Entreprenuership

വിദേശിയായ രുചിക്കൂട്ടിന്റെ രാജാവിനെ സ്വദേശിയാക്കിയ ഒരു യുവ സംരംഭകയുടെ ജീവിത വിജയത്തിന്റെ കഥ

ഓരോ ആഹാരത്തിന്റെയും രുചിക്ക് പിന്നില്‍ ഒരു കുഞ്ഞന്‍ രുചിക്കൂട്ടിന്റെ ലോകം ഉണ്ടെന്ന കണ്ടുപിടിത്തമാണ് ടെക്കി ലോകത്തു നിന്ന് രുചിയുടെ ലോകത്തേക്ക് നിതുല പി കുമാര്‍ എന്ന വനിതയുടെ ജൈത്രയാത്രയ്ക്ക് കാരണമായത്. തന്റെ എന്‍ജിനിയറിങ് പഠനം കഴിഞ്ഞ് ഏഴു വര്‍ഷത്തോളം ബാംഗ്ലൂരിലും കൊച്ചിയിലും IT ഫീല്‍ഡില്‍ ടീം മാനേജര്‍ പൊസിഷനില്‍ നില്‍ക്കുമ്പോഴുള്ള വര്‍ക്ക് പ്രഷറും സ്‌ട്രെസ്സും ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.

ജോലിതിരക്കുകള്‍ക്ക് ഇടയിലും ഭക്ഷണം ഉണ്ടാക്കുക എന്നതും അത് മറ്റുള്ളവര്‍ക്ക് അതിന്റെ തനതു രുചിയില്‍ നല്‍കുമ്പോള്‍ കിട്ടുന്ന സന്തോഷവും എപ്പോഴും ഒരു ആശ്വാസമായിരുന്നു. ഇത് തന്നെയാണ് മറ്റുള്ള സഹപ്രവര്‍ത്തകരില്‍ നിന്ന് നിതുലയെ വ്യത്യസ്തയാക്കിയത്. ഇടവേളകളിലെ ഈ സന്തോഷമാണ് തന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സന്തോഷം എന്ന നിതുലയുടെ ഈ തിരിച്ചറിവാണ് ഫുഡ് ബിസിനസ് എന്ന ആശയം മനസ്സില്‍ ഉടലെടുക്കാന്‍ കാരണമായത്. തന്റെ മനസ്സിലെ ആ സന്തോഷം ചെന്നെത്തിയത് പ്രാന്‍സ് ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനത്തിന്റെ രൂപീകരണത്തിലാണ്.

പാചകത്തോടുള്ള ഇഷ്ടം കൊണ്ട് നല്ല ഭക്ഷണം മറ്റുള്ളവര്‍ക്ക് എത്തിക്കണം എന്നത് ഈ മേഖലയിലേക്ക് വരുമ്പോള്‍ തന്നെ മനസ്സില്‍ ഉറപ്പിച്ച ഒരു തീരുമാനമായിരുന്നു. കേരളത്തില്‍ കൂടുതല്‍ നിര്‍മാണ പ്രാധാന്യം ഇല്ലാത്ത ഉത്പന്നം എന്ന നിലയില്‍ കായം തിരഞ്ഞെടുത്തു. നമുക്ക് അറിയാവുന്നതുപോലെ, കായം ഭക്ഷണത്തിന് സുഗന്ധവും രുചിയും നല്‍കുന്നത്തിനുപുറമേ ദഹന പ്രശ്‌നത്തിനും പരിഹാരമാണ്. അത്‌പോലെ മെറ്റബോളിസം വര്‍ധിപ്പിക്കല്‍, ഭാരം കുറയ്ക്കല്‍ തുടങ്ങി വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഒരു ഒറ്റമൂലി എന്ന നിലയില്‍ നല്ലൊരു ഔഷധ മരുന്ന് കൂടിയാണ് കായം. ഈ അറിവുകളാണ് ഒരു സംരംഭക കൂട്ടായ്മ വഴി IRDP എന്ന സ്ഥാപനത്തിലെത്തി ട്രെയിനിങ് നേടാന്‍ സാധിച്ചത്.

