EntreprenuershipSuccess Story

മുടിയിഴകളെ ബാധിക്കുന്ന പ്രശ്‌നം ഏതുമാകട്ടെ, കൂടെയുണ്ട് ‘Maranatha Complete Hair Solution’

മുടികൊഴിച്ചില്‍, താരന്‍, അകാലനര, ഉറക്കക്കുറവ്, തല ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്തവരായി ഇന്ന് ആരുമുണ്ടാകില്ല. ജീവിതശൈലി, മാനസിക സംഘര്‍ഷം, കാലാവസ്ഥ വ്യതിയാനം, ആരോഗ്യപരമല്ലാത്ത ഭക്ഷണശീലം എന്നിങ്ങനെയുള്ള പല കാരണങ്ങളാലാണ് പ്രധാനമായും മുടിയിഴകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടാകുന്നത്. ദിവസേന നിരവധി പേരാണ് മുടിയിഴകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ആശുപത്രികളിലും വൈദ്യശാലകളിലും കയറിയിറങ്ങുന്നത്. എന്നാല്‍ ഇവയ്ക്ക് ശാശ്വത പരിഹാരം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. താരനും മുടികൊഴിച്ചിലുമുള്‍പ്പെടെ നിങ്ങളുടെ തലമുടിയുമായി ബന്ധപ്പെട്ട പ്രശ്‌നം ഏതുമാകട്ടെ, പരിഹാര മാര്‍ഗവുമായി എത്തിയിരിക്കുകയാണ് ‘Maranatha Complete Hair Solution’

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഡോ.ഡിക്‌സണ്‍ ദേവസിയുടെ സംരംഭമാണ് ‘Maranatha Complete Hair Solution’ . ഗര്‍ഭിണിയായ തന്റെ ഭാര്യയുടെ മുടിയിഴകള്‍ അനിയന്ത്രിതമായി കൊഴിയാന്‍ തുടങ്ങിയതോടെയാണ് ഡോ.ഡിക്‌സണ്‍ ഇതിനൊരു പ്രതിവിധി അന്വേഷിച്ചുതുടങ്ങിയത്. അങ്ങനെയിരിക്കെ മെഡിക്കല്‍ ക്യാമ്പിന്റെ ഭാഗമായി വയനാട് മേഖലയിലെത്തിയ ഡോ.ഡിക്‌സണ് ആദിവാസികളില്‍ നിന്നാണ് മുടികൊഴിച്ചിലിനുള്ള എണ്ണയുടെ ഫോര്‍മുല ലഭിക്കുന്നത്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തില്‍ ഭാര്യയ്ക്കായി എണ്ണ നിര്‍മിക്കുകയും എണ്ണ ഉപയോഗിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുടികൊഴിച്ചില്‍ പൂര്‍ണമായും ഇല്ലാതാകുകയും മുടിയിഴകള്‍ ആരോഗ്യത്തോടെ വളരാന്‍ ആരംഭിക്കുകയും ചെയ്തു. ഹെയര്‍ ഓയില്‍ ബിസിനസിനെ കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ലാതിരുന്ന ഡോ.ഡിക്‌സണ്‍ പിന്നീട് തന്റെ പ്രൊഫഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ സുഹൃത്തുക്കളായ ചില ഡോക്ടര്‍മാരുടെ ആവശ്യപ്രകാരം അവര്‍ക്കായി ഡോ.ഡിക്‌സണ്‍ എണ്ണ നിര്‍മിച്ചുനല്‍കി. ഉപയോഗിച്ചവര്‍ക്കെല്ലാം മികച്ച റിസള്‍ട്ട് ലഭിച്ചെന്ന് മനസിലാക്കിയതോടെയാണ് എന്തുകൊണ്ട് മുടിയിഴകളുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് തന്റെ ഓയില്‍ ലഭ്യമാക്കിക്കൂടേ എന്ന് ഡോ.ഡിക്‌സണ്‍ ചിന്തിച്ചുതുടങ്ങിയത്. അങ്ങനെ ഒരു സംരംഭം എന്ന നിലയില്‍ Maranatha Complete Hair Solution ന്റെ നിര്‍മാണം ഇദ്ദേഹം ആരംഭിച്ചു.

തുടക്കത്തില്‍, അസോസിയേഷനിലുള്ള ഡോക്ടര്‍മാര്‍ പേഷ്യന്റ്‌സിനായി ഓയില്‍ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോമായ ഫ്‌ലിപ്പ്കാര്‍ട്ടിലും Maranatha Complete Hair Solution ലഭ്യമാക്കിത്തുടങ്ങി. ഇതിനുപുറമെ ഇന്‍സ്റ്റഗ്രാം വഴിയും സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് വഴിയും ഓയില്‍ ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്.

താരന്‍, മുടികൊഴിച്ചില്‍, അകാലനര, താടി വളര്‍ച്ചക്കുറവ് എന്നിങ്ങനെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഈ ഔഷധഎണ്ണ. പ്രകൃതിദത്തമായ ഔഷധ ചേരുവകള്‍ ചക്കിലാട്ടിയെടുത്ത ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയെടുക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രായഭേദമന്യേ ഈ എണ്ണ ഉപയോഗിക്കാന്‍ സാധിക്കും. നിലവില്‍ ഇന്ത്യ മുഴുവന്‍ സംതൃപ്തരായ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളുമായാണ് Maranatha Complete Hair Solution മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 10 ലക്ഷം ഉപഭോക്താക്കളിലേയ്ക്ക് വിപണി വ്യാപിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഡോ.ഡിക്‌സണ്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി ഭാര്യ ലൈസയും മകളായ ഐവ ആന്റണിയും കൂടെത്തന്നെയുണ്ട്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button