EntreprenuershipSuccess Story

അസുലഭ നിമിഷങ്ങള്‍ക്ക് മൊഞ്ച് കൂട്ടാന്‍ Miaan Mehndi and Miaan Makeover by Naisy Imtiaz

വിശേഷദിവസങ്ങള്‍ക്ക് മൊഞ്ച് കൂട്ടുന്നതില്‍ മെഹന്ദി തുടങ്ങി മേക്ക് ഓവറുകള്‍ക്ക് വരെ വലിയ സ്ഥാനമാണുള്ളത്. അതുകൊണ്ടുതന്നെ ആഘോഷദിനങ്ങളില്‍ മെഹന്ദി, മേക്ക്അപ്പ് എന്നിവയുമായി അണിഞ്ഞൊരുങ്ങാന്‍ മിക്കവരും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളുടെ സഹായം തേടാറാണ് പതിവ്. ഈ മേഖലയില്‍ പരിചിതരായ ആളുകളെയും പരസ്യങ്ങള്‍ വഴി പരിചയപ്പെട്ടിട്ടുള്ളതുമായ ആളുകളിലായിരിക്കും മിക്കപ്പോഴും ആവശ്യക്കാരുടെ അന്വേഷണം ചെന്ന് അവസാനിക്കുക.

എന്നാല്‍ ജീവിതത്തിലെ തന്നെ പ്രിയങ്കരമായ മുഹൂര്‍ത്തത്തില്‍ ഈ വക ജോലികള്‍ ആരെ വിശ്വസിച്ചു ഏല്‍പ്പിക്കുമെന്ന ആശങ്ക അവസാനം വരെ നീണ്ടുനില്‍ക്കാറുമുണ്ട്. ഈ ഘട്ടത്തില്‍ യാതൊരു ആശങ്കയ്ക്കും ഇടനല്‍കാതെ സമീപിക്കാവുന്ന പേരാണ് Miaan Mehndi and Miaan Makeover. കാരണം മെഹന്ദി ഒരുക്കുന്നതില്‍ മാത്രം 10 വര്‍ഷത്തിലധികം സേവനപാരമ്പര്യമുള്ളവരാണ് ഇവര്‍.

സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥി കാലഘട്ടങ്ങളില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മെഹന്ദിയിട്ട് നല്‍കിയായിരുന്നു Miaan Mehndi and Miaan Makeover ന്റെ ഉടമ നൈസി ഇമ്ത്തിയാസ് ഈ മേഖലയില്‍ തന്റെ കയ്യൊപ്പ് ആദ്യമായി പതിക്കുന്നത്. അന്നെല്ലാം നിറഞ്ഞ വേദികളില്‍ വച്ച് ലഭിച്ചിരുന്ന നന്ദിവാക്കുകളും മികച്ച അഭിപ്രായങ്ങളും ഇവര്‍ക്ക് വല്ലാത്ത പ്രോത്സാഹനവുമായി. തുടര്‍ന്ന് വിവാഹശേഷമാണ് നൈസി തന്റെ മെഹന്ദി വര വീണ്ടും പൊടിതട്ടിയെടുക്കുന്നത്. ഈ ഉദ്യമത്തിന് ഭര്‍ത്താവും കുടുംബവുമെല്ലാം പിന്തുണയും നല്‍കിയത്തോടെ Miaan Mehndi ക്ക് ഔദ്യോഗികമായി തുടക്കവുമായി.

മാത്രമല്ല ഇത്തവണ പേരും ലോഗോയും ഉള്‍പ്പടെ ബ്രാന്‍ഡായി ആരംഭിച്ച് ഫേസ്ബുക്കില്‍ പേജ് തുടങ്ങുകയും ചെയ്തു. ഈ സമയത്ത് കേരളത്തില്‍ മൂന്ന് നാലുപേര്‍ മാത്രമേ മെഹന്ദി ആര്‍ട്ടിസ്റ്റായി ഉണ്ടായിരുന്നുള്ളൂ എന്നതും ലഭ്യമാക്കുന്ന സേവനങ്ങളില്‍ വിട്ടുവീഴ്ച വരുത്താതിരുന്നതും Miaan Mehndi യെയും നൈസിയെയും കൊല്ലം, തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ആവശ്യക്കാരിലേക്ക് അടുപ്പിച്ചു. പാര്‍ട്ടി ഹെന്ന, ഫങ്ഷന്‍ മെഹന്ദി, തുടങ്ങി അന്ന് ലഭ്യമായ സേവനങ്ങള്‍ എല്ലാം തന്നെ എത്തിച്ചതോടെ രവി പിള്ള ഉള്‍പ്പടെയുള്ള ബിസിനസ് സാംസ്‌കാരിക രംഗത്തെ വമ്പന്മാരുടെ ചടങ്ങുകള്‍ക്ക് മെഹന്ദിയുടെ ഭംഗി നല്‍കുന്നത് Miaan Mehndi യായി. വൈകാതെ ബര്‍ത്ത്‌ഡേ പാര്‍ട്ടികള്‍, ബ്രൈഡല്‍ ഫങ്ഷനുകള്‍, മറ്റ് ചടങ്ങുകള്‍ ഉള്‍പ്പടെയും കൈകളില്‍ മാത്രം ഒതുങ്ങാതെ നെക്‌ളേസ്, ബ്ലൗസ് രൂപത്തിലുള്ള മെഹന്ദി തുടങ്ങിയ പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് ഒപ്പം നടന്നതോടെയും Miaan Mehndi ജനപ്രിയവുമായി.

