EntreprenuershipSuccess Story

ആയുര്‍വേദ പരിരക്ഷയുടെ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് സാലീസ് ഹെര്‍ബല്‍ ലൈഫ്

പ്രത്യേക ഔഷധ കൂട്ടുകളടങ്ങിയ ലിപ് ബാമുകള്‍, ചര്‍മ്മസ്വഭാവത്തിനനുസരിച്ച് തയാറാക്കിയ ഹെര്‍ബല്‍ സോപ്പുകള്‍, നൂറുശതമാനവും പ്രകൃതിദത്തമായ കണ്‍മഷികള്‍, ശരീരത്തിനും മുടിക്കും സംരക്ഷണമേകുന്ന രാസവസ്തു വിമുക്തമായ ജെല്ലുകള്‍; ഈ ഉത്പന്നങ്ങളിലൂടെ ആയുര്‍വേദ പാരമ്പര്യത്തെ വര്‍ത്തമാനവിപണിയുടെ സാധ്യതകളിലേക്ക് വ്യാപിപ്പിക്കുകയാണ് സാലീസ് ഹെര്‍ബല്‍ ലൈഫ്. മലപ്പുറം പെരുമ്പടപ്പ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാലീസിന്റെ ഉത്പന്നങ്ങള്‍ സ്ഥാപനം ആരംഭിച്ച മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ കേരളമൊട്ടാകെയുള്ള ഉപഭോക്താക്കള്‍ക്കിടയില്‍ നേരിട്ടും മൊത്തവിതരണക്കാരിലൂടെയും പ്രചാരം നേടിയിട്ടുണ്ട്.

ഡോ. സല്‍ജബാന്‍ ബി.എ.എം.എസ് നേതൃത്വം വഹിക്കുന്ന സ്ഥാപനത്തിന് ലളിതമായ ആരംഭത്തിന്റെ കഥയാണ് പറയുവാനുള്ളത്. ആയുര്‍വേദ വൈദ്യശാസ്ത്രം പഠിക്കുന്ന കാലത്തുതന്നെ ആയുര്‍വേദ മൂലികാസമവാക്യങ്ങള്‍ സമന്വയിപ്പിച്ച് തൈലങ്ങളും മരുന്നുകളും ഡോ: സല്‍ജബാന്‍ തയ്യാറാക്കിയിരുന്നു. സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമപ്പുറം ഡോ: സല്‍ജയുടെ കൈപ്പുണ്യത്തിന് ആവശ്യക്കാര്‍ ഏറിവന്നതോടെയാണ് തന്റെ മാര്‍ഗ്ഗം ഇതുതന്നെയാണെന്ന് ഈ വനിതാസംരംഭകയ്ക്ക് ബോധ്യമായത്.

കോഴ്‌സിനുശേഷം പുരാതന വൈദ്യശാസ്ത്രഗ്രന്ഥങ്ങളില്‍ ഗവേഷണം നടത്തിയും ആയുര്‍വേദ പണ്ഡിതരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചും ഔഷധക്കൂട്ടുകള്‍ തയ്യാറാക്കിയ ഡോ: സല്‍ജക്ക് അവയെ വര്‍ത്തമാന ജീവിതശൈലിക്കിണങ്ങുന്ന ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുവാനും സാധിച്ചു.

ആധുനിക രാസവസ്തുക്കളില്‍ നിന്നും അവയുടെ പാര്‍ശ്വ ഫലങ്ങളില്‍ നിന്നും സാധാരണ ജനങ്ങളെ മോചിപ്പിക്കുവാനാണ് പ്രകൃതിയോടിണങ്ങിയ ഉത്പന്നങ്ങളിലൂടെ സാലീസ് ലക്ഷ്യമിടുന്നത്. ഉപഭോക്താവിന്റെ ആരോഗ്യനില പരിഗണിച്ചുകൊണ്ട് വ്യത്യസ്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രത്യേകമായി തയ്യാറാക്കിയ ഉത്പന്നങ്ങളാണ് വന്‍കിട കമ്പനികളില്‍ നിന്നുപോലും സാലീസിനെ വ്യത്യസ്തമാക്കുന്നത്.

മഞ്ജിഷ്‌ക്കാ, കുങ്കുമാദി തുടങ്ങിയ നാല് ഫ്‌ളേവറുകളില്‍ തയ്യാറാക്കുന്ന ലിപ് ബാമും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി വ്യത്യസ്തമായി തയ്യാറാക്കുന്ന കാജലും കറ്റാര്‍വാഴ സത്തയില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന ഹെയര്‍/ഫേസ് ജെല്ലുകളും ഉള്‍പ്പെടെയുള്ള സാലീസിന്റെ അമ്പതോളം ഉത്പന്നങ്ങളെല്ലാം ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍ പരിഗണിച്ച് വ്യത്യസ്തമായ ശരീരപ്രകൃതികള്‍ക്കിണങ്ങുന്ന തരത്തില്‍ പരിഷ്‌കരിച്ചവയാണ്.

മുഖക്കുരുവില്‍ നിന്നും ആശ്വാസമേകുന്ന സാലീസിന്റെ ഹെര്‍ബല്‍ സോപ്പുകള്‍ ബൈക്ക് യാത്രികരാണ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. മെഡിക്കല്‍ സ്‌റ്റോറിലെയോ സൂപ്പര്‍ മാര്‍ക്കറ്റിലെയോ ഷെല്‍ഫുകളില്‍ ആയുര്‍വേദത്തിന്റെ ലേബലോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഉത്പന്നങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ആവശ്യമായ ഉത്പന്നങ്ങള്‍ നിര്‍ദ്ദേശിക്കുന്ന രീതിയാണ് സാലീസ് ഹെര്‍ബല്‍ ലൈഫിന്റേത്.

പെരുമ്പടപ്പില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റിലൂടെയും തപാല്‍ മുഖാന്തരം സാലീസിന്റെ ഉത്പന്നങ്ങള്‍ വാങ്ങാവുന്നതാണ്. ഇതിലുമുപരി ജില്ലകള്‍ കേന്ദ്രമാക്കി ബ്രാന്‍ഡ് നെയിം സ്വീകരിച്ചുകൊണ്ടും അല്ലാതെയും ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന മൊത്ത വിതരണക്കാരുടെയും വിപുലമായ ശൃംഖല സാലീസിനുണ്ട്. 50 യൂണിറ്റ് മുതല്‍ 500 യൂണിറ്റ് വരെ ഇങ്ങനെ സാലീസ് ഇത്തരത്തില്‍ മൊത്തവ്യാപാരികള്‍ക്ക് നല്‍കുന്നുണ്ട്. വലിയ മുതല്‍മുടക്കില്ലാതെ മികച്ച സ്വീകാര്യതയുള്ള ആയുര്‍വേദ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നുള്ളതിനാല്‍ പാര്‍ട്ട് ടൈം മാര്‍ക്കറ്റിംഗ് നടത്തുന്നവര്‍ക്കും പ്രിയങ്കരമാണ് സാലീസ് ഹെര്‍ബല്‍ ലൈഫ്.

സാലീസിന്റെ പ്രൊഡക്ടുകള്‍ 9539999396 എന്ന വാട്‌സ്ആപ്പ് നമ്പറിലോ salis _ herbal _life എന്ന ഇന്‍സ്റ്റഗ്രാം ഐഡിയിലോ www.salisherbal.com വെബ്‌സൈറ്റിലൂടെയോ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്‌.

https://www.salisherbal.com/

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button