പ്രതിസന്ധികളില്‍ നിന്നും സംരംഭകയിലേക്ക്; ‘ഫാഷന്‍ ഫെസ്റ്റ്’ എന്ന സംരംഭത്തിന് പിന്നിലെ പെണ്‍കരുത്ത്

മറ്റൊരാള്‍ക്ക് മുന്നില്‍ സഹായത്തിനായി കൈനീട്ടാന്‍ താത്പര്യപ്പെടാത്തവരായിരിക്കും ജീവിതത്തില്‍ ഏറ്റവുമധികം കഠിനാധ്വാനം ചെയ്യുന്നവരെന്ന് കേട്ടിട്ടുണ്ട്. ഈ വാക്യത്തിന് ഒരുദാഹരണമാണ് അഭിരാമി അനൂപ് എന്ന യുവതി. പതിനേഴാം വയസിലാണ് ആലപ്പുഴക്കാരിയായ അഭിരാമി അനൂപ് ബിസിനസിലേക്കുള്ള ആദ്യ ചുവട് വയ്ക്കുന്നത്.
കയ്യില്‍ നാണയത്തുട്ടുകള്‍ പോലുമെടുക്കാനില്ലാതിരുന്ന, നല്ല വസ്ത്രങ്ങളേതുമില്ലാതിരുന്ന അഭിരാമി സംരംഭകയെന്ന വലിയ തീരുമാനത്തിലേക്കെത്തുന്നതിന് പിന്നില്‍ അമ്മയെ സഹായിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും ‘ആണായിരുന്നെങ്കില്‍ എന്തെങ്കിലും ജോലി ചെയ്ത് അമ്മയ്ക്ക് കൈത്താങ്ങാകാമായിരുന്നു’വെന്ന ചിന്ത പോലുമുണ്ടായിരുന്നു അഭിരാമിയ്ക്ക്. എന്നാല്‍ കീഴടങ്ങുന്നതിന് പകരം തന്റെ പാത തുന്നിച്ചേര്‍ക്കാനായിരുന്നു ആ പെണ്‍കുട്ടിയുടെ ശ്രമം.

സാമ്പത്തികാവസ്ഥയെ കുറിച്ചുള്ള പരിഹാസങ്ങളും, ബിസിനസുമായി യാതൊരു വിധ പരിചയവുമില്ലാതിരുന്നതുമെല്ലാം തുടക്കക്കാരിയെന്ന നിലയില്‍ അഭിരാമിയ്ക്ക് വെല്ലുവിളിയായിരുന്നു. റീസെല്ലറായായിരുന്നു അഭിരാമിയുടെ തുടക്കം. ഒരു ആവശ്യകതയെന്ന നിലയില്‍ ആരംഭിച്ച പദ്ധതി പതിയെ പാഷനായി മാറി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം നിശ്ചയദാര്‍ഢ്യത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി ‘ഫാഷന ഫെസ്റ്റ്’ എന്ന പേരില്‍ തന്റെ സ്വന്തം ബ്രാന്‍ഡും അഭിരാമി ആരംഭിച്ചു.
തുടക്കകാലത്ത് സ്‌റ്റോറായി ആരംഭിച്ചിരുന്നുവെങ്കിലും നിലവില്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് സംരംഭത്തിന്റെ പ്രവര്‍ത്തനം. തന്നോടൊപ്പം സംരംഭമാരംഭിച്ച പലരും പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയപ്പോഴും പതറാതെ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പിലായിരുന്നു അഭിരാമി. റീട്ടെയലിങ്, മാനുഫാക്ചറിങ് തുടങ്ങി ബിസിനസിന്റെ വിവിധ മേഖലകളില്‍ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് അഭിരാമി തന്റെ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാവുന്ന ഗുണമേന്മയുള്ള സിംപിള്‍ ക്ലാസി ഡിസൈനുകളാണ് ഫാഷന്‍ ഫെസ്റ്റിന്റെ പ്രത്യേകത. ട്രഡീഷണല്‍ കോര്‍ഡ് സെറ്റ് കുര്‍ത്തികള്‍, എലൈന്‍ കുര്‍ത്തി സെറ്റ്, പാര്‍ട്ടി വെയര്‍, ഓഫീസ് വെയര്‍ തുടങ്ങി വിവിധ കളക്ഷനുകളാണ് സംരംഭം ഉറപ്പാക്കുന്നത്. കസ്റ്റമൈസ്ഡ് വസ്ത്രങ്ങളും ഫാഷന്‍ ഫെസ്റ്റിലുണ്ടെന്നത് തന്നെയാണ് ആറ് വര്‍ഷത്തോളമായി ഉപഭോക്താക്കളുടെ പ്രിയ ബ്രാന്‍ഡാക്കി സംരംഭത്തെ മാറ്റിയത്.
നിലവില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം തിരുവനന്തപുരത്താണ് അഭിരാമി. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിച്ച ഘട്ടത്തിലും അമ്മ നല്‍കിയ പിന്തുണയില്‍ നിന്നായിരുന്നു അഭിരാമിയുടെ തുടക്കം. സഹോദരി ഗ്രീഷ്മയും അഭിരാമിയ്ക്ക് കരുത്തായി കൂടെയുണ്ടായിരുന്നു. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന താന്‍ ബിസിനസിലേക്കിറങ്ങുന്നതിന് പരിഹസിച്ചവര്‍ ഏറെയായിരുന്നു. അന്ന് തളരാതെ മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജമായി മാറിയത് അമ്മയാണെന്നും അഭിരാമി കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വിവാഹശേഷവും സംരംഭവുമായി മുന്നോട്ടുപോകാന്‍ ഭര്‍ത്താവും ഭര്‍തൃകുടുംബവും എല്ലാവിധ പിന്തുണയും അഭിരാമിയ്ക്ക് ഇന്ന് ഉറപ്പാക്കുന്നുണ്ട്.

നേരിടുന്ന പ്രയാസങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതിരുന്ന കുട്ടിയില്‍ നിന്നും സംരംഭകയിലേക്കുള്ള അഭിരാമിയുടെ വളര്‍ച്ച കഠിനാധ്വാനത്തിന്റേയും നിശ്ചദാര്‍ഢ്യത്തിന്റേയും ഉദാഹരണമാണ്. പരിഹസിക്കാന്‍ ചുറ്റും കൂടിനിന്നവര്‍ക്ക് മുന്നില്‍ തന്റെ ജീവിതവും വിജയവും കൊണ്ട് പ്രചോദനം കൂടിയാവുകയാണ് അഭിരാമിയും ഫാഷന്‍ ഫെസ്റ്റ് എന്ന സംരംഭവും.
Instagram: @F.ashionfest
YouTube: @F.ashionfest