ഇന്‍സ്റ്റാഗ്രാമില്‍ കൂടി സജീവമായതോടെ Miaan Mehndi കൂടുതല്‍ ആളുകളിലേക്ക് കടന്നുചെന്നു. എന്നാല്‍ ഈ സമയത്ത് പ്രസവാനന്തരമായി അല്‍പ്പം വിട്ടുനില്‍ക്കേണ്ടതായി വരുമെന്ന് മനസ്സിലാക്കിയ നൈസി, മെഹന്ദി ആര്‍ട്ടിസ്റ്റുകളായ കുറച്ചുപേരെ ഒപ്പം കൂട്ടി Miaan Mehndiയെ ശക്തിപ്പെടുത്തി. അങ്ങനെയിരിക്കെ കൊവിഡ് പിടിമുറുക്കിയപ്പോഴാണ് മെഹന്ദിയ്‌ക്കൊപ്പം മറ്റെന്തെങ്കിലും കൂടി സേവനം ലഭ്യമാക്കണമെന്ന ചിന്തയും നൈസിക്ക് ഉദിക്കുന്നത്.

ഇതിന്റെ ഭാഗമായി മേക്ക്അപ്പ് കോഴ്‌സ് പഠിച്ച് ബ്രൈഡല്‍ മേക്ക്ഓവര്‍ കൂടി Miaan Mehndi ക്കൊപ്പം കൂട്ടിച്ചേര്‍ത്തു. ഈ പുത്തന്‍ സംരംഭത്തിന് നൈസിക്കൊപ്പം സഹോദരിമാരായ സൈറയും അലൈനയും സഹോദരന്‍ ഇജാസും കൈകോര്‍ത്തു. കൂടാതെ ഈ രംഗത്തും വിട്ടുവീഴ്ചയില്ലാത്ത പ്രവര്‍ത്തിച്ചതോടെ Miaan Mehndi and Miaan Makeover സ്റ്റാറുമായി.

നിലവില്‍ അറബിക്, ഇന്‍ഡോ അറബിക്, ദുബായ് ഡിസൈന്‍, ഗള്‍ഫ് ഡിസൈന്‍, ഇന്‍ട്രക്കേറ്റഡ് ബ്രൈഡല്‍ ഡിസൈന്‍, രാജസ്ഥാനി ഡിസൈന്‍ തുടങ്ങി മെഹന്ദി ഡിസൈനിങ്ങിലെ എല്ലാവിധ പാറ്റേണുകളും Miaan Mehndi മുന്നോട്ടുവക്കുന്നുണ്ട്. ഇതില്‍ തന്നെ നോര്‍മല്‍ കോണുകളില്‍ നിന്ന് ഓര്‍ഗാനിക് കോണികളിലേക്കും അവിടെ നിന്നും സ്വയം വികസിപ്പിക്കുന്ന കോണുകളിലേക്കും ഇവര്‍ എത്തിനില്‍ക്കുകയുമാണ്.

വിവാഹത്തോടനുബന്ധിച്ചു ഹല്‍ദി, ഗുലാബി തുടങ്ങിയ ചടങ്ങുകള്‍ കൂടി കടന്നെത്തിയതോടെ മെഹന്ദിക്കും ഡിമാന്‍ഡ് കൂടി. ഇതിനൊപ്പം ലളിതമായ ചടങ്ങുകള്‍ക്ക് മുതല്‍ പാര്‍ട്ടി മേക്കപ്പ് ഉള്‍പ്പടെ എല്ലാ അവസരങ്ങള്‍ക്കുമുള്ള മേക്ക്ഓവര്‍ കൂടി ആയതോടെ Miaan Mehndi and Miaan Makeover ഈ രംഗത്തെ ഒരു കംപ്ലീറ്റ് പാക്കേജ് കൂടിയായി മാറിയിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button