ഹോസ്പിറ്റാലിറ്റി, പ്രൈവറ്റ് സെക്‌ടേഴ്‌സ് എന്ന് പ്രത്യേകം കാറ്റഗറൈസ് ചെയ്താണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതും. ഒരു ‘സസ്‌റ്റൈനബിള്‍ മാര്‍ക്കറ്റ്’ എന്ന തലത്തിലേയ്ക്ക് ഇതു വളര്‍ന്നു വരുകയും അതില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ നടപ്പിലാക്കി ചെയ്യാന്‍ ശ്രമിക്കുന്നതോടൊപ്പം തൊഴില്‍ അവസരങ്ങളും വര്‍ദ്ധിക്കുന്നു.

ബിസിനസ്സ് മേഖലയില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് മാര്‍ക്കറ്റിംഗ്. ബിസിനസ്സിന്റെ നിലനില്പും മാര്‍ക്കറ്റിംഗിനെ ആശ്രയിച്ചാണ്. അതില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന് വളരെ ശക്തമായ സ്ഥാനമാണുള്ളതെന്നും ഇദ്ദേഹം പറയുന്നു. ഇതിന്റെ സഹായമില്ലാതെ കമ്പനിക്കു അതിന്റെ സേവനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോകുവാനും പ്രയാസമാണ്.

അതുകൊണ്ടു തന്നെ കമ്പനികളില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ റാങ്കിങ് നിലനിര്‍ത്തുക എന്നത് വളരെ അത്യാവശ്യമായ ഘടകം തന്നെയാണ്.

കമ്പ്യൂട്ടര്‍ സയന്‍സില്‍ തന്റെ പോസ്റ്റ് ഗ്രാജുവേഷന്‍ പഠനം പൂര്‍ത്തിയാക്കിയശേഷം മിഥുന്‍ഘോഷ് വളരെ താല്പര്യത്തോടുകൂടി ഇറങ്ങി തിരിച്ച ഒരു മേഖല കൂടിയാണിത്. ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ തമിഴ്‌നാട്ടിലെ ഒരു കമ്പനിയില്‍ ജോലി ചെയ്ത ശേഷമാണു ഇദ്ദേഹം സോഫ്ട്‌വെയര്‍ ഡെവലപ്പ്‌മെന്റ് മേഖലയിലേക്ക് തന്റെ ചുവടുവയ്പ്പ് നടത്തുന്നതും.

കഠിനാധ്വാനവും എന്ത് ചെയ്യണം അത് എങ്ങനെ ആയിത്തീരണമെന്നും വ്യക്തമായ ധാരണ നമ്മില്‍ എന്ത് കാര്യം ചെയ്യുമ്പോഴും ഉണ്ടാവണം. തെറ്റുകള്‍ സംഭവിക്കാം, പക്ഷേ അതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നേറ്റം നടത്തുമ്പോഴേ വിജയവും സാധ്യമാകുകയുള്ളൂവെന്നും മിഥുന്‍ഘോഷ് വ്യക്തമാക്കുന്നു.

എല്ലാ മേഖലയിലുള്ളവരും ഇന്ന് IT കണ്‍സള്‍ട്ടിങ് ആശ്രയിക്കുന്നുണ്ട്. ബിസിനസുകാരുമായി നേരിട്ടും ഓണ്‍ലൈന്‍ വഴിയും ഇവര്‍ ബിസിനസ് ഡീലിംഗ്‌സുകള്‍ നടത്തി അവരുടെ കമ്പനിക്കു ആവശ്യമായവ എന്താണോ അത് സാധ്യമാക്കി നല്‍കാനും മിഥുന്‍ഘോഷ് ശ്രദ്ധപുലര്‍ത്തുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെ!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button