Special StorySuccess Story

മാറുന്ന വിവാഹ വസ്ത്ര സങ്കല്പങ്ങള്‍ക്കൊപ്പം മുദ്ര ബൈ മരിയ

വിവാഹം എന്നത് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്‌നമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമെന്ന് വിശ്വസിക്കുന്ന മനോഹരമായ നിമിഷം. ഈ നിമിഷത്തില്‍ ഏറ്റവും നന്നായി അണിഞ്ഞൊരുങ്ങാന്‍ ആരാണ് ആഗ്രഹിക്കാത്തത്? വിവാഹത്തിനുള്ള വസ്ത്രം തിരഞ്ഞെടുക്കല്‍ വലിയൊരു ആശങ്ക സൃഷ്ടിക്കുന്ന കാര്യമാണ്. എല്ലാവിധ ആശങ്കകളെയും കാറ്റില്‍ പറത്തി, മനോഹരമായ വസ്ത്രങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തില്‍ നിങ്ങളുടെ അരികില്‍ എത്തിക്കാന്‍ ഒരു യുവ സംരംഭകയുണ്ട്; മരിയ ജോസഫ്.

വസ്ത്ര ഡിസൈനിങ് മേഖലയില്‍ നാലുവര്‍ഷകാലമായി തിളങ്ങിനില്‍ക്കുന്ന വ്യക്തിത്വത്തിനു ഉടമയായ മരിയ ജോസഫിന്റെ സ്വപ്‌ന സംരംഭമാണ് ‘മുദ്ര ബൈ മരിയ’. കോയമ്പത്തൂര്‍ കേന്ദ്രമാക്കിയാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

ബ്രൈഡല്‍ വസ്ത്രങ്ങള്‍ക്കാണ് മുദ്ര ബൈ മരിയ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്നത്. കസ്റ്റമേഴ്‌സിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു അനുസൃതമായി ബ്രൈഡല്‍ വസ്ത്രങ്ങള്‍ക്ക് രൂപം നല്‍കുന്നു. സ്വന്തമായ യൂണിറ്റില്‍ നിര്‍മിച്ചെടുക്കുന്ന ബ്രൈഡല്‍ വസ്ത്രങ്ങള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നു. അതിനാല്‍ത്തന്നെ, ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി കസ്റ്റമേഴ്‌സ് മരിയയ്ക്ക് ഇന്നുണ്ട്.

ഓണ്‍ലൈന്‍ വഴിയാണ് കൂടുതലായും കസ്റ്റമേഴ്‌സിന് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. എന്നാല്‍, റെഡിമെയ്ഡ് ഡ്രസ്സുകള്‍ മുദ്ര ബൈ മരിയയുടെ ഓഫ്‌ലൈന്‍ ഷോപ്പില്‍ ലഭ്യമാണ്.

തന്റെ സുഹൃത്തിന്റെ വിവാഹ വസ്ത്രത്തിന്റെ ഡിസൈനിങ്ങിലൂടെയാണ് ഈ രംഗത്തേക്ക് മരിയ എത്തിപ്പെടുന്നത്. ഇന്ന് കസ്റ്റമറുടെ ഏത് ആവശ്യത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങളും ഇവിടെ ഡിസൈന്‍ ചെയ്തു നല്‍കുന്നു. പ്രധാനമായും ഹാന്‍ഡ് വര്‍ക്കുകളാണ് ചെയ്യുന്നത്. ഫാഷന്‍ ഡിസൈനിങ് എന്ന ഈ മേഖലയില്‍ തന്റെ പാഷന്‍ കൊണ്ടാണ് മരിയ എത്തിപ്പെട്ടത്.

കോളേജുകളില്‍ പരിപാടികള്‍ക്ക് വേണ്ടി നിര്‍മിച്ചെടുത്ത ചില വസ്ത്രങ്ങള്‍ ഈ കരിയറിലേക്കുള്ള ഒരു ചുവടുവയ്പായി മരിയ കണക്കാക്കുന്നു.
കോയമ്പത്തൂരില്‍ ഇത്തരം ഒരു ഷോപ്പിന്റെ വിജയസാധ്യത വളരെ കുറവാണെന്ന് പലരും തുടക്കസമയത്ത് മരിയയോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ സാധ്യത ഇത്ര വലുതാണെന്ന് മരിയ തെളിയിച്ചു കാണിക്കുകയായിരുന്നു. ഭര്‍ത്താവ് വിനു, മകള്‍ ഐറിന്‍, അമ്മ സാലമ്മ തുടങ്ങിയവര്‍ ഈ മേഖലയില്‍ വളരെയധികം പിന്തുണയുമായി മരിയക്കൊപ്പമുണ്ട്.

ഡിസൈനിംഗ് രംഗത്ത് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മെറ്റീരിയലുകളുടെ ലഭ്യതയാണ്. ഏറ്റവും നല്ല മെറ്റീരിയല്‍ സ്വന്തമായി നിര്‍മിച്ചെടുക്കാന്‍ സാധിച്ചാല്‍ അത് കസ്റ്റമേഴ്‌സിനും കൂടുതല്‍ ഉപയോഗപ്രദമാകും എന്ന് മരിയ പറയുന്നു. ഏറ്റവും ക്വാളിറ്റിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ച് ഉയര്‍ന്ന ക്വാളിറ്റിയില്‍ തന്നെ വസ്ത്രങ്ങള്‍ കസ്റ്റമേഴ്‌സിന് ഇതുവഴി ലഭ്യമാക്കാം.

താന്‍ എപ്പോഴും ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്ന വസ്ത്രങ്ങളുടെ ക്വാളിറ്റിയില്‍ തന്നെയാണെന്ന് മരിയ പറയുന്നു. അതുകൊണ്ടുതന്നെ, യാതൊരുവിധ സ്റ്റിച്ചിങ് പ്രശ്‌നങ്ങളും ഈ കാലയളവില്‍ സംഭവിച്ചിട്ടില്ല. ഇതുതന്നെയാണ് കൂടുതല്‍ ആളുകളെ മുദ്ര ബൈ മരിയ എന്ന ഈ സംരംഭത്തിലേക്ക് അടുപ്പിക്കുന്നത്.

ചെറിയ തുകയില്‍ ഹാന്‍ഡ് വര്‍ക്ക്ഡ് മെറ്റീരിയലുകള്‍ എല്ലാവരിലേക്കും എത്തിക്കുന്ന പുതുതായി ഒരു സംരംഭം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Mob: 9585959166

https://www.instagram.com/mudra_by_maria/

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button