പ്രതിസന്ധികള്‍ പിന്നോട്ട് വലിച്ചപ്പോള്‍ വിജയത്തിലേക്ക് മുന്നേറിയ പെണ്‍കരുത്ത്; വിദ്യയുടെ സംരംഭവിജയം

ജീവിതം എല്ലായ്പ്പോഴും ഒരേ പോലെ നീങ്ങില്ല. ചിലര്‍ക്കത് പരീക്ഷണങ്ങളാല്‍ നിറഞ്ഞ വഴിയാണ്. പക്ഷേ ആ വഴിയിലൂടെ മുന്നോട്ട് പോകാന്‍ ധൈര്യമുള്ളവരാണ് ഒടുവില്‍ വിജയത്തിന്റെ വെളിച്ചം കാണുന്നത്. പത്തനംതിട്ട ആറന്മുള സ്വദേശിനി വിദ്യ അതിനൊരു ശക്തമായ ഉദാഹരണമാണ്.
പ്ലസ്ടു പരാജയപ്പെട്ട്, പിന്നീടങ്ങോട്ട് പഠനം തുടര്‍ന്നില്ലെങ്കിലും, ചെറുപ്പം മുതല്‍ തന്നെ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ഉറച്ച ആഗ്രഹം അവരെ മുന്നോട്ട് നയിച്ചു. 16 -ാം വയസില്‍ ബ്യൂട്ടീഷന് കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍, വിദ്യ പ്രതീക്ഷിച്ചത് ഒരു അവസരമായിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും നിറത്തിന്റെ പേരിലുള്ള അവഗണനയും അവളെ പലവട്ടം പിന്നോട്ടാക്കാന്‍ ശ്രമിച്ചു. ചില ഇടങ്ങളില്‍ അഡ്മിഷന് പോലും നിഷേധിക്കപ്പെട്ട അവസ്ഥയുണ്ടായി. എങ്കിലും, മറ്റൊരു സ്ഥാപനത്തില്‍ ചേര്‍ന്ന് പഠനം തുടര്‍ന്ന് സ്വന്തമായൊരു വഴി കണ്ടെത്തി.
പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം വിദ്യയെ കാത്തിരുന്നു. 25-ാം വയസില്‍ സഹോദരന്റെ അപ്രതീക്ഷിത മരണം, വീടിന്റെ ജപ്തി ഭീഷണിയുമുള്പ്പടെ പ്രതിസന്ധികളുടെ മുഴുവന്‍ ഭാരവും വിദ്യക്ക് ചുമക്കേണ്ടിവന്നു. അതിനൊപ്പം, പത്ത് വര്‍ഷം വിശ്വസിച്ച പ്രണയബന്ധം ബുദ്ധിമുട്ടേറിയ സമയത്ത് തള്ളിപ്പറഞ്ഞത് വിദ്യയെ മാനസികമായി തളര്‍ത്തി. എന്നാല്‍ ജീവിതത്തോട് തോല്‍വി പറയുന്നതിന് പകരം മുന്നോട്ട് പോകാനുള്ള വഴിയായിരുന്നു അവര്‍ കണ്ടെത്തിയത്.

ഫ്രീലാന്‍സായി ബ്രൈഡല്‍ മേക്കപ്പ് ചെയ്ത് ലഭിച്ച വരുമാനം സൂക്ഷിച്ച്, കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ ഒന്നൊന്നായി പരിഹരിക്കാന്‍ തുടങ്ങി. ചെറിയ വരുമാനങ്ങളില്‍ നിന്നാണ് വിദ്യ തന്റെ വലിയ ലക്ഷ്യങ്ങള്‍ക്ക് അടിത്തറ പാകിയത്. ഈ ശ്രമങ്ങളുടെ ഫലമായി, കോഴഞ്ചേരിയില്‍ V Unique Makeover Studio എന്ന തന്റെ സ്വന്തം സംരംഭം ആരംഭിക്കാന്‍ വിദ്യക്ക് സാധിച്ചു. ആരംഭകാലത്ത് തന്നെ ഇത് മുന്നോട്ട് പോകില്ലെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍, വെറും ആറ് മാസം കൊണ്ട് സ്വന്തമായൊരു വാഹനം വരെയെടുത്ത് തല ഉയര്‍ത്തി നിന്നാണ് വിദ്യ മറുപടി നല്‍കിയത്.
