ആത്മവിശ്വാസം കൊണ്ട് വിജയമെഴുതിയ യുവ സംരംഭകന്; ‘സ്വര്ണക്കര ഫിനാന്‍സ് ആന്‍ഡ് ഗോള്‍ഡ് ലോണ്‍’

സ്വന്തമായി ഒരു സംരംഭം ആരംഭിക്കുക, കുറഞ്ഞ സമയം കൊണ്ട് അതിനെ വിജയിപ്പിക്കുക എന്നത് അത്ര പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ല. എന്നാല്‍, അത്തരത്തില്‍ സ്വന്തം ഇഷ്ടത്തെ പിന്തുടര്ന്ന് സംരംഭ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു യുവ സംരംഭകനുണ്ട്. പത്തനംതിട്ട സ്വദേശിയായ അനു വത്സന് 2024 ലാണ് കൊല്ലം ആസ്ഥാനമായി ‘സ്വര്ണക്കര ഫിനാന്‍സ് ആന്‍ഡ് ഗോള്‍ഡ് ലോണ്‍’ എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.
കുറഞ്ഞ സമയം കൊണ്ട് തന്നെ വിജയം കൈവരിക്കാന്‍ അനു എന്ന സംരംഭകന് കരുത്തേകിയത് വിശ്വസ്ഥത അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനമാണ്. കോവിഡ് കാലത്ത് കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആയിരുന്നു അനു ചെയ്തിരുന്നത്. എന്നാല്‍ സ്വര്‍ണത്തെ കുറിച്ചും സ്വര്‍ണത്തിന്റെ മൂല്യത്തിനെ കുറിച്ചും കൃത്യമായ അറിവും ജുവലറി ബിസിനസിനോട് താത്പര്യവുമുണ്ടായിരുന്ന ഈ സംരംഭകന് പിന്നീട് ‘ഗോള്‍ഡ് ലോണ്‍’ എന്ന ആശയത്തിലേക്ക് എത്തുകയായിരുന്നു. വിശ്വസ്ഥത നിലനിര്‍ത്തിയാല്‍ മാത്രമേ ഏത് ബിസിനസും വിജയിക്കുകയുള്ളൂ. ആ വിജയമന്ത്രം തന്നെയാണ് വളരെ വേഗം വളരുന്ന സംരംഭമാക്കി ‘സ്വര്ണക്കര’ യെ മാറ്റിയതും…!

വലിയ പലിശ നിരക്കില്‍ പണം വായ്പയെടുത്ത് പ്രയാസപ്പെടുന്ന നിരവധി മനുഷ്യരുടെ അവസ്ഥ മനസ്സിലാക്കിയത് കൊണ്ട് തന്നെ തങ്ങളാല്‍ സാധിക്കുന്ന തരത്തില്‍ കുറഞ്ഞ പലിശ നിരക്കിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അത് കൊണ്ട് തന്നെയാണ് നിരവധി കസ്റ്റമേഴ്സുള്ള വിശ്വസ്ഥ സ്ഥാപനമായി ‘സ്വര്ണക്കര ഫിനാന്‍സ് ആന്‍ഡ് ഗോള്‍ഡ് ലോണ്‍’ വളര്‍ന്നതും.
ഇന്ന് കൊല്ലത്ത് മൂന്ന് ബ്രാഞ്ചുകളാണ് ഇവര്‍ക്കുള്ളത്. പത്തനംതിട്ട, തിരുവനന്തപുരം, കൊച്ചി കേന്ദ്രീകരിച് പുതിയ ബ്രാഞ്ചുകള്‍ ഉടന്‍ തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഈ യുവ സംരംഭകന്. ‘ബിസിനസ് ഇന്‍സൈറ്റി’ന്റെ പുരസ്കാരങ്ങളും ഈ യുവ സംരംഭകനെ തേടിയെത്തിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.
2027 ല്‍ ജുവലറി ബിസിനസിലേക്ക് കൂടി കടക്കാനും ‘സ്വര്ണക്കര’ എന്നത് കൂടുതല്‍ പേരിലേക്കെത്താന്‍ സാധിക്കുന്ന ഒരു ബ്രാന്‍ഡാക്കി മാറ്റാനുമുള്ള ശ്രമത്തിലാണ് അനു വത്സന് എന്ന ഈ യുവ സംരംഭകന്.
Instagram id : avksinsta
Company Instagram : swarnakarafgl



