EntreprenuershipSuccess Story

അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്പൂര്‍ണ്ണ ആയുര്‍വ്വേദ സുരക്ഷയുമായി ‘Ti & To’

ഭാരതീയമായ ആരോഗ്യ സംരക്ഷണരീതിയാണ് ആയുര്‍വേദം. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഷി പരമ്പരയിലൂടെ പകര്‍ന്നുവന്ന ആയുര്‍വേദം ഒരു രോഗശാന്തി ചികിത്സ മാത്രമല്ല, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള ജീവിതശൈലി കൂടിയാണ്. മനുഷ്യ മനസിനെയും ശരീരത്തെയും ആത്മാവിനെയും ഒരുപോലെ സമുന്വയിപ്പിക്കുന്ന ഈ ചികിത്സാവിധി വൈദഗ്ധ്യം നേടിയ പ്രഗത്ഭരായ വൈദ്യകുടുംബങ്ങള്‍ വഴി ഇന്നും മങ്ങലേല്‍ക്കാതെ തുടര്‍ന്നുവരുന്നുണ്ട്. അത്തരത്തില്‍ പാരമ്പര്യ ആയുര്‍വ്വേദ കൂട്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരുപിടി മികച്ച ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് മെറിന്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ‘Ti & To’ ‘.

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്കും പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനുമുള്ള സമ്പൂര്‍ണ്ണ ആയുര്‍വ്വേദ സുരക്ഷയാണ് ‘Ti & To’ വാഗ്ദാനം ചെയ്യുന്നത്. 2019-ല്‍ ആരംഭിച്ച ഈ ബ്രാന്റ് പുരാതന പാരമ്പര്യമുള്ള ആയുര്‍വ്വേദ മരുന്നുകളുടെ ഉത്പാദന യൂണിറ്റായ ‘ജയഭാരതം ആര്യ വൈദ്യശാല’ എന്ന സ്ഥാപനത്തിന്റെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്. 1940-ല്‍ വൈദ്യകലാനിധി പി.ഒ തോമസ് വൈദ്യന്‍ ആരംഭിച്ച ഈ സ്ഥാപനം ഇന്ന് മൂന്നാമത്തെ തലമുറയായ ഡോ. നിഖില്‍ പ്രകാശിലൂടെയാണ് തുടര്‍ന്നുവരുന്നത്. നിഖിലുമായുള്ള വിവിഹശേഷമാണ് മെറിന് ആയുര്‍വേദത്തോട് താത്പര്യം തോന്നിത്തുടങ്ങുന്നത്.

ആയുര്‍വ്വേദ മരുന്നുകളുടെ ഗന്ധം പോലും ഇഷ്ടപ്പെടാതിരുന്ന മെറിന് തന്റെ ഓയ്‌ലി സ്‌കിന്നുമായി ബന്ധപ്പെട്ട് അലര്‍ജിയും മുഖക്കുരുവും ഉണ്ടാകാന്‍ തുടങ്ങിയതോടെ ഡോ. നിഖിലാണ് നൂതന രീതിയിലേയ്ക്ക് ആയുര്‍വേദ മരുന്നുകളെ രൂപമാറ്റം വരുത്തി നീം ഫെയ്‌സ് വാഷ് നിര്‍മിച്ചു നല്‍കിയത്. അത് ഉപയോഗിച്ചുതുടങ്ങിയതോടെ മെറിന്‍ സ്‌കിന്‍ അലര്‍ജിയില്‍ നിന്നും പൂര്‍ണമായും മുക്തയാകുകയായിരുന്നു.

അങ്ങനെ ആയുര്‍വ്വേദത്തോട് തോന്നിയ താത്പര്യം പതിയെ പാഷനായി മാറുകയും പിന്നീട് ഇതൊരു പഠനവിഷയമാക്കി മാറ്റുകയുമായിരുന്നു. അങ്ങനെയിരിക്കെ തന്റെ ആദ്യപ്രസവത്തിന് ശേഷം വയറിലുണ്ടായ ‘സ്ട്രക്ച് മാര്‍ക്ക്’ മാറുന്നതിനായി ജയഭാരതത്തിലെ ഡോക്ടര്‍ നിര്‍മിച്ചു നല്‍കിയ എണ്ണ ഉപയോഗിച്ചതോടെ മികച്ച റിസള്‍ട്ട് ലഭിച്ച മെറിന്‍ മറ്റുള്ളവരിലേയ്ക്കും ഈ ഔഷധക്കൂട്ടുകള്‍ എത്തിക്കാന്‍ ആഗ്രഹിക്കുകയും അങ്ങനെ ഒരു സംരംഭം എന്ന നിലയില്‍ ജയഭാരതത്തിന്റെ കീഴില്‍ Ti & To എന്ന ബ്രാന്റ് ആരംഭിക്കുകയുമായിരുന്നു.

ഗര്‍ഭകാലത്തും പ്രവസശേഷം അമ്മയ്ക്കും കുഞ്ഞിനും ആയുര്‍വ്വേദ മരുന്നുകള്‍ ഉപയോഗിച്ച് പ്രത്യേകമായി തയ്യാറാക്കിയ, എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഉത്പന്നങ്ങളാണ് Ti & To വിപണിയിലെത്തിക്കുന്നത്. തന്റെ മക്കള്‍ക്കായി കെമിക്കലുകള്‍ ചേര്‍ക്കാത്ത ഉല്പന്നങ്ങള്‍ അന്വേഷിച്ച മെറിന് അവ ലഭിക്കാതെ വന്നതോടെ ആയുര്‍വേദ വിധിപ്രകാരം സ്വന്തമായി നിര്‍മിച്ച ഉത്പന്നങ്ങളാണ് ഇവയെല്ലാം തന്നെ.

പ്രസവശേഷം ‘സ്ട്രക്ച് മാര്‍ക്ക് ‘ ഉണ്ടാകാതിരിക്കാനും നിലവിലുള്ള മാര്‍ക്ക് കുറയ്ക്കാനുമുള്ള ഓയില്‍, കുട്ടികള്‍ക്കുള്ള മാസാജ് ഓയില്‍, ടാന്‍ റിമൂവര്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് Ti & To ലഭ്യമാക്കുന്നത്. ഇതിനു പുറമെ, ഫേസ് വാഷുകള്‍, ഷാംപൂകള്‍, ഫെയ്‌സ് സെറം, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടിയുള്ള ചര്‍മ്മ, മുടി സംരക്ഷണ ഉത്പന്നങ്ങള്‍ തുടങ്ങിയവും ഇവരുടെ https://jayabharatham.com/എന്ന വെബ്സൈറ്റിലൂടെ എവിടെ നിന്നും വാങ്ങാവുന്നതാണ്.

യാതൊരുവിധ രാസവസ്തുക്കളും ചേര്‍ക്കാതെ പ്രകൃതിദത്തമായ രീതിയിലാണ് നിര്‍മാണം എന്നതുകൊണ്ടുതന്നെ മിനറല്‍ ഫ്രീയും പാരബെന്‍ ഫ്രീയും സള്‍ഫേറ്റ് ഫ്രീയുമാണ് Ti & To ഉത്പന്നങ്ങള്‍. ISO സര്‍ട്ടിഫൈഡ്, FDA അംഗീകൃത ഫാക്ടറിയില്‍, പുതുമയും ഫലപ്രാപ്തിയും ഉറപ്പാക്കാന്‍ ചെറിയ ബാച്ചുകളായി തിരിച്ചാണ് ഓരോ ഉത്പന്നങ്ങളും തയ്യാറാക്കുന്നത്.

 

 

 

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button