തന്റെ കഴിവിലും പരിശ്രമത്തിലുമുള്ള ആത്മവിശ്വാസമാണ് പ്രതിസന്ധികളിലും വിദ്യയെ മുന്നോട്ട് നയിച്ചത്. ഇന്ന്, ബ്രൈഡല്‍ മേക്കപ്പ്, മോഡലിങ് ഷൂട്ട്, ഹെയര്‍ ട്രീറ്റ്മെന്റുകള്‍, സ്കിന്‍ ട്രീറ്റ്മെന്റുകള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങളിലൂടെ V Unique വിശ്വാസത്തിന്റെ പേരായി മാറിയിരിക്കുന്നു.
പണത്തിനേക്കാള്‍ ഉപരി, ഗുണമേന്മയ്ക്ക് പ്രാധാന്യം നല്കുന്ന സമീപനമാണ് വിദ്യയുടെ പ്രത്യേകത. തനിക്ക് നന്നായി അറിയാവുന്ന സേവനങ്ങള്‍ മാത്രം നല്‍കുകയും, വിശ്വസ്തമായ പ്രൊഡക്ടുകള്‍ ഉപയോഗിച്ച് സുരക്ഷിതമായ സേവനം ഉറപ്പാക്കുകയും ചെയ്യുന്നു. ഈ നിലപാടാണ് ക്ലെയിന്റുകളുടെ വിശ്വാസം നേടാന്‍ സഹായിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായതും, വിവിധ ബ്രൈഡല്‍ വര്‍ക്കുകളും കൊളാബ് ഷൂട്ടുകളും വിദ്യയ്ക്ക് കൂടുതല്‍ തിരിച്ചറിയല്‍ നേടിക്കൊടുത്തു. ആറന്മുള വള്ളസദ്യ പോലുള്ള പ്രധാന പരിപാടികളില്‍ പങ്കാളിയായതോടെ, വിദ്യയുടെ ബ്രാന്‍ഡിനും പേരിനും കൂടുതല്‍ ശ്രദ്ധ ലഭിച്ചു. സ്വയം വളരുന്നതിനോടൊപ്പം, സമൂഹിക ഉത്തരവാദിത്വവും വിദ്യ മറന്നിട്ടില്ല. ക്യാന്‍സര്‍ രോഗികള്‍ക്കും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും സഹായം നല്‍കുക വഴി മറ്റനേകമാളുകളുടെ ജീവിതത്തില്‍ വെളിച്ചം പകരുന്ന മനസാണ് വിദ്യയുടെ വലിയ സമ്പത്ത്.
ഒരിക്കല്‍ നിറത്തിന്റെ പേരിലും സാമ്പത്തികാവസ്ഥ കൊണ്ടും അവഗണിക്കപ്പെട്ടിരുന്ന വിദ്യ, ഇന്ന് തന്റെ കഴിവും ആത്മവിശ്വാസവും കൈമുതലാക്കിയാണ് വിജയകരമായ ഒരു സംരംഭകയായി മാറിയത്. ജീവിതത്തിലെ പ്രതിസന്ധികളും വഞ്ചനകളും അവളെ പിന്നോട്ട് തള്ളിയില്ല, മറിച്ച് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്താനുള്ള കരുത്തായി മാറി.
ഭാവിയില്‍ കൂടുതല്‍ ഉയരങ്ങളിലെത്തി, തൊഴില്‍രഹിതരായ യുവതികള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുകയും, ഒരു ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കുകയും ചെയ്യുക എന്നതാണ് വിദ്യയുടെ ലക്ഷ്യം.
ഒരു മനുഷ്യന് വിജയിക്കണമെന്ന് തീരുമാനിച്ചാല്‍, അതിന് ജാതി, നിറം, പദവി, പഠിത്തം അതൊന്നപം തടസമല്ല, മറിച്ച് ശ്രമമാണ് വേണ്ടതെന്ന് തെളിയിക്കുന്നതാണ് വിദ്യയുടെ ജീവിതയാത്ര. അത്തരത്തില്‍ V Unique Makeover Studio യും വിദ്യയും ജീവിതത്തില്‍ തിളക്കം നഷ്ടമായ അനേകം സ്ത്രീകള്‍ക്ക് വെളിച്ചമായി മാറുകയാണ്.



