EntreprenuershipSpecial Story

ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജനങ്ങളുമായി Spice Shuttle

ഇന്ത്യയുടെ ഭക്ഷണ സംസ്‌കാരത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധദ്രവ്യങ്ങള്‍. കുരുമുളകും ഏലവും ഗ്രാമ്പുവും ഒന്നുമില്ലാത്ത ഒരു ഭക്ഷണ രീതി നമുക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. അതുകൊണ്ടുതന്നെ ഇവയ്ക്ക് നമ്മുടെ അടുക്കളകളില്‍ കൃത്യമായ സ്ഥാനവുമുണ്ട്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങളുടെ ഗുണമേന്മയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഗുണമേന്മയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാല്‍ അവ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചി പതിന്മടങ്ങായി വര്‍ദ്ധിക്കും. അതിനൊപ്പം ആരോഗ്യ സംരക്ഷണവും സാധ്യമാകും. ഈ ഉറപ്പാണ് Spice Shuttle എന്ന സ്ഥാപനം തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ഇടുക്കി ജില്ലയിലെ പൊട്ടന്‍കാട് ആസ്ഥാനമാക്കി 2019ലാണ് Spice Shuttle എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഏറ്റവും ഗുണമേന്മയുള്ള സുഗന്ധദ്രവ്യങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആവശ്യക്കാരിലേക്ക് എത്തിച്ചു നല്‍കുന്നുവെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. കമ്പനി മുന്നോട്ടുവെയ്ക്കുന്ന കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്പാദനം നടത്തുന്ന കര്‍ഷകരില്‍നിന്ന് മാത്രമാണ് ഇവര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ശേഖരിക്കുന്നത്. ഇത്തരത്തില്‍ ഉത്പാദനം നടത്തേണ്ട രീതികളെ കുറിച്ചുള്ള ട്രെയിനിങ് കര്‍ഷകര്‍ക്ക് നല്‍കുന്നതും സ്‌പൈസ് ഷട്ടില്‍ എന്ന സ്ഥാപനത്തെ വേറിട്ടതാക്കുന്നു.

കീടനാശിനികളും വളവും ഏറ്റവും കുറച്ച് ഉപയോഗിച്ചുകൊണ്ട് ഉത്പാദനം നടത്തുക എന്നതാണ് സ്ഥാപനം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന മാനദണ്ഡം. ഇത് പാലിച്ചുകൊണ്ട് ഉയര്‍ന്ന ഗുണമേന്മയില്‍ ഉത്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങള്‍ സ്ഥാപനം നേരിട്ട് ശേഖരിക്കുന്നു. ശേഷം കമ്പനിയുടെ തന്നെ പ്രോസസിങ് യൂണിറ്റില്‍ പ്രോസസ് ചെയ്യുകയും ഉയര്‍ന്ന ക്വാളിറ്റി പാക്കിംഗ് നടത്തി, ബ്രാന്‍ഡിംഗോടെ പുറത്തിറക്കുകയുമാണ് ചെയ്യുന്നത്.

സ്വന്തം ബ്രാന്‍ഡിംഗ്, സ്വന്തം പായ്ക്കിംഗ്, സ്വന്തം ഡിസ്ട്രിബ്യൂഷന്‍ എന്നിവയായതിനാല്‍തന്നെ പൂര്‍ണാര്‍ത്ഥത്തില്‍ ഉപഭോക്താവില്‍ എത്തുന്ന ഉത്പന്നത്തിന്റെ മേന്മ സ്ഥാപനം ഉറപ്പുവരുത്തുന്നു. സ്ഥാപനത്തിന്റെ ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഓരോ സ്‌പൈസ് പായ്ക്കറ്റിന്റെയും ഉത്പാദിപ്പിക്കപ്പെട്ട പ്രദേശം, കാലയളവ്, കര്‍ഷകന്റെ പേര് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പോലും കമ്പനി സൂക്ഷിക്കുന്നു. കൂടാതെ ഈ സ്ഥാപനത്തിനായി ഉത്പാദനം നടത്തുന്ന കര്‍ഷകര്‍ക്ക് Good Cultivation Practices Description എന്ന ഉത്പാദന രീതി പരിശീലിപ്പിച്ചു വരുന്നുണ്ട്.

ഏറ്റവും കൂടിയ ഇടവേളകളില്‍ കീടനാശിനികളും വളവും ഉപയോഗിച്ച് ആരോഗ്യകരമായ ഉത്പാദനം നടത്തുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം. ഇത്തരത്തിലുള്ള കര്‍ക്കശമായ രീതികള്‍ പിന്തുടരുന്നതുകൊണ്ടുതന്നെ ഏറ്റവും ഗുണമേന്മയുള്ള ഏലം, ഗ്രാമ്പൂ, കുരുമുളക് എന്നിവയാണ് Spice Shuttle ഉപഭോക്താക്കളില്‍ എത്തിക്കുന്നത്.
മുതല്‍മുടക്കില്ലാതെ ഒരു ബിസിനസ് ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ ഫ്രാഞ്ചൈസി തുടങ്ങാനുള്ള ഓപ്ഷനുകളും Spice Shuttle മുന്നോട്ടു വയ്ക്കുന്നുണ്ട്.

കേരളത്തിലുടനീളം കമ്പനിയുടെ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിച്ചു കൊണ്ട് സ്‌പൈസസിന്റെ വിപണനം നടത്താനുള്ള അവസരമാണ് കമ്പനി ഇതിലൂടെ ഒരുക്കുന്നത്.
ഓണ്‍ലൈന്‍ സ്റ്റോര്‍, പിങ്ക് സ്റ്റോര്‍ തുടങ്ങിയ നിരവധി ഫ്രാഞ്ചൈസി ഓപ്ഷനുകള്‍ ഉണ്ട്. ഫ്രാഞ്ചൈസികള്‍ മുഖേന എത്തുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി നേരിട്ട് ഉത്പന്നങ്ങള്‍ എത്തിക്കുകയും ലാഭവിഹിതം ഫ്രാഞ്ചൈസി ഉടമകളുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്യുന്നു. കേരളത്തിലുടനീളം സുഗന്ധവ്യഞ്ജനങ്ങള്‍ സുലഭമായി എത്തിക്കുക എന്നതാണ് ദീര്‍ഘകാല ലക്ഷ്യമായി കമ്പനി മുന്നോട്ടുവയ്ക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button