EntreprenuershipSuccess Story

Afa Hair Extension; മുടിയിലൂടെ ആത്മവിശ്വാസം പുനര്‍ജനിപ്പിക്കുന്ന ബ്രാന്‍ഡ്

മുടി എന്നത് വെറുമൊരു സൗന്ദര്യഘടകമല്ല, പല സ്ത്രീകള്‍ക്കും അത് അവരുടെ ആത്മവിശ്വാസത്തിന്റെ ഭാഗമാണ്. മുടി നഷ്ടപ്പെടുകയോ കുറയുകയോ ചെയ്യുന്ന നിമിഷങ്ങളില്‍ ആത്മവിശ്വാസവും നഷ്ടപ്പെടുന്നു എന്നതാണ് സത്യം. ആ തളര്‍ച്ചയെ ആത്മവിശ്വാസമായി മാറ്റിക്കൊടുക്കാന്‍ മുന്നോട്ട് വന്ന ഒരു സംരംഭമാണ് കോഴിക്കോട് സ്വദേശിനിയായ ഐശ്വര്യയുടെ Afa Hair Extension.

കോഴിക്കോട് ഉള്ളിയേരിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചിരിക്കുകയാണ്. ഉടന്‍ തന്നെ തലശേരിയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്ന ഈ ബ്രാന്‍ഡ്, ഒരു ബിസിനസ് എന്നതിലുപരി ഒരു സേവനമെന്ന നിലയിലാണ് രൂപം കൊണ്ടത്. മുടിയില്ലാത്തതിന്റെ വിഷമം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പുതിയ ആത്മവിശ്വാസം നല്‍കുക എന്നതായിരുന്നു ഐശ്വര്യയുടെ ലക്ഷ്യം.

ലേഡീസ് ഹെയര്‍ എക്സ്റ്റന്‍ഷനില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന Afa Hair Extension, പെര്‍മനന്റ് എക്സ്റ്റന്‍ഷനും ടെംപററി സൊല്യൂഷനുകളും ഒരുപോലെ നല്‍കുന്നു. ഓരോ ക്ലെയിന്റിന്റെയും ആവശ്യകത മനസ്സിലാക്കി ഏറ്റവും അനുയോജ്യമായ രീതിയില്‍ കസ്റ്റമൈസ് ചെയ്ത് നല്‍കുന്ന സേവനമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ഒറിജിനല്‍ ഹെയര്‍ ഉപയോഗിക്കുന്നതും, നാച്ചുറല്‍ ഫിനിഷും തന്നെയാണ് ഈ ബ്രാന്‍ഡിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.

ഇതിനോടകം രണ്ടായിരത്തിലധികം സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തിന്റെ പുതിയ രൂപം നല്‍കാന്‍ ഈ സ്ഥാപനത്തിന് സാധിച്ചു. സോഷ്യല്‍ മീഡിയയുടെ പിന്തുണയ്‌ക്കൊപ്പം തന്നെ, സന്തുഷ്ടരായ ക്ലെയിന്റുകളുടെ ‘മൗത്ത് പബ്ലിസിറ്റി’യാണ് Afa Hair Extension നെ കൂടുതല്‍ ആളുകളിലേക്കെത്തിച്ചത്.

പെര്‍മനന്റ് ഹെയര്‍ എക്സ്റ്റന്‍ഷനില്‍ മൂന്ന് മാസം കൂടുമ്പോള്‍ നല്‍കുന്ന ആഫ്റ്റര്‍ സര്‍വീസും, മുടി എങ്ങനെ ശരിയായി കെയര്‍ ചെയ്യണം എന്നതുവരെ വിശദമായി പറഞ്ഞു നല്‍കുന്ന സമീപനവും, ഒരു സാധാരണ സര്‍വീസിനെക്കാള്‍ കൂടുതലായ അനുഭവമായി ഇത് മാറ്റുന്നു. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യയ്ക്ക് പുറത്തുനിന്നും ക്ലെയിന്റുകള്‍ തേടിയെത്തുന്നത് ഈ ബ്രാന്‍ഡിന്റെ നിലവാരവും അംഗീകാരവും വ്യക്തമാക്കുന്നു.

ഒരു സംരംഭം വിജയത്തിലേക്ക് എത്താന്‍ പിന്നില്‍ ഉറച്ച പിന്തുണയും നിര്‍ണായകമാണ്. ഭര്‍ത്താവ് വിപിനിന്റെയും കുടുംബത്തിന്റെയും പിന്തുണയാണ് ഐശ്വര്യക്ക് ശക്തിയായി മാറിയത്. തുടക്കത്തില്‍ വിമര്‍ശനങ്ങളും വെല്ലുവിളികളും നേരിട്ടെങ്കിലും, തന്റെ സര്‍വീസിന്റെ ക്വാളിറ്റിയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സമീപനമാണ് ഇന്നത്തെ വിജയത്തിലേക്ക് ഐശ്വര്യയെ എത്തിച്ചത്.

ഇന്ന് Afa Hair Extension ഒരു ബ്രാന്‍ഡ് മാത്രമല്ല, ആത്മവിശ്വാസം തിരികെ നല്‍കുന്ന ഒരു വിശ്വാസം കൂടിയാണ്. മുടി നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും സ്വയം സുന്ദരിയായി കാണാന്‍ സഹായിക്കുന്ന ഒരു കരുതലുള്ള കൈത്താങ്ങ്. ഓരോ സ്ത്രീക്കും അവരുടെ സ്വന്തം സൗന്ദര്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു പ്രചോദനകഥയുമാണ് Afa Hair Extension.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button