ഒരു കസേരയില്‍ നിന്ന് തുടക്കം, ജോര്‍ലിന്‍ ഇന്ന് വിജയ സംരംഭക; BUSY BEE BRIDAL VILLA

വീടിന് താഴത്തെ നിലയില്‍ വെറുമൊരു കസേരയില്‍ നിന്നായിരുന്നു ജോര്‍ലിന്‍ ജോര്‍ജ് എന്ന തൊടുപുഴ സ്വദേശിനി തന്റെ വിജയ സംരംഭത്തെ പടുത്തുയര്‍ത്തിയത്. സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ പ്രതിസന്ധികളെ അതിജീവിച്ച് പത്ത് വര്‍ഷം മുമ്പ് തുടങ്ങിയ യാത്ര ഈ 29 കാരിയെ BUSY BEE BRIDAL VILLA എന്ന ബ്രാന്‍ഡ് സ്ഥാപനത്തിലേക്ക് എത്തിച്ചത് പാഷനെ പിന്തുടരാനുള്ള മനസും കഠിനപ്രയത്‌നവും കൊണ്ടാണ്.

സ്‌കൂള്‍ കാലം മുതല്‍ തന്നെ മേക്കപ്പിനോട് ജോര്‍ലിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു. പണ്ട് മുതല്‍ക്കേ, സുഹൃത്തുക്കളെയും ബന്ധുക്കളെയും ഓരോ ആഘോഷത്തിനും ഒരുക്കുന്നത് ജോര്‍ലിന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഡിഗ്രി പഠനം ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം ജോര്‍ലിന്റെ ഇഷ്ടം മനസിലാക്കിയ പിതാവാണ് ബ്യൂട്ടീഷന്‍ കോഴ്‌സിലേക്ക് എത്തിക്കുന്നത്. കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നില്ലെങ്കിലും തന്റെ പാഷന്‍ തിരിച്ചറിഞ്ഞ ജോര്‍ലിന്‍ അതില്‍ നിന്നും പിന്മാറിയാതേയില്ല. 2018 – ലാണ് BUSY BEE BRIDAL VILLA എന്ന സ്ഥാപനത്തിന് ഈ ചെറുപ്പക്കാരി തുടക്കം കുറിക്കുന്നത്.

മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിംഗ്, സ്‌കിന്‍ കെയര്‍ തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നേടിയ ജോര്‍ലിന്‍ പിന്നീട് മൈക്രോബ്ലേഡിംഗ്, ലിപ് ഫ്ളഷിങ്, ലാഷ് എക്സ്റ്റന്‍ഷന്‍, നെയില്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങിയ സേവനങ്ങളും പഠിച്ചു. കേരളത്തിന് പുറമെ ചെന്നൈയിലും ബംഗളൂരുവിലും വരെ മേക്കപ്പ് ജോലികള്‍ ചെയ്തു. സ്വന്തമായി ഒരു സലൂണ്‍ എന്ന സ്വപ്‌നത്തിലേക്കുള്ള തുടക്കം മറ്റാരുടെയും സാമ്പത്തിക സഹായമില്ലാതെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ആവശ്യമായ സാധനങ്ങള്‍ വാങ്ങി ടൂവീലറില്‍ മേക്കപ്പ് സാമഗ്രികള്‍ നിറച്ച് കിലോമീറ്ററുകളോളം ഒറ്റയ്ക്ക് യാത്ര ചെയ്തായിരുന്നു തന്റെ സ്വപ്‌നത്തിന്റെ ആദ്യ ഘട്ടത്തെ ജോര്‍ലിന്‍ അതിജീവിച്ചത്. ചുറ്റുമുള്ളവര്‍ നിരന്തരം മറ്റ് ജോലികള്‍ തിരയാന്‍ നിര്‍ബന്ധിച്ചപ്പോഴും ജോര്‍ലിന്‍ അതില്‍ നിന്നും പിന്മാറിയതേയില്ല.

ഇന്ന് BUSY BEE BRIDAL VILLA അഞ്ച് ജീവനക്കാരുള്ള വിജയ സംരംഭമാണ്. റീഫര്‍ണിഷ് ചെയ്ത് ആരംഭിച്ചിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍, വീടിന് തൊട്ടുതാഴെ തന്നെയാണ് BUSY BEE BRIDAL VILLA പ്രവര്‍ത്തിക്കുന്നത്. അന്ന് വെറുമൊരു കസേരയില്‍ നിന്ന് തുടങ്ങിയ സംരംഭം ഇന്ന് മികച്ച ഒരു ബ്രാന്‍ഡാണ്. HD, എയര്‍ബ്രഷ് ബ്രൈഡല്‍ മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിംഗ്, സാരി ഡ്രാപ്പിംഗ്, മൈക്രോബ്ലേഡിംഗ്, ഹൈഡ്ര ഫേഷ്യല്‍, നെയില്‍ എക്സ്റ്റന്‍ഷന്‍ എന്നിവ ഇവിടെ ലഭ്യമാണ്. സ്റ്റിച്ചിംഗ്, ഡിസൈനിംഗ്, ബൂട്ടിക്ക് സേവനങ്ങളും ഒപ്പം നല്‍കുന്നു.

ഓരോ ഉപഭോക്താവിനെയും കുടുംബാംഗത്തെപ്പോലെ കാണുന്ന ജോര്‍ലിന്റെ അടുത്ത സ്വപ്‌നം വിവിധ സ്ഥലങ്ങളില്‍ കൂടുതല്‍ സലൂണുകള്‍ ആരംഭിക്കുക എന്നതാണ്. പാഷനും പരിശ്രമവും ചേര്‍ന്നാല്‍ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാമെന്നതിന്റെ മനോഹരമായ ഉദാഹരണമാണ് ജോര്‍ലിന്‍ ജോര്‍ജ് എന്ന യുവസംരംഭക. സ്വപ്‌നങ്ങള്‍ കാണുകയും ആര് എതിര്‍ത്താലും ആ സ്വപ്‌നത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ വിജയം ഒരു നാള്‍ തേടിയെത്തുമെന്ന് സ്വന്തം ജീവിതം കൊണ്ട് തന്നെയാണ് ജോര്‍ലിന്‍ അടയാളപ്പെടുത്തുന്നത്.
https://www.instagram.com/busybee_bridal_villa?utm_source=qr



