ഡ്രീം ഔട്ട്ഫിറ്റുകള്‍ യാഥാര്‍ത്ഥ്യ മാക്കാം, ആഘോഷങ്ങള്‍ക്ക് വര്‍ണമേകാം ‘NEW FACE COUTURE’

മനസിലുള്ള ഡ്രീം ഔട്ട് ഫിറ്റുകള്‍ അതേ പോലെ തന്നെ ലഭിക്കണമെങ്കില്‍ ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ പ്രവൃത്തി പരിചയവും പ്രാവീണ്യവുമുള്ളവരുടെ സേവനം വളരെ പ്രധാനമാണ്. അത്തരത്തില്‍ ഫാഷന്‍ ഡിസൈനിങ് മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന വസ്ത്രസങ്കല്‍പ്പങ്ങള്‍ക്ക് വര്‍ണവും രൂപവുമേകുന്ന ഒരു സ്ഥാപനമുണ്ട്. അതാണ് അഞ്ചു അനില്‍കുമാര്‍ എന്ന കായംകുളം സ്വദേശിനി രൂപം നല്‍കിയ ‘NEW FACE COUTURE’.

2014 ലാണ് അഞ്ചുവിന്റെ അമ്മയായ ബീന NEW FACE എന്ന പേരില്‍ ഒരു സ്റ്റിച്ചിങ് സെന്ററിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്നായിരുന്നു വസ്ത്രമേഖലയില്‍ വിസ്മയം തീര്‍ക്കുന്ന ഈ സ്ഥാപനത്തിന്റെ തുടക്കവും. ചെറുപ്പത്തില്‍ തന്നെ അമ്മയെ സഹായിക്കാന്‍ കൂടെ കൂടിയിരുന്ന അഞ്ചുവിന് വസ്ത്രനിര്‍മാണത്തിനോടും ഡിസൈനിങ്ങിനോടും അതിയായ ഇഷ്ടമുണ്ടായിരുന്നു. ആ ഇഷ്ടം തന്നെയാണ് ഫാഷന്‍ ഡിസൈനിങ് പഠനത്തിലേക്ക് ഈ പെണ്‍കുട്ടിയെ നയിച്ചത്. എന്നാല്‍ പഠനശേഷം നേവിയില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു അഞ്ചു.

മുംബൈയില്‍ ഏറ്റവും നല്ല നിലയില്‍ ജോലി ചെയ്യുമ്പോഴും സ്വന്തമായി ഒരു ഡിസൈനിങ് സ്ഥാപനമെന്ന സ്വപ്‌നം അഞ്ചുവിന്റെ മനസിലുണ്ടായിരുന്നു. അങ്ങനെയാണ് ജോലി രാജിവെച്ച് NEW FACE എന്ന സംരംഭത്തിന്റെ റീ ബ്രാന്‍ഡിലേക്ക് അഞ്ചു കടക്കുന്നത്. തുടക്കത്തില്‍ പ്രതിസന്ധികള്‍ നേരിട്ടുവെങ്കിലും സ്വന്തം പാഷനെ പിന്തുടരാന്‍ തന്നെ ഈ യുവ സംരംഭക തീരുമാനിക്കുകയായിരുന്നു. ഇന്ന് നിരവധി കസ്റ്റമേര്‍സ് തേടിയെത്തുന്ന ഒരു വിജയ സംരംഭമാണ് NEW FACE COUTURE.

തന്റെ വിവാഹത്തിന് ആവശ്യമായ ഡ്രീം വെഡ്ഡിംങ് ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്ത് നിര്‍മിച്ചതും അഞ്ചുവായിരുന്നു. ഭര്‍ത്താവ് അനന്തപത്മനാഭന്റെയും തന്റെയും മനസിലുള്ള ഡ്രീം ഔട്ട്ഫിറ്റ് സ്വയം നിര്‍മിക്കുന്നതാണ് നല്ലതെന്ന തിരിച്ചറിവ് മറ്റൊരു സംരംഭ ആശയത്തിലേക്കും കൂടിയാണ് ഈ യുവസംരംഭകയെ നയിച്ചത്.

പുരുഷന്മാര്‍ക്ക് പൊതുവേ ഡിസൈനിങ് ബൊട്ടീക്കുകള്‍ ഇല്ലെന്ന തിരിച്ചറിവ് നൃപാ ബൈ അഞ്ചു എന്ന പേരില്‍ ജെന്‍സ് ഡിസൈനിങ്ങിലേക്ക് കടക്കാനും അഞ്ചുവിന് കരുത്തേകി. പിന്തുണയുമായി ഭര്‍ത്താവും അമ്മയും ഒപ്പമുണ്ടെന്നത് സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ഏറെ ഊര്‍ജമാണ് ഈ സംരംഭകയ്ക്ക് നല്‍കുന്നത്. ‘ബഡ്ജറ്റ് ഫ്രണ്ട്‌ലി’യായി ഏറ്റവും പ്രീമിയം വസ്ത്രങ്ങള്‍ മികച്ച ക്വാളിറ്റിയില്‍ ഡിസൈന്‍ ചെയ്തു നല്‍കുന്നു എന്നതാണ് NEW FACE COUTURE ന്റെ പ്രത്യേകത. തുടക്കം മുതലുള്ള കസ്റ്റമേഴ്‌സ് ഇപ്പോഴും സേവനം തേടി ഇവിടെയെത്തുന്നു എന്നുള്ളത് ഇവരുടെ വിജയത്തിന്റെ അടയാളമാണ്.