അവിടുത്തെ ട്രെയ്‌നിങ്ങിന് ശേഷം കൂട്ടു പെരുംകായത്തിന്റെ കൂടുതല്‍ നിര്‍മ്മാണ രീതിയും വിപണന സാധ്യതയും മനസിലാക്കാന്‍ 2018-ല്‍ തമിഴ്‌നാട്, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ യാത്ര നടത്തി, നിരവധി കായം നിര്‍മ്മാണ ഫാക്ടറികള്‍ സന്ദര്‍ശിച്ചു. അതോടുകൂടി, കായത്തെ കുറിച്ചു നല്ല ആഴത്തില്‍ പഠിക്കാന്‍ സാധിച്ചു. അങ്ങനെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലെ കാര്‍ഷിക വ്യവസായമായ കായം എന്ന അറബി നാടിന്റെ രുചി രാജാവിനെ, അതിന്റെ തനതു ശൈലിയില്‍ യാതൊരുവിധ പ്രിസര്‍വേറ്റീവ്‌സോ കെമിക്കല്‍സോ ചേര്‍ക്കാതെ തന്നെ കേരളത്തില്‍ നിര്‍മിക്കാന്‍ നിതുല തീരുമാനിച്ചു.

അന്നും എന്നും പൂര്‍ണ പിന്തുണയുമായി തന്റെ ഭര്‍ത്താവ് കൂടെ ഉള്ളത് കൊണ്ട് ബിസിനസ്സ് എന്ന സ്വപ്‌നം വിചാരിച്ചതിലും നേരത്തെ യാഥാര്‍ഥ്യമക്കാന്‍ നിതുലക്ക് സാധിച്ചു. കുറച്ചധികം കഷ്ടപ്പെടേണ്ടി വന്നെങ്കിലും 2019-ല്‍ പ്രാന്‍സ് ഫുഡ്‌സ് പ്രോഡക്റ്റ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചു അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

പുതിയ പ്രോഡക്റ്റ് എന്ന നിലയില്‍, വ്യാപാരികള്‍ ആദ്യം മാറ്റി നിര്‍ത്തിയെങ്കിലും പിന്നീട് അവരെല്ലാം പ്രാന്‍സ് കായത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. പ്രാന്‍സ് കായം ഉപയോഗിച്ചു അതിന്റെ ഗുണമേന്മയും മാര്‍ക്കറ്റിങും മനസ്സിലാക്കിയശേഷം, ചെറിയ ബിസിനസ് എന്ന നിലയില്‍ സമീപത്തുള്ള ആളുകള്‍ക്ക് വിപണനം ചെയ്ത് നിരവധി വീട്ടമ്മമാര്‍ വരുമാനം കണ്ടെത്തുന്നുണ്ട്. 30-ഓളം ആളുകള്‍ക്ക് തൊഴില്‍ കൊടുക്കുവാനും കേരളത്തിന്റെ പ്രധാനയിടങ്ങളിലെല്ലാം ഡീലര്‍മാരിലൂടെ ഡിസ്ട്രിബൂഷന്‍ നടത്താന്‍ പ്രാന്‍സ് ഫുഡ് പ്രോഡക്റ്റിന് കഴിയുന്നു. കസ്റ്റമേഴ്‌സിന്റ നിര്‍ദേശ പ്രകാരം ഇപ്പോള്‍ പ്രാന്‍സ് കായം, പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളായ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും ലഭ്യമാക്കിയിട്ടുണ്ട്.

വന്ന വഴികളും നേരിട്ട പ്രതിസന്ധികളും ഒരു നിമിത്തം പോലെ ഒരു പുഞ്ചിരിയോടെ ഓര്‍ക്കാനാണ് നിതുലക്ക് ഇഷ്ടം. ബിസിനസ്സ് എന്ന ആശയമുള്ള വനിതകളോട് ‘നിങ്ങളുടെ പാഷന്‍ മനസ്സിലാക്കി, ബിസിനസ്സ് ചെയ്ത് വിജയം ഉറപ്പാക്കു’വെന്ന് ഏറെ അഭിമാനത്തോടെയും സന്തോഷത്തോടുകൂടിയുമാണ് നിതുല പറയുന്നത്.
ഫോണ്‍: 892 179 43 18

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button