Special Story

യു എസ് ആഷിന്‍; ഇന്ത്യയിലെ സംരംഭകരുടെ സ്വന്തം പ്രതിനിധി

ബിസിനസും രാഷ്ട്രീയവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് തിരിച്ചറിഞ്ഞ് സംരംഭകത്വത്തിലൂടെ ഇന്ത്യയുടെ വികസനം സ്വപ്നം കാണുകയാണ് യു എസ് ആഷിന്‍ എന്ന ന്യൂജനറേഷന്‍ രാഷ്ട്രീയക്കാരന്‍. കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലും രാജ്യത്തെ ലോകത്തിന് നെറുകയില്‍ എത്തിക്കുകയെന്നതാണ് ആഷിന്റെ ലക്ഷ്യം.

ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി (ഐജിപി)യുടെ ദേശീയ തെരഞ്ഞെടുപ്പ് സംഘാടകനാണ് ആഷിന്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ‘ഒരു മലയാളി ചലഞ്ച്’ എന്ന നിലയില്‍ മത്‌സരിച്ച് ശ്രദ്ധ നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാരാണസിയില്‍ എതിര്‍ക്കാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നൊരു മലയാളി എന്നായിരുന്നു മാധ്യമരംഗത്തെ പ്രശംസ. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രണ്ട് വമ്പന്മാര്‍ക്കെതിരെ മത്സരിക്കാനായതും ‘തോറ്റ പ്രധാനമന്ത്രി സ്ഥാനാര്‍ഥി’യായതും ജീവിതത്തിലെ അസുലഭ സൗഭാഗ്യമായാണ് ആഷിന്‍ കരുതുന്നത്.


വാരണാസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ 504 വോട്ട് നേടി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ നോമിനേഷന്‍ നല്‍കിയെങ്കിലും പത്രിക തള്ളിപ്പോയതോടെ മത്‌സരരംഗത്തുണ്ടായില്ല. അതികായരെ പരാജയപ്പെടുത്താനോ ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ടിനോ വേണ്ടിയല്ല മറിച്ച് സംരംഭകത്വത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതിന് വേണ്ടിയായിരുന്നു ആഷിന്റെ ശ്രമം.

‘ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി’യുടെ (ഐജിപി) സംരംഭകത്വത്തില്‍ ഊന്നിയുള്ള വികസന സങ്കല്‍പങ്ങള്‍ രാജ്യത്തെ അറിയിക്കുകയും ഭാവി സര്‍ക്കാരിന്റെ അജണ്ടയില്‍ എത്തിക്കുകയുമായിരുന്നു ലക്ഷ്യം. ബിജെപിയും കോണ്‍ഗ്രസും മാറി മാറി ഭരിച്ചിട്ടും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്നും വികസ്വര രാഷ്ട്രം മാത്രമാണ്. അതിലുപരി പട്ടിണി രാജ്യത്തിലേക്കു ഇന്ത്യ കുതിക്കുകയുമാണ്.


എന്നാല്‍ കൃത്യമായ സംരംഭകത്വ സംവിധാനത്തിലൂടെ ഇന്ത്യയെ വികസിതമാക്കാന്‍ സാധിക്കുമെന്ന് ആഷിന്‍ പറയുന്നു. 130 കോടി ജനങ്ങളാണ് ഇന്ത്യയിലുള്ളത്. അതായത് 130 കോടി കഴിവുകളും ചിന്തകളുമുള്ളവരാണ് ഇന്ത്യക്കാര്‍ എന്ന് സാരം. ഇവര്‍ക്കായി മികച്ച സംരംഭ സംവിധാനം ഒരുക്കിക്കൊടുക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇവരെ ഏകോപിപ്പിക്കാന്‍ സാധിച്ചാല്‍ ഇന്ത്യ വികസനത്തിലേക്കെത്തുമെന്നും ആഷിന്‍ ഉറപ്പിച്ചുപറയുന്നു.

ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം കടക്കെണിയാണ്. എന്നാല്‍ മാറി വരുന്ന സര്‍ക്കാരുകള്‍ ഇതിനെതിരെ സത്വരമായ നടപടി സ്വീകരിച്ചിട്ടില്ല. മൂന്ന് സെന്റ് സ്ഥലം പാവപ്പെട്ടവര്‍ക്ക് പതിച്ചുകൊടുകുകയും, അതില്‍ അവര്‍ തുടങ്ങുന്ന ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ഏറി വരുന്ന രാജ്യത്തിന്റെ കടത്തിന് തടയിടാനാകുമെന്ന പ്രതീക്ഷ ആഷിന്‍ പങ്കുവച്ചു.

പുതിയ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കുകയും അവര്‍ക്ക് വേണ്ടി ഫണ്ട് കണ്ടെത്തുന്നതിലും ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലേക്ക് കൂടി അതിനെ വികസിപ്പിക്കാനുമുള്ള പദ്ധതികളുമായാണ് ആഷിന്‍ നിലകൊള്ളുന്നത്. നിലവില്‍ ബിസി ടു എഡി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും സിഇഒയുമായും പ്രവര്‍ത്തിച്ചുവരുന്നു.

