EntreprenuershipSuccess Story

പിഞ്ചുചര്‍മം നിര്‍മലമായിരിക്കട്ടെ ; ബൂം ബേബി സ്‌കിന്‍ സേഫ് വസ്ത്രങ്ങള്‍ക്കൊപ്പം

കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മ സംരക്ഷണത്തിന് വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ എല്ലാവര്‍ക്കും കണ്‍ഫ്യൂഷന്‍ ആണ്. ഓരോ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും അതിലും മികച്ചത് ഉണ്ടോ എന്നാണ് ഓരോ രക്ഷിതാക്കളുടെയും ആശങ്ക. കാരണം കുഞ്ഞുങ്ങളുടെ മൃദുലവും സുന്ദരവുമായ ചര്‍മ സംരക്ഷണം ഇന്ന് മാതാപിതാക്കള്‍ക്ക് അത്രമേല്‍ പ്രധാനമായതുകൊണ്ടു തന്നെ. രക്ഷിതാക്കളുടെ ഈ ആശങ്ക പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും പ്രമുഖ ബിസിനസുകാരനുമായ എ.ടി അബൂബക്കറും സുനീര്‍ ഷംസുവും ചേര്‍ന്ന് ഒരു സോഫ്റ്റ് ഡ്രസ്സ് കമ്പനിക്ക് കീഴില്‍ Boom Kids Wear രൂപകല്‍പന ചെയ്യുന്നത്.

2014 ലാണ് ഇത്തരത്തില്‍ ഒരു ആശയം അബൂബക്കറിന്റെയും സുനീര്‍ ഷംസുവിന്റെയും മനസ്സില്‍ ഉരുത്തിരിഞ്ഞത്. കുഞ്ഞുടുപ്പുകള്‍ എങ്ങനെ ഏറ്റവും മികച്ചതാക്കാം എന്ന പഠനത്തില്‍ ആയിരുന്നു പിന്നീട് അവര്‍. അതിനുവേണ്ടി ഒരുപാട് യാത്രകള്‍ ചെയ്തു. ഇതിന്റെ ടെക്‌നോളജിയും മറ്റ് അനുബന്ധ കാര്യങ്ങളും നല്ല രീതിയില്‍ പഠിച്ചശേഷം മാത്രമാണ്, അതില്‍ ഏറ്റവും മികച്ച ടെക്‌നോളജിയും മെറ്റീരിയലുകളും ഉപയോഗിച്ചു, Beecha Apparls നു കീഴില്‍ Boom Baby Kids Wear എന്ന പേരില്‍ കുഞ്ഞുടുപ്പുകള്‍ നിര്‍മിക്കുവാന്‍ തുടങ്ങിയത്.

തികച്ചും ബേബി ഫ്രണ്ട്‌ലിയായി ഉപയോഗിക്കാന്‍ കഴിയുന്നതോടൊപ്പം ചര്‍മത്തെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ച് വാഷ് ചെയ്തു ശുചിത്വവും അണുവിമുക്തതയും ഉറപ്പുവരുത്തി, കുഞ്ഞിന്റെ ലോല ചര്‍മത്തിന് സുഖവും സുരക്ഷയും പ്രദാനം ചെയ്യുന്നതിനാല്‍ Boom Baby കുഞ്ഞുടുപ്പുകള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്.

കേരളത്തിന്റെ മിതമായ കാലാവസ്ഥയ്ക്കു യോജിക്കുന്ന തരത്തിലും കുഞ്ഞുങ്ങള്‍ക്ക് അമിത ചൂടിലും തണുപ്പിലും ഉപയോഗിക്കാന്‍ കഴിയുന്നതുമായ കുഞ്ഞുടുപ്പുകളാണെന്ന പ്രത്യേകതയും ഇതിനുണ്ട്. നവജാത ശിശുക്കള്‍ മുതല്‍ രണ്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം നിര്‍മിക്കുന്ന Boom Baby Kids Wear റീട്ടെയ്ല്‍ ഷോപ്പുകള്‍ വഴിയാണ് പ്രധാനമായും ഉപഭോക്താവിന്റെ കൈകളില്‍ എത്തുന്നത്.

കേരളത്തില്‍ ഇന്ന് 3800 പരം റീട്ടെയ്ല്‍ ഷോപ്പുകളില്‍Boom Baby പ്രോഡക്ടുകള്‍ വിപണനം നടത്തുന്നതോടൊപ്പം തമിഴ്‌നാട്, കര്‍ണാടക, മധ്യദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും വിപണനം വികസിപ്പിച്ചെടുക്കാന്‍ സാധിച്ചു. ഇന്ന് UAE, ഖത്തര്‍, സൗദി അറേബ്യ തുടങ്ങി രാജ്യങ്ങളിലേയ്ക്കു കൂടി Boom Baby Kids Wears വ്യാപിപ്പിച്ചിരിക്കുകയാണ്.

കുടകിലെ പ്രമുഖ ബിസിനസുകാരന്‍ കൂടിയായ എ .ടി അബൂബക്കറിന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഈ മാനുഫാക്ചറിങ് യൂണിറ്റിനു കീഴില്‍ CEO ആയാണ് സുനീര്‍ഷംസു പ്രവര്‍ത്തിക്കുന്നത്. കൂടാതെ അജിനാസും മറ്റ് 200ല്‍ പരം സ്റ്റാഫുകളും ഈ നിര്‍മാണ കമ്പനിയില്‍ ഐക്യത്തോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിച്ചുവരുന്നു.

യൂണിറ്റ് ആരംഭിച്ചതിനുശേഷം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ്. എങ്കിലും ആ പ്രതിസന്ധിയിലും ഒട്ടും തളരാതെ ലക്ഷക്കണക്കിന് മാസ്‌ക്കുകള്‍ നിര്‍മിച്ച് തൊഴിലാളികളെ സംരക്ഷിച്ചു മറ്റ് സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാനും ഇവര്‍ക്ക് കഴിഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button