ഏകദേശം അഞ്ച് കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളിലും 32 കമ്പനികളുടെ അഡൈ്വസറി ബോര്‍ഡുകളിലും ആറ് എന്‍ജിഒകളുടെ കേന്ദ്ര കമ്മിറ്റിയിലും ആഷിന്‍ അംഗമാണ്. 193 കമ്പനികളെ കൂട്ടിയോജിപ്പിച്ച് കൊണ്ട് മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടേഴ്സ്, സിഇഒകള്‍, സിഒഒകള്‍, സിഎഫ്ഒകള്‍ ഇവരുടെ 193 കണ്‍ട്രി കണ്‍സോര്‍ഷ്യം എന്ന പേരില്‍ ഒരു ഗ്ലോബല്‍ ബിസിനസ് മൂവമെന്റും ആഷിന്റെ നേതൃത്വത്തില്‍ നടക്കുന്നു. ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭയിലെ മന്ത്രിമാരുമായും എംപിമാരുമായും ആഷിന്‍ സൗഹദവും സൂക്ഷിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സ്‌കീമുകള്‍ പഠിച്ച് ബിസിനസ് സംരംഭകര്‍ക്ക് വേണ്ട അഡൈ്വസും ആഷിന്‍ കൊടുക്കാറുണ്ട്.

ആഷിന്റെ മേല്‍നോട്ടത്തോടെ സൂപ്പര്‍ സ്റ്റോക്കിസ്റ്റുകളുടെ ശ്രംഖലയും ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ശ്രംഖലയും ഫ്രാഞ്ചൈസി, ഡീലര്‍ഷിപ്പ്, ഹോള്‍സെയില്‍ ഡീലേഴ്സ്, റീട്ടെയില്‍ ഡീലേഴ്സ്, സപ്ലെയേഴ്സ്, സ്മോള്‍ ഷോപ്സ്, വഴിയോര കച്ചവടം എന്നിവര്‍ക്കുള്ള ഗ്ലോബല്‍ ഡവലപ്മെന്റ് ഫോറം എന്ന സംഘടനയും നടന്നുവരുന്നു. ഫിലിം സെലിബ്രിറ്റീസിനായുള്ള ഫിലിം ആക്ടേഴ്സ്, ഫിലിം വര്‍ക്കേഴ്സ്, സെലിബ്രിറ്റീസ്, വ്യത്യസ്ഥ കഴിവുകളും നന്നായി സംസാരിക്കാനും എഴുതാനും കഴിവുള്ളവര്‍ക്കായി ഹൈപ്പര്‍ ഫിലിം ക്ലബ്ബും ആഷിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ട്.

സ്റ്റാര്‍ട്ടപ്സുകള്‍ക്കായി ആയിരം പേര്‍ക്ക് ഇരുന്നു വര്‍ക്ക് ചെയ്യാവുന്ന ഒരു ബിസിനസ് സെന്ററും കൊച്ചിയില്‍ ആഷിന്‍ തുടങ്ങിവച്ചിട്ടുണ്ട്. ഇന്ത്യയിലെ 28 സ്റ്റേറ്റുകളിലുമായി പല പ്രൊജക്ടുകളിലുമായി യാത്രയിലായിരിക്കും ആഷിന്‍. സിസ്റ്റമാറ്റിക് ഇന്ത്യ ഉണ്ടാക്കാന്‍ സോഷ്യല്‍ എണ്‍ട്രപ്രണര്‍ഷിപ്പിലാണ് ആഷിന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


അന്നം തരുന്ന ആളാണ് ദൈവം എന്ന ഗാന്ധിയന്‍ ആദര്‍ശത്തോട് ആഭിമുഖ്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍. ഗുജറാത്തിലെ ബിസിനസ് കുടുംബമായിരുന്നു ഗാന്ധിയുടേത്. ഗാന്ധി എന്നാല്‍ കച്ചവടക്കാരന്‍ എന്നാണര്‍ത്ഥം. ഗാന്ധിജിയുടെ സെല്‍ഫ് റിലയന്‍സ് (സ്വയം പര്യാപ്തത) എന്ന തത്വം രൂപമെടുത്തത് ഈ കുടുംബ പശ്ചാത്തലത്തില്‍ നിന്നാണ്. എന്നാല്‍ ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിക്ക് ആ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കാന്‍ ഒന്നര വര്‍ഷത്തോളം തുടര്‍ച്ചയായി കത്തിടപാടുകള്‍ നടത്തേണ്ടി വന്നിട്ടുണ്ടെന്ന് ആഷിന്‍ പറയുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെടുത്താനായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം നേടി ഐജിപി പ്രവര്‍ത്തനം ആരംഭിച്ചത്.

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി 2011 ലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കേരളത്തിലെ 14 ജില്ലകളിലും ഭാരവാഹികളുള്ള ഇന്ത്യന്‍ ഗാന്ധി പാര്‍ട്ടിക്ക് ഇന്ത്യയിലാകമാനം പതിനായിരത്തോളം അംഗങ്ങളാണുള്ളത്. ഇന്ത്യയ്ക്കു പുറമേ യു.എസ്, യു.കെ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തിലും പാര്‍ട്ടിക്ക് വേരുകളുണ്ട്. ആമസോണ്‍, ഡാല്‍മിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഐജിപിയുടെ ഭാഗമാണ്. തൊണ്ണൂറു ശതമാനം സംരംഭകര്‍ മാത്രമുള്ള പാര്‍ട്ടിയാണ് ഐജിപി. മുഴുവന്‍ സമയം രാഷ്ട്രീയ പ്രവര്‍ത്തനമല്ല, കൂടെ ഒരു ജോലിയും ഒപ്പമുണ്ടാകണമെന്ന ശഠിക്കുന്നവരാണ് പാര്‍ട്ടിയില്‍ ഏറെയും. തിരഞ്ഞെടുപ്പ് പ്രചരണത്തിനും സാക്ഷരതാ പ്രവര്‍ത്തനത്തിനുമായി ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് ഒരു രൂപ നിക്ഷേപിച്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന വണ്‍ റുപ്പി ചലഞ്ചിന് നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്ന് ആഷിന്‍ പറയുന്നു.

തന്റെ മരണത്തിന് മുമ്പ് ഇന്ത്യ ഒരു വികസിത രാഷ്ട്രമായി കാണമെന്നതാണ് ആഷിന്റെ സ്വപ്നം. ഇതിനായി സോഷ്യല്‍ മീഡിയകളില്‍ സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുവാനുള്ള ഹാഷ്ടാഗ് ക്യാമ്പെയ്നുകളും (#idevelopindia through Entrepreneurship) നടത്തുന്നുണ്ട് ഇദ്ദേഹം. മരിക്കുന്നതിന് മുമ്പ് പ്ലാന്റ് ഹന്‍ഡ്രട് ട്രീ കാംപയിനും വണ്‍ ക്രോര്‍ സ്റ്റാര്‍ട്ടപ്പ് ഉദ്യമവും പൂര്‍ത്തിയാക്കണമെന്നാണ് ലക്ഷ്യം.

ബിസിക്കുലം എന്ന പേരില്‍ പുതിയൊരു ബിസിനസ് കരിക്കുലം യൂണിവേഴ്സിറ്റിക്കും വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ആഷിന്‍. ബിസി ടു എഡി ബിസിനസ് ആന്റ് സ്‌കില്‍ അവാര്‍ഡ് എന്ന പേരില്‍ നല്ല ബിസിനസുകാരെ കണ്ടെത്തി അവരെ ആദരിക്കുകയും കഴിവുള്ള പ്രതിഭകളെ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുകയും അവര്‍ക്ക് ഇന്റര്‍വ്യൂകളും ആഷിന്‍ ചെയ്തുവരുന്നുണ്ട്.

കൂടാതെ ബോളിവുഡിലും മലയാളത്തിലുമുള്ള പല സിനിമാ താരങ്ങളുടെയും പല അംബാസിഡര്‍ഷിപ്പിനും പരസ്യത്തിനും വേണ്ടിയുള്ള ഇടപെടലുകളും ആഷിന്‍ നടത്താറുണ്ട്. അഡ്വടൈസ്മെന്റ് പ്ലാനിംഗുകളും എച്ച് ആര്‍ പ്ലാനിംഗുകളും ബിസിനസ് ഡവലപ്മെന്റ് പ്ലാനുകളും ആഷിനുമായി ചര്‍ച്ച ചെയ്യാന്‍ വിദേശരാജ്യങ്ങളിലും ഇന്ത്യയുടെ പല കോണുകളില്‍ നിന്നും നിരവധി പേര്‍ എത്താറുണ്ട്.

അങ്കമാലിക്കു സമീപം കുന്നുകര എംഇഎസ് കോളജിന്റെ ചെയര്‍മാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ആഷിന്‍ പിന്നീട് രാഷ്ട്രീയത്തില്‍ നിന്നകന്നു കഴിയുകയായിരുന്നു. ഗ്ലോബല്‍ സേഫ്റ്റി കമ്മിറ്റിയുടെ ഇന്ത്യന്‍ അംബാസഡറും ഡല്‍ഹി കേന്ദ്രീകരിച്ച് ബിസിനസ് സംരംഭകരുടെ പ്രോഗ്രാം കോഓര്‍ഡിനേറ്ററുമാണ് ആഷിന്‍. ചെറായി എസ്.എം.എച്ച്.എസ് സ്‌കൂളിനു സമീപം താമസിക്കുന്ന റിട്ട. റെയില്‍വേ എന്‍ജിനീയര്‍ യു.വി സുധന്റെയും റിട്ട. അദ്ധ്യാപിക ബേബിയുടെയും മകനാണ് ആഷിന്‍. ആന്‍സി ഓര്‍ഗനൈസേഷന്‍ ഇന്ത്യന്‍ അംബാസഡര്‍ അശ്വതിയാണ് ഭാര്യ. ആയൂഖ് ഏക മകന്‍. കൊച്ചി ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി ഡല്‍ഹി ജനക്പുരിയിലാണ് താമസം